മെസ്സിയെയും സംഘത്തിനെയും അൽ ഹിലാൽ പറപ്പിച്ചു, ബ്രസീലിയൻ താരമാണ് മിടുക്കൻ

ലോക ഫുട്ബോളിലെ സൂപ്പർതാരമായി ലിയോ മെസ്സിയുടെ അമേരിക്കൻ ഫുട്ബോൾ ടീം ആയ ഇന്റർ മിയാമി സൗദി അറേബ്യയിലേക്ക് റിയാദ് സീസൺ സൂപ്പർ കപ്പ്‌ മത്സരങ്ങൾ കളിക്കാൻ വേണ്ടി എത്തിയിരുന്നു. ആദ്യ മത്സരത്തിൽ നെയ്മർ ജൂനിയറിന്റെ സൗദി അറേബ്യൻ ക്ലബ് ആയ അൽ ഹിലാലുമായി ഏറ്റുമുട്ടിയ ലിയോ മെസ്സിയുടെ ഇന്റർമിയാമിക്ക് ആദ്യപോരാട്ടത്തിൽ തന്നെ തോൽവിയാണ് നേരിടേണ്ടി വന്നത്.

റിയാദ് സീസൺ സൂപ്പർ കപ്പിൽ കളിച്ച ആദ്യ പോരാട്ടത്തിൽ മൂന്നിനെതിരെ നാലുഗോളുകളുടെ തോൽവിയാണ് ലിയോ മെസ്സിയും സംഘവും നേരിട്ടത്. സൗദി അറേബ്യയിലെ കിങ്ഡം അറീന സ്റ്റേഡിയത്തിൽ വച്ച് നടന്ന പോരാട്ടത്തിൽ 10 മിനിറ്റിൽ ഗോൾ നേടി മിട്രോവിച് അൽ ഹിലാലിന് ലീഡ് നൽകി കൊടുത്തു. 13 മിനിറ്റിൽ രണ്ടാമത്തെ ഗോൾ സ്കോർ ചെയ്ത അൽഹംദാൻ സൗദി ക്ലബ്ബായ അൽ ഹിലാലിന്റെ ലീഡ് രണ്ടായി ഉയർത്തി.

34 മിനിറ്റിൽ ലൂയിസ് സുവാരസിന്റെ ഗോളിലൂടെ ഒരു ഗോൾ തിരിച്ചടിച്ച ഇന്റർമിയാമിക്കെതിരെ ആദ്യപകുതി അവസാനിക്കുന്നതിനു മുമ്പ് ഗോൾ സ്കോർ ചെയ്തുകൊണ്ട് അൽ ഹിലാൽ താരമായ മൈക്കൽ മുന്നോട്ട് വന്നതോടെ മത്സരത്തിന്റെ ആദ്യപകുതി സൗദി അറേബ്യൻ ക്ലബ്ബിന് അനുകൂലമായി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അവസാനിച്ചു.

മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ 54 മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗോൾ സ്കോർ ചെയ്തുകൊണ്ട് സൂപ്പർതാരമായ ലിയോ മെസ്സി ഇന്റർമിയമിക്ക് മത്സരത്തിലേക്കുള്ള തിരിച്ചുവരാനുള്ള വഴികൾ കാണിച്ചു. മെസ്സി ഗോൾ നേടിയതിന് അടുത്ത മിനിറ്റിൽ തന്നെ മിയാമി താരമായ റൂയിസ് ഗോൾ സ്കോർ ചെയ്തതോടെ 55 മിനിറ്റിൽ മത്സരം മൂന്നു ഗോളിന് സമനിലയിലേക്ക് എത്തി.

എന്നാൽ ആവേശം നിറഞ്ഞ പോരാട്ടത്തിന്റെ അവസാന നിമിഷങ്ങളിൽ അൽ ഹിലാലിന്റെ ബ്രസീലിയൻ താരമായ മാൽകം 88-മിനിറ്റിൽ സൗദി അറേബ്യൻ ക്ലബ്ബിന്റെ വിജയഗോളുമായി മുന്നോട്ട് എത്തിയതോടെ മത്സരത്തിൽ സൂപ്പർ താരങ്ങളുമായി സൗദിയിൽ എത്തിയ ലിയോ മെസ്സിയെയും സംഘത്തിനെയും ആദ്യ മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിക്കുവാൻ സൗദി അറേബ്യയിലെ ശക്തരായ അൽ ഹിലാലിന് കഴിഞ്ഞു. ഫെബ്രുവരി ഒന്നിന് നടക്കുന്ന അടുത്ത മത്സരത്തിൽ ലിയോ മെസ്സിയുടെ ഇന്റർമിയാമി നേരിടുന്നത് സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ നസ്റിനെയാണ്.

3.2/5 - (5 votes)