കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ എഐഎഫ്എഫ് |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറെ വിവാദങ്ങൾ നിറഞ്ഞ മത്സരമായിരുന്നു ബംഗളുരു കേരള ബ്ലാസ്റ്റേഴ്‌സ് നോക്ക് ഔട്ട് പോരാട്ടം. സുനിൽ ഛേത്രിയുടെ ഗോൾ റഫറി അനുവദിച്ചതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് ടീം മത്സരം മുഴുവനാക്കാതെ കളം വിട്ടിരുന്നു. ഇതിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ ഉപരോധം സംബന്ധിച്ച് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി തീരുമാനമെടുക്കാനുള്ള നടപടികൾ ആരംഭിച്ചു.
പ്ലേ ഓഫ് മത്സരത്തിന്റെ റഫറിക്കെതിരെ കർശന നടപടി വേണമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം എഐഎഫ്‌എഫ് അച്ചടക്ക സമിതി തിങ്കളാഴ്ച തള്ളിയിരുന്നു.”കെബിഎഫ്‌സിക്ക് ഉപരോധം ഏർപ്പെടുത്തണമോ എന്ന കാര്യത്തിൽ എഐഎഫ്എഫ് ഡിസി നടപടികൾ ആരംഭിച്ചിട്ടുണ്ട്. 10 ദിവസത്തിനകം തീരുമാനമുണ്ടാകും,” എഐഎഫ്എഫ് ഉന്നത വൃത്തങ്ങൾ അറിയിച്ചു.എഐഎഫ്എഫ് ഡിസിപ്ലിനറി കോഡിന്റെ (2021ലെ) ആർട്ടിക്കിൾ 58 പ്രകാരം, മത്സരങ്ങൾ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട്, കേരള ബ്ലാസ്റ്റേഴ്സിന് 6 ലക്ഷം രൂപ പിഴ ചുമത്താം.
കൂടാതെ പുരോഗമിക്കുന്ന മത്സരത്തിൽ നിന്ന് അയോഗ്യരാക്കപ്പെടുകയോ ഭാവിയിലെ മത്സരത്തിൽ നിന്ന് ഒഴിവാക്കുകയോ ചെയ്തേക്കാം.ചെയർപേഴ്‌സൺ വൈഭവ് ഗഗ്ഗറിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ചേർന്ന എഐഎഫ്എഫ് അച്ചടക്ക സമിതി കേരള ബാൽസ്റ്റേഴ്‌സ് നൽകിയ പ്രതിഷേധം നിരസിച്ചതായി ചൊവ്വാഴ്ച എഐഎഫ്എഫ് പ്രസ്താവനയിറക്കി.”ലീഗ് നിയമങ്ങളുടെയും (AIFF അച്ചടക്ക) കോഡിന്റെയും സംയോജിത സമഗ്രവും സമഗ്രവുമായ വായന വ്യക്തമായി നൽകുന്നതിനാൽ, പ്രതിഷേധം നിയമപരമായി നിലനിർത്താനാവില്ലെന്ന് കമ്മിറ്റി വിധിച്ചു.
റഫറിയുടെ തീരുമാനങ്ങൾക്കെതിരെ ഒരു പ്രതിഷേധവും പ്രകടിപ്പിക്കാൻ കഴിയില്ല, കാരണം പ്രസ്തുത തീരുമാനങ്ങൾ അന്തിമവും നിർബന്ധിതവുമാണ്” എഐഎഫ്എഫ് പ്രസ്‍താവനയിറക്കി. സൂപ്പർ കപ്പിൽ ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പ് പ്രകാരം കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്‌സിയും ഗ്രൂപ്പ് എയിൽ ഒപ്പത്തിനൊപ്പമാണ്. ഏപ്രിൽ 16ന് കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്.