ബ്രസീലിന്റെ കുട്ടിഞ്ഞോയടക്കം മൂന്ന് സൂപ്പർ താരങ്ങൾ കൂടി അറബ് മണ്ണിൽ.

യൂറോപ്പിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ട്രാൻസ്ഫർ വിൻഡോ ഈ സീസൺ ഇന്നത്തോടുകൂടി അവസാനിക്കുകയാണ്, യൂറോപ്പിൽ നിന്നും സൂപ്പർതാരങ്ങളടക്കം നിരവധി താരങ്ങളാണ് അറബ് മണ്ണിലേക്ക് ചേക്കേറിയത്.

മിഡിൽ ഈസ്റ്റിൽ സൗദി അറേബ്യയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, വമ്പൻ തുക ചിലവഴിച്ച് പല സൂപ്പർതാരങ്ങളെയും യൂറോപ്പിൽ നിന്നും സൗദി അറേബ്യ റാഞ്ചി കൊണ്ടുപോവുകയായിരുന്നു. ബാലൻഡിയോർ വിന്നർ ബെൻസമ, ലോകകപ്പ് വിജയി എൻഗോലോ കാന്റെ, ബ്രസീലിന്റെ ഇതിഹാസതാരം നെയ്മർ, ഫിർമിനോ,സാഡിയോ മാനെ എന്നിവരടക്കം പല താരങ്ങളും സൗദി അറേബ്യയിലെത്തി. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ മൂന്ന് താരങ്ങൾ കൂടി അറബ് മണ്ണിലേക്ക് ചേക്കേറുകയാണ്.

ബ്രസീലിയൻ സൂപ്പർതാരം ആസ്റ്റൻ വില്ലയുടെ കൂട്ടിഞ്ഞോ ഖത്തർ ക്ലബ്ബായ അൽ-ദുഹൈലിലേക്കാണ് കൂടുമാറുന്നത്. പേപ്പർ വർക്കുകൾ അവസാനിച്ചെങ്കിലും ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ല. ഉടൻ പ്രഖ്യാപനം ഉണ്ടായിരിക്കുമെന്ന് പ്രശസ്ത ജനലിസ്റ്റ് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കുന്നുണ്ട്.

അത്‌ലറ്റികോ മാഡ്രിഡിന്റെ സൂപ്പർതാരം യാനിക് കരാസ്‌ക്കോ സൗദി അറേബ്യൻ ക്ലബ്ബായ അൽ-ശബാബിൽ ചേർന്നു. അത്‌ലറ്റികോ മാഡ്രിഡിന് വേണ്ടി 198 മത്സരങ്ങൾ കളിച്ച ബെൽജിയം താരത്തെ 15 മില്യൺ യൂറോ നൽകിയാണ് സൗദി ക്ലബ്ബ് സ്വന്തമാക്കുന്നത്.

പി എസ് ജിയുടെ മധ്യനിര താരം നെതർ ലാൻഡ്സിന്റെ വൈനാൽടം സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഫാക്കിൽ ചേർന്നു. ലിവർപൂളിൽ നിന്നും ഏറെ പ്രതീക്ഷയോടെ പി എസ് ജി എത്തിച്ച താരത്തെ ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല, വൈനാൾഡം റോമയിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ചു വരികയായിരുന്നു. ഇംഗ്ലീഷ് ഇതിഹാസം സ്റ്റീഫൻ ജെറാഡ് പരിശീലിപ്പിക്കുന്ന അൽ ഇത്തിഫാക്ക് സൗദി പ്രൊ കിരീടം വെക്കുന്ന പ്രധാന ക്ലബ്ബുകളിൽ ഒന്നാണ്.