AFC U23 ഏഷ്യൻ കപ്പ് യോഗ്യതാ പ്രിപ്പറേറ്ററി ക്യാമ്പ് മാറ്റിവെക്കാൻ നിർബന്ധിതരായിരിക്കുകയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF).യോഗ്യതാ മത്സരങ്ങൾ ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് കളിക്കാരെ വിട്ടയക്കാൻ ഐ എസ്എൽ ക്ലബ്ബുകൾ വിസമ്മതിച്ചതിനെ തുടർന്നാണിത്.
ആഗസ്റ്റ് 12ന് ഭുവനേശ്വറിൽ ആരംഭിക്കുന്ന പ്രിപ്പറേറ്ററി ക്യാമ്പിന് എഐഎഫ്എഫ് പദ്ധതിയിട്ടിരുന്നു. ഫെഡറേഷൻ ഇപ്പോൾ ക്യാമ്പ് ആരംഭിക്കുന്നത് ഓഗസ്റ്റ് 20 വരെ മാറ്റിവച്ചിരിക്കുന്നു. ഏഷ്യൻ ഗെയിംസ് 2023 വളരെ അകലെയാണെങ്കിലും ഇത് ഇപ്പോഴും ആശങ്കാജനകമാണ്.2023-ലെ ക്വാളിഫയേഴ്സിനും ഏഷ്യൻ ഗെയിംസിനും വേണ്ടിയുള്ള ക്യാമ്പിലേക്ക് തങ്ങളുടെ കളിക്കാരെ വിടാൻ പല ക്ലബ്ബുകളും വിമുഖത കാണിക്കുന്നു.
മോഹൻ ബഗാനും ഒഡീഷ എഫ്സിയും ഏഷ്യയിലെ രണ്ടാം നിര ക്ലബ് മത്സരമായ എഎഫ്സി കപ്പിൽ പങ്കെടുക്കുന്നതിനാലും മുംബൈ സിറ്റി എഎഫ്സി ചാമ്പ്യൻസ് ലീഗിനായി തയ്യാറെടുക്കുന്നത് കൊണ്ടുമാണ് ഇനങ്ങനെയൊരു തീരുമാനം എടുത്തത്.മാലദ്വീപ് (സെപ്റ്റംബർ 6), ചൈന (സെപ്റ്റംബർ 9), യുഎഇ (സെപ്റ്റംബർ 12) എന്നിവയ്ക്കെതിരെയാണ് ഇന്ത്യയുടെ യോഗ്യതാ മത്സരങ്ങൾ. ആഗസ്റ്റ് 12-ന് ഭുവനേശ്വറിൽ പരിശീലനം ആരംഭിച്ച് സെപ്തംബർ 4-ന് ചൈനയിലേക്ക് പറക്കാനായിരുന്നു ടീം തീരുമാനിച്ചിരുന്നത്.
The Indian Football Team is ready for Asian Games 2023! 🇮🇳💪
— Sportskeeda (@Sportskeeda) August 1, 2023
They will play China, Bangladesh and Myanmar in the group stage. #IndianFootball #AsianGames2023 #SKIndianSports pic.twitter.com/ugScQvrGNW
Due to the ongoing Durand Cup and keeping in mind the pre-season preparations of #ISL clubs, AIFF has postponed the camp of India U-23.#IndianFootball pic.twitter.com/s127vkUVDC
— IFTWC – Indian Football (@IFTWC) August 8, 2023
AIFF ഇപ്പോൾ ദേശീയ പരിശീലകൻ ഇഗോർ സ്റ്റിമാക്കും ISL-ന്റെ പരിശീലകരും തമ്മിൽ ഒരു “ഓപ്പൺ ചർച്ച” ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.തങ്ങളുടെ ഇന്ത്യൻ അന്താരാഷ്ട്ര കളിക്കാരെ ദേശീയ ടീമിനൊപ്പം പരിശീലിപ്പിക്കാൻ അയക്കണമെന്ന് ക്രൊയേഷ്യൻ എല്ലാ ഐഎസ്എൽ ടീമുകളോടും അഭ്യർത്ഥിച്ചിരുന്നു. യോഗ്യത മത്സരങ്ങൾക്കുള്ള 28 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോൾ നാല് മലയാളി താരങ്ങൾ ഇടം കണ്ടെത്തിയിരുന്നു.
Igor Stimac, the head coach of the Indian men’s football team, took to social media to request Indian Super League clubs to release players for the #AsianGames and the U-23 AFC Asian Cup qualifiers
— Sportstar (@sportstarweb) August 5, 2023
Details👉https://t.co/qZNfgNSyjb pic.twitter.com/sm15BaznxM