ലയണൽ മെസ്സിക്കും മെസ്സിക്കും റൊണാൾഡോയ്ക്കും ശേഷം ചാമ്പ്യൻസ് ലീഗിൽ ഈ നാഴികക്കല്ല് മറികടക്കുന്ന മൂന്നാമത്തെ താരമായി നെയ്മർ
ബ്രസീൽ താരം നെയ്മർ ഇപ്പോൾ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. ദേശീയ ടീമിനും ക്ലബിനും ഗോളുകൾ നേടുന്നതിനൊപ്പം ഗോളവസരങ്ങൾ സൃഷ്ടിച്ചും നെയ്മർ ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെക്കുന്നത്.പന്ത് അറ്റാക്കിംഗ് പൊസിഷനിൽ എത്തിക്കുന്നതിൽ മികവ് പുലർത്തുന്ന നെയ്മർ പ്രതിരോധത്തെ സഹായിക്കാൻ എപ്പോഴും തയ്യാറാണ്. നെയ്മറിന്റെ ഈ പ്രവണതയെയും പ്രവർത്തനത്തെയും പിഎസ്ജി പരിശീലകൻ ക്രിസ്റ്റഫ് ഗാൽറ്റിയർ പ്രശംസിച്ചു കഴിഞ്ഞു.
കഴിഞ്ഞ ദിവസം പിഎസ്ജിയും ബെൻഫിക്കയും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലും നെയ്മർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിൽ ഗോൾ നേടിയില്ലെങ്കിലും ലയണൽ മെസ്സിയുടെ ഗോളിന് അസിസ്റ്റ് നൽകിയത് നെയ്മറായിരുന്നു. നെയ്മർ എല്ലാ മത്സരങ്ങളിലും തന്റെ കൈയൊപ്പ് ചാർത്താൻ ശ്രമിക്കാറുണ്ട്. ഗോളുകളും അസിസ്റ്റുകളുമായി 30 കാരനായ നെയ്മർ ഖത്തറിലേക്കുള്ള തയ്യാറെടുപ്പ് ഗംഭീരമാക്കുകയാണ്.
ബെൻഫിക്കയ്‌ക്കെതിരായ മത്സരത്തിൽ അസിസ്റ്റുമായി ബ്രസീലിയൻ ചാമ്പ്യൻസ് ലീഗിലെ നാഴികക്കല്ല് പിന്നിട്ടു. ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും മാത്രം അവകാശപ്പെടാനാകുന്ന നേട്ടമാണ് നെയ്മർ ഇപ്പോൾ കൈവരിച്ചിരിക്കുന്നത്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ മുപ്പതിലധികം ഗോളുകളും 30ലധികം അസിസ്റ്റുകളും നേടുന്ന മൂന്നാമത്തെ താരമാണ് നെയ്മർ.
Only three players have scored 30+ goals and provided 30+ assists in Champions League era:
— Squawka (@Squawka) October 5, 2022
◎ Cristiano Ronaldo
◎ Lionel Messi
◉ Neymar 🆕
🥵 #UCL pic.twitter.com/rmgVZfypOo
നിലവിൽ ചാമ്പ്യൻസ് ലീഗിൽ നെയ്മർ 42 ഗോളുകളും 32 അസിസ്റ്റുകളും നേടിയിട്ടുണ്ട്. 42 ഗോളുകളോടെ നെയ്മർ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും ഉയർന്ന ഗോൾ സ്‌കോറർമാരിൽ 15-ാം സ്ഥാനത്താണ്. അതേസമയം, ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരങ്ങളുടെ പട്ടികയിൽ നെയ്മർ നാലാം സ്ഥാനത്താണ്. എന്നാൽ ചാമ്പ്യൻസ് ലീഗിൽ 30-ലധികം ഗോളുകളും 30-ലധികം അസിസ്റ്റുകളും നേടിയത് 3 കളിക്കാർ മാത്രമാണെന്നത് ശ്രദ്ധേയമായ ഒരു കണക്കാണ്.