നെയ്മറിന്റെ രജിസ്ട്രേഷൻ അൽ-ഹിലാൽ റദ്ദാകുന്നു

സൂപ്പർ താരം നെയ്മറുടെ രജിസ്‌ട്രേഷൻ താൽകാലികമായി റദ്ധാക്കി പകരം പുതിയ താരത്തെ ടീമിലെത്തിക്കാൻ സൗദി പ്രൊ ലീഗ് ക്ലബായ അൽ ഹിലാൽ. സൗദി മാധ്യമമായ അറിയാദിയുടെ റിപ്പോർട്ട് പ്രകാരം നെയ്മറുടെ രജിസ്‌ട്രേഷൻ റദ്ധാക്കി പകരം താൽകാലികമായി ഒരു വമ്പൻ സൈനിങ്‌ അടുത്ത ട്രാൻഫർ വിൻഡോയിൽ നടത്താൻ അൽ ഹിലാൽ ഒരുങ്ങുന്നു എന്നുള്ളതാണ്.

താരത്തിന്റെ പരിക്ക് തന്നെയാണ് അൽ ഹിലാലിനെ കൊണ്ട് ഇത്തരത്തിലൊരു നീക്കത്തിന് നിർബന്ധിസ്തരാക്കിയത്. കഴിഞ്ഞ ട്രാൻഫർ വിൻഡോയിൽ 76 മില്യൺ മുടക്കിയാണ് താരത്തെ പിഎസ്ജിയിൽ നിന്നും ഹിലാൽ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. പ്രതിവർഷം 130 മില്യൺ വേതനം അടങ്ങിയ രണ്ട് വർഷത്തെ കരാറാണ് താരത്തിന് ഹിലാൽ നൽകിയത്. എന്നാൽ പരിക്ക് മൂലം അരങ്ങേറ്റം നടത്താൻ വൈകിയ നെയ്മർക്ക് ഹിലാലിന് വേണ്ടി കൂടുതൽ മത്സരം കളിക്കുന്നതിന് മുമ്പേ വീണ്ടും പരിക്കേൽക്കുകയായിരുന്നു.

ഹിലാലിന് വേണ്ടി 5 മത്സരങ്ങളിൽ നിന്നും 1 ഗോളും 3 അസിസ്റ്റും സ്വന്തമാക്കിയ നെയ്മർക്ക് ഉറുഗ്വേയ്ക്കെതിരെ നടന്ന ബ്രസീലിന്റെ ലോകകപ്പ് യോഗ്യത മത്സരത്തിനിടയിൽ പരിക്കേൽക്കുകയിരുന്നു. കാൽ മുട്ടിനേറ്റ പരിക്ക് കാരണം താരത്തിന് ഏതാണ്ട് 9 മാസത്തോളം കളത്തിന് പുറത്തിരിക്കേണ്ടി വരും. നീണ്ട നാളുകൾ കളത്തിന് പുറത്തിരിക്കേണ്ടി വരുന്നതിനാൽ നെയ്മറെ ആശ്രയിച്ച് സീസൺ മുന്നോട്ട് കൊണ്ടുപോകാനാവില്ല. അതിനാൽ മറ്റൊരു താരത്തെ ടീമിലെത്തിക്കേണ്ടത് അവർക്ക് നിർബന്ധമാണ്. എന്നാൽ സൗദി പ്രൊ ലീഗിലെ നിയമപ്രകാരം ഒരു ടീമിന് ആകെ 8 വിദേശ താരങ്ങളെ മാത്രമേ രജിസ്ട്രർ ചെയ്യാൻ സാധിക്കുകയുള്ളു.

നിലവിൽ 8 വിദേശ താരങ്ങളെ രജിസ്ട്രർ ചെയ്ത അൽ ഹിലാലിന് അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ പുതിയ വിദേശ താരത്തെ സൈൻ ചെയ്യണമെങ്കിൽ നിലവിലെ വിദേശ താരങ്ങളിലെ ഒരാളുടെ രജിസ്‌ട്രേഷൻ റദ്ധാക്കേണ്ടി വരും. നെയ്മർക്ക് പരിക്ക് കാരണം നീണ്ട നാൾ കളിയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ് നെയ്മറുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ ഹിലാൽ ഒരുങ്ങുന്നത്. പരിക്ക് മാറിയതിന് ശേഷം നെയ്മറുടെ രജിട്രേഷൻ ഹിലാൽ വീണ്ടും പുതുക്കും.

3.7/5 - (3 votes)