‘117 ലേക്ക്’ : ഏഷ്യൻ കപ്പിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി | Indian Football

എഎഫ്‌സി ഏഷ്യൻ കപ്പിൽ നിന്ന് പുറത്താകുന്നതിനേക്കാൾ വലിയ തിരിച്ചടിയുടെ വക്കിലാണ് ഇന്ത്യൻ ഫുട്‌ബോൾ ടീം. ഖത്തറിലെ മോശം പ്രകടനത്തെ തുടർന്ന് ഫിഫ റാങ്കിംഗിൽ ഇന്ത്യക്ക് ഗണ്യമായ ഇടിവാണ് നേരിടാൻ പോവുന്നത്.പൂജ്യം പോയിന്റുകൾ, പൂജ്യം ഗോളുകൾ, പൂജ്യം വിജയങ്ങൾ എന്നിവയോടെ ടൂർണമെന്റ് അവസാനിപ്പിച്ച ബ്ലൂ ടൈഗേഴ്‌സ് റാങ്കിംഗിൽ 117 എന്നതാഴ്ന്ന നിലയിലാകാൻ സാധ്യതയുണ്ട്.

2017 ന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും താഴ്ന്ന ഫിഫ റാങ്കിംഗ് അടയാളപ്പെടുത്തുകയും ചെയ്യും.1165.23 പോയിന്റായിരിക്കും ഇന്ത്യക്ക് ഉണ്ടാവുക. അതായത് 15 പോയിന്റിനു മുകളിൽ ഇന്ത്യക്ക് കുറവ് വരും. ഏഷ്യൻ കപ്പിലെ ഈ മൂന്ന് തോൽവികൾ വലിയ ആഘാതം തന്നെയാണ് ഇന്ത്യക്ക് സൃഷ്ടിക്കുക.ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ പകുതിയിൽ പ്രതീക്ഷ നൽകുന്ന പ്രകടനത്തോടെയാണ് യാത്ര ആരംഭിച്ചത്, എന്നാൽ 2-0 തോൽവിയിൽ ശുഭാപ്തിവിശ്വാസം പെട്ടെന്ന് മങ്ങി. ഉസ്‌ബെക്കിസ്ഥാനോട് 3-0ന് നാണംകെട്ട തോൽവിയും സിറിയയോട് 1-0ന് പരാജയപെട്ട് ഇന്ത്യ ഏഷ്യൻ കപ്പ് അവസാനിപ്പിച്ചു.

2023ലെ എഎഫ്‌സി ഏഷ്യൻ കപ്പിലെ പ്രകടനത്തേക്കാൾ പ്രാധാന്യമർഹിക്കുന്നതാണ് ഈ തിരിച്ചടി. 2023ലെ എഎഫ്‌സി ഏഷ്യൻ കപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഫിഫ റാങ്കിങ്ങിൽ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.ടൈറ്റിൽ ഫേവറിറ്റുകളായ ഓസ്‌ട്രേലിയയോട് 2-0ന് തോറ്റതിന് ശേഷം, നാല് സ്ഥാനങ്ങൾ ഇടിഞ്ഞ് 106-ാം സ്ഥാനത്തെത്തി. ഉസ്ബെക്കിസ്ഥാനെതിരായ തോൽവി ഫിഫ റാങ്കിംഗിൽ 111-ാം സ്ഥാനത്തെത്തിക്കുകയും ചെയ്തു.

ഫൂട്ടി റാങ്കിംഗ് അനുസരിച്ച്, 2023 ൽ സിറിയയ്‌ക്കെതിരായ പരാജയം ഇന്ത്യ ഫിഫ റാങ്കിംഗിൽ ആറ് സ്ഥാനങ്ങൾ താഴേക്ക് വീഴാൻ ഇടയാക്കും.ജനുവരിയിലെ ഔദ്യോഗിക റാങ്കിംഗ് ഫിഫ ഇതുവരെ പുറത്തുവിട്ടിട്ടില്ല.നിരാശാജനകമായ ഏഷ്യൻ കപ്പ് ഫിഫ റാങ്കിംഗിനെ മാത്രമല്ല ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെക്കുറിച്ചുള്ള ആശങ്കകളും ഉയർത്തിയിട്ടുണ്ട്.

Rate this post