ബ്രേക്കിംഗ് ന്യൂസ്:പണം വാരി എറിയും, നെയ്മർ സൗദി അറേബ്യൻ ക്ലബ്ബുമായി ധാരണയിൽ എത്തി | Neymar

ലോക ഫുട്ബോളിലെ ആരാധകർ ഒന്നടങ്കം കാത്തിരുന്ന ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറിന്റെ ട്രാൻസ്ഫർ വാർത്തകൾക്ക് അവസാനമാവുകയാണ്. നിലവിലെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പാരീസ് സെന്റ് ജർമയിനിൽ നിന്നും ക്ലബ്ബ് വിടാൻ ഒരുങ്ങുന്ന നെയ്മർ ജൂനിയറിനെ സ്വന്തമാക്കാൻ വമ്പൻ ഓഫറുമായി സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ ആണ് രംഗത്ത് വന്നിരിക്കുന്നത്.

മുൻ ക്ലബ്ബായ എഫ് സി ബാഴ്സലോണ താരത്തിനെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഒഫീഷ്യൽ ഓഫറുകൾ ഒന്നും നൽകാത്തതിനാൽ നെയ്മർ ജൂനിയർ തിരികെ ബാഴ്സലോണയിലേക്ക് വരുന്നത് ഏതാണ്ട് അവസാനിച്ചിട്ടുണ്ട്. കൂടാതെ ലിയോ മെസ്സി കളിക്കുന്ന മേജർ സോക്കർ ലീഗിൽ നിന്നുമുള്ള ക്ലബ്ബുകളും നെയ്മർ ജൂനിയറിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്ന പ്രകാരം നെയ്മർ ജൂനിയർ സൗദി വമ്പൻമാരായ അൽ ഹിലാലുമായി കരാർ ഒപ്പിടുന്നതിന് തൊട്ടരികിലാണ്. 2025 വരെ നീളുന്ന രണ്ടു വർഷത്തെ കരാറിൽ സൗദി അറേബ്യൻ ക്ലബ്ബുമായി നെയ്മർ ജൂനിയർ ഉടൻതന്നെ ഒപ്പുവെക്കും എന്നാണ് ഫ്രഞ്ച് മാധ്യമമായ എൽഎക്യുപേ റിപ്പോർട്ട് ചെയ്യുന്നത്. സീസണിൽ 160മില്യൺ യൂറോയാണ് ഫ്രഞ്ച് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം നെയ്മർ ജൂനിയർ സാലറി ഇനത്തിൽ സമ്പാദിക്കുക.

സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിലേക്ക് പോകാൻ നെയ്മർ ജൂനിയർ സമ്മതിച്ചു എന്നാണ് ഫാബ്രിസിയോ പറയുന്നത്. നെയ്മർ ജൂനിയറിനു വേണ്ടി മെഡിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ അൽ ഹിലാൽ ഇതിനകം ബുക്ക് ചെയ്തിട്ടുണ്ട്. നെയ്മർ ജൂനിയറിന്റെ ക്യാമ്പിൽ നിന്നുമുള്ള ഫൈനൽ തീരുമാനം കൂടി കിട്ടിയാൽ അൽഹിലാൽ ഈ ഡീൽ മുഴുവനായും പൂർത്തിയാക്കും.

Rate this post