തുടർച്ചയായ രണ്ടാം മത്സരത്തിലും രണ്ടു ഗോളിന് മുന്നിട്ട് നിന്ന ശേഷം സമനില വഴങ്ങി ആഴ്‌സണൽ |Arsenal
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണൽ ഒരിക്കൽ കൂടി പോയിന്റ് നഷ്ടപെടുത്തിയിരിക്കുകയാണ്. ഇന്ന് നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡുമായി 2 -2 സമനിലയിൽ പിരിഞ്ഞു. തുടർച്ചയായ രണ്ടാം ആഴ്ചയാണ് ലീഡ് നേടിയിട്ടും സമനില വഴങ്ങി പോയിന്റ് നഷ്ടപ്പെടുത്തുന്നത്.
ഇതോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വ്യത്യസം നാലായി കുറയുകയും ചെയ്തു. മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ ഗബ്രിയേൽ ജീസസ് ആഴ്സണലിന് നേടി കൊടുത്തു.മൂന്ന് മിനിറ്റിന് ശേഷം മാർട്ടിൻ ഒഡെഗാർഡ് ആഴ്‌സണലിന്റെ ലീഡ് ഇരട്ടിയാക്കി. എന്നാൽ 33-ാം മിനിറ്റിൽ സെയ്ദ് ബെൻറഹ്മ പെനാൽറ്റിയിൽ നിന്നും വെസ്റ്റ് ഹാമിനായി ഗോൾ തിരിച്ചടിച്ചതോടെ കളി മാറിമറിഞ്ഞു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ആഴ്‌സണലിന്റെ രണ്ട് ഗോളുകളുടെ ലീഡ് പുനഃസ്ഥാപിക്കാൻ ബുക്കയോ സാക്കയ്ക്ക് അവസരം ലഭിച്ചെങ്കിലും താരത്തിന്റെ പെനാൽറ്റി ലക്‌ഷ്യം കണ്ടില്ല.54-ാം മിനിറ്റിൽ റോഡ് ബോവൻ നേടിയ ഗോൾ വെസ്റ്റ് ഹാമിനെ ഒപ്പമെത്തിച്ചു.കഴിഞ്ഞയാഴ്ച ആൻഫീൽഡിൽ മൈക്കൽ അർട്ടെറ്റയുടെ ടീം 2-0 ന് മുന്നിട്ട് നിന്നെങ്കിലും ലിവർപൂളുമായി 2-2 സമനിലയിൽ പിരിഞ്ഞിരുന്നു.
2004 ന് ശേഷമുള്ള ആദ്യ കിരീടം നേടാനുള്ള ആഴ്സണലിന്റെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് തുടർച്ചയായ സമനിലകൾ.31 കളികളിൽ നിന്ന് 74 പോയിന്റാണ് ആഴ്സനലിനുള്ളത്. ഒരു മത്സരം കുറവ് കളിച്ച സിറ്റിക്ക് 70 പോയിന്റാണ് ഉള്ളത്.ഏപ്രിൽ 26ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇരു ടീമുകളും നേര്ർക് ണ് ഏഴ് ഏറ്റുമുട്ടും.