പിടിച്ചുകെട്ടുക അസാധ്യം, ഇപ്പോഴും ഏറ്റവും മികച്ച താരം റൊണാൾഡോയെന്ന് എതിർടീം കോച്ച് |Cristiano Ronaldo
എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അൽ ദുഹൈലിനെതിരെ 4-3 എന്നെ ഗോൾ വ്യത്യാസത്തിൽ അൽ നാസറിന് ജയം. ക്രിസ്ത്യാനോ റൊണാൾഡോ ശ്രദ്ധേയമായ രണ്ട് ഗോളുകൾ നേടി തന്റെ മികവ് കാണിച്ചു.പ്രീമിയർ ഏഷ്യൻ ക്ലബ് മത്സരത്തിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് വിജയങ്ങളുടെ മികച്ച റെക്കോർഡ് നിലനിർത്തിക്കൊണ്ടായിരുന്നു വിജയം.സാദിയോ മാനെ, ആൻഡേഴ്സൺ ടാലിസ്ക എന്നിവരാണ് അൽ നാസറിന് വേണ്ടി മറ്റു രണ്ടു ഗോളുകൾ നേടിയത് .
ബാഴ്സയുടെ മുൻ താരമായിരുന്ന ഫിലിപ്പെ കുട്ടീന്യോ യും, ഇസ്മായിൽ മുഹമ്മദും,അൽമോസ് അലിയുമായിരുന്നു അല്‍ദുഹൈലിനു വേണ്ടി അൽ നാസർ ടീമിന്റെ വല കുലുക്കിയത്.മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ റിപ്പോർട്ടർ അൽ-ദുഹൈലിന്റെ മാനേജർ ക്രിസ്റ്റോഫ് ഗാൽറ്റിയറിനോട് ക്രിസ്ത്യാനോയെ കുറിച്ച് ചോദിച്ചപ്പോൾ ശ്രദ്ധേയമായ ഒരു മറുപടിയായിരുന്നു അദ്ദേഹം നൽകിയത്.ഇത് സോഷ്യൽ മീഡിയയിലൂടെ വളരെയധികം ചർച്ചയായി..
അഭിമുഖത്തിൽ റിപ്പോർട്ടർ ഈ മത്സരത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് എന്ന് അദ്ദേഹത്തോട് ചോദിച്ചു,അൽ-നാസറിനെതിരെ നിങ്ങളുടെ ടീം കടുത്ത പോരാട്ടമാണ് നടത്തിയത്. കളിയിൽ ‘ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളുകളെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു-എന്നും നിങ്ങളുടെ ഡിഫൻഡർമാർ അവരുടെ മാർക്ക് ചെയ്യുന്നജോലിയിൽ അൽപ്പം ബുദ്ധിമുട്ടിയിരുന്നതായി നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? എന്നും അദ്ദേഹത്തോട് ചോദിക്കുകയുണ്ടായി.കൂടാതെ
നിങ്ങൾക്ക് ഇപ്പോൾ എന്താണ് തോന്നുന്നത് എന്നും റിപ്പോർട്ടർ അദ്ദേഹത്തോട് ചോദിച്ചു.
“അതൊരു വാശിയേറിയ മത്സരമായിരുന്നു. രണ്ട് ടീമുകളും നന്നായി കളിച്ചു. എന്റെ ടീമിനെക്കുറിച്ച് ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു. അൽ-നാസറിനെതിരെ അവർ മികച്ച പ്രകടനമാണ് നടത്തിയത് , അൽ നാസറിനെ പോലുള്ള ഒരു ടീമിനെതിരെ മത്സരിക്കുക എന്നത് വളരെ ശക്തമായ ഒരു കടമ്പയാണ് .എന്റെ ഡിഫൻഡർമാർ വളരെയധികം മികച്ച കളിയാണ് കാഴ്ച വെച്ചത് . ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ, ഞാൻ അവരെക്കുറിച്ച് വളരെ അധികം അഭിമാനിക്കുന്നു. എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.മാത്രമല്ല “റൊണാൾഡോയെ നേരിടുമ്പോൾ നിങ്ങൾക്ക് ഒന്നും ചെയ്യാനില്ല, അദ്ദേഹത്തെ പിടിച്ചുകെട്ടുക എന്നത് അത്ര എളുപ്പമായ ഒരു കാര്യമല്ല,മനോഹരമായ രണ്ട് ഗോളുകളാണ് അദ്ദേഹം നേടിയത്.അവനെ വിശേഷിപ്പിക്കാൻ വാക്കുകൾ കിട്ടാത്ത അവസ്ഥയിലാണ് ഞാൻ. ഇന്ന് അവൻ ചെയ്തത് 38 വയസ്സുള്ള ഒരു വ്യക്തിക്ക് അസാധാരണമായ കാര്യമാണ് . അവൻ ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്”. -എന്നുമാണ് അദ്ദേഹം റൊണാൾഡോയെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി പറഞ്ഞത്.
🚨🇫🇷 Breaking : Al-Duhail’s manager Christophe Galtier in the post match interview :
— UzUmakiᵐᵃᵈʳᶦᵈᶦˢᵗᵃ (@cristiano7TheG) October 24, 2023
🎙️ Reporter : What are your thoughts on this match? Your team put up a tough fight against Al-Nassr. How are you feeling right now?
🗣️ Galtier : It was an intense match. Both teams played… pic.twitter.com/Wnpcyrb3sM
ഇത് മാധ്യമങ്ങൾ ഇപ്പോൾ വളരെയധികം ഏറ്റെടുത്തിരിക്കുകയാണ്. 38വയസ്സ്കാരന്റെ പ്രകടനമല്ല അദ്ദേഹം ഇന്ന് ആരാധകർക്ക് മുമ്പിൽ കാഴ്ചവെക്കുന്നത്. ഓരോ മത്സരവും അദ്ദേഹം കളിക്കുമ്പോഴും അദ്ദേഹം തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം എന്നത് അദ്ദേഹം ആരാധകരെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജീവിതം കുട്ടികൾക്ക് പോലും പ്രചോദനമാകുന്ന ഒരു വിദ്യാലയം കൂടിയാണ്.