മിയാമിയിലെ സൈനിങ്ങിന് പിന്നാലെ ക്രിസ്റ്റ്യാനോയുടെ റെക്കോർഡ് തകർത്ത് ലിയോ മെസ്സി തുടങ്ങി.. |Lionel Messi

ലോകഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിയോ മെസ്സി എന്നിവർക്കുള്ള ഫാൻസ് പിന്തുണ എത്രത്തോളമാണെന്ന് നമുക്ക് അറിയാം. അത്രയുമധികം ആരാധകരുടെ മനം കവർന്ന ഇരുതാരങ്ങളും നിലവിൽ വിത്യസ്ത ലീഗുകളിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നസ്റിലേക്ക് കൂടുമാറിയപ്പോൾ ഗംഭീര വരവേൽപ്പാണ് സൗദി ക്ലബ്ബ്‌ ക്രിസ്റ്റ്യാനോ റൊണാൾഡോക്കായി നൽകിയത്. ലോകമെമ്പാടുമുള്ള ഏകദേശം മൂന്നു ബില്യൺ ആളുകളാണ് പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ താരമായുള്ള പ്രസന്റേഷൻ കണ്ടത്.

അതുപോലെ തന്നെയാണ് ലിയോ മെസ്സിയുടെ ഇന്റർ മിയാമിയിലേക്കുള്ള സൈനിങ്ങും പ്രസന്റേഷനും. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിട്ട താരം ഇന്റർ മിയാമിക്ക് വേണ്ടി കഴിഞ്ഞ ദിവസമാണ് സൈൻ ചെയ്തത്. തുടർന്ന് ലിയോ മെസ്സിയെ പുതിയ താരമായി ഇന്റർ മിയാമി പ്രസന്റേഷനും നടത്തി. ലോകം മുഴുവനുമുള്ള ആരാധകർ ആകാംക്ഷയോടെ നോക്കികണ്ട ഒരു സൈനിങ് കൂടിയായിരുന്നു ഇത്.

രണ്ട് സൂപ്പർ താരങ്ങൾക്കും അവരുടെ പുതിയ ക്ലബ്ബുകൾ ഗംഭീര വരവേൽപ്പ് നൽകിയെങ്കിലും ലോകം മുഴുവനുമുള്ള ആരാധകരിൽ കൂടുതൽ പേര് കണ്ടത് ലിയോ മെസ്സിയുടെ പ്രസന്റേഷനാണ്. നിലവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 3 ബില്യൺ കാഴ്ചക്കാരെ മറികടന്ന് കൊണ്ട് ലിയോ മെസ്സിയുടെ 3.5 ബില്യൺ കാഴ്ചക്കാരുടെ പ്രസന്റേഷൻ മുന്നിലെത്തി. ലോകത്തിന്റെ രണ്ട് അറ്റത്താണ് കളിക്കുന്നത് എങ്കിലും പരസ്പരം മത്സരിക്കുന്നത് തുടരുകയാണ് ഇരുതാരങ്ങളും.

1.5/5 - (8 votes)