ചുവപ്പ് കാർഡ് കിട്ടിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ മെസ്സി ചാന്റുമായി അൽ ഹിലാൽ ആരാധകർ | Cristiano Ronaldo

പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ കരിയർ അവസാനിച്ചതിന് ശേഷം അൽ-ഹിലാലിനെതിരായ അൽ നാസറിന്റെ സൂപ്പർ കപ്പ് സെമി ഫൈനലിലേക്ക് തിരിഞ്ഞുനോക്കാൻ തീർച്ചയായും ആഗ്രഹിക്കില്ല. അൽ-നാസർ ഫോർവേഡിനെ സംബന്ധിച്ചിടത്തോളം ഇത് തീർച്ചയായും അദ്ദേഹത്തിൻ്റെ കരിയറിലെ ഏറ്റവും മോശം മത്സരങ്ങളിൽ ഒന്നായിരുന്നു.

മത്സരത്തിൽ റൊണാൾഡോയുടെ അൽ നസ്ർ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങിയിരുന്നു.മത്സരത്തിൽ അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു.2-0 ന് പിന്നിലായിരുന്നപ്പോൾ എതിർ താരത്തെ കൈമുട്ടുകൊണ്ട് ഇടിച്ചതിനാണ് റൊണാൾഡോക്ക് ചുവപ്പ് കാർഡ് ലഭിച്ചത്.മത്സരത്തിൻ്റെ ആദ്യപാതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഒട്ടാവിയോ അൽ നസ്റിന് ലീഡ് നൽകിയെന്ന് കരുതിയതാണ്.എന്നാൽ റഫറി റൊണാൾഡോയ്ക്കെതിരെ ഓഫ്സൈഡ് വിളിച്ചു.

റഫറിയോട് കയർത്ത താരത്തിന് മഞ്ഞ കാർഡ് ലഭിക്കുകയും ചെയ്തു.62-ാം മിനിറ്റിൽ ജോർജ്ജ് ജീസസിൻ്റെ അൽ ഹിലാലാണ് സ്കോറിംഗ് തുറന്നത്.സെർഗെജ് മിലിങ്കോവിച്ച്-സാവിചിന്റെ പാസിൽ നിന്നും സലീം അല്‍ ദൗസ്റിയാണ് ഹിലാലിന്റെ ഗോൾ നേടിയത്. 72 ആം മിനുട്ടിൽ മൈക്കിളിൻ്റെ ക്രോസിൽ നിന്നും ബ്രസീലിയൻ ഫോർവേഡ് മാൽക്കം ഒരു മികച്ച ഹെഡ്ഡറിലൂടെ അൽ ഹിലാലിന്റെ ലീഡ് ഇരട്ടിയാക്കി. മത്സരത്തിന്റെ 86 ആം മിനുട്ടിൽ എതിർതാരത്തെ പിടിച്ച് തള്ളിയതിനും കൈമുട്ടുകൊണ്ട് ഇടിച്ചതിനും റൊണാൾഡോക്ക് ചുവപ്പ് കാർഡ് ലഭിച്ചു.

അൽ നസ്റിന് ലഭിച്ച ഒരു ത്രോ ഇൻ പെട്ടെന്നെടുക്കാൻ റൊണാൾഡോ ശ്രമിക്കുമ്പോൾ അൽ ഹിലാൽ താരം വന്ന് അതിനെ തടയാൻ ശ്രമിക്കും. ആ സമയത്ത് റൊണാൾഡോ അൽ ഹിലാൽ താരത്തെ തള്ളി മാറ്റുകയും കൈമുട്ട് കൊണ്ട് ഇടിക്കുകയും ചെയ്യുകയായിരുന്നു. ഓടിയെത്തിയ റഫറിക്ക് റൊണാൾഡോക്ക് ചുവപ്പുകാർഡ് നൽകാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.ചുവപ്പുകാർഡ് നൽകിയപ്പോൾ റൊണാൾഡോ റഫറിക്ക് നേരെ കയ്യോങ്ങുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും. എന്തായാലും റൊണാൾഡോക്ക് ചുവപ്പുകാർഡ് ലഭിച്ചത് അൽ ഹിലാൽ ആരാധകർ ആഘോഷിച്ചത് വ്യത്യസ്‌തമായ രീതിയിലാണ്. റൊണാൾഡോ നിയന്ത്രണം വിട്ടു പെരുമാറുമ്പോൾ സ്റ്റേഡിയത്തിൽ ഉയർന്നു കേട്ടത് ലയണൽ മെസി ചാന്റുകളാണ്.

റൊണാൾഡോയുടെ റെഡ് കാർഡും മത്സരത്തിലെ തോൽവിയും അൽ നസ്ർ ആരാധകരെ സംബന്ധിച്ച് നിരാശ നൽകുന്ന കാര്യമാണ്. ഈ സീസണിൽ ഉണ്ടായിരുന്ന ഒരു കിരീടപ്രതീക്ഷ കൂടി ഇതോടെ ഇല്ലാതായി. ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിൽ എത്തിയതിനു ശേഷം ഒരു പ്രധാന കിരീടം പോലും അവർക്ക് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.അബ്ദുൾറഹ്മാൻ ഗരീബിൻ്റെ പാസിൽ മുൻ ലിവർപൂൾ ഫോർവേഡ് സാദിയോ മാനെ സ്റ്റോപ്പേജ് ടൈമിൽ അൽ നാസറിനായി ഒരു ഗോൾ മടക്കി. തിങ്കളാഴ്ച നടന്ന സെമിഫൈനലിൽ അൽ-വെഹ്ദയെ 2-1 ന് തോൽപ്പിച്ച കരിം ബെൻസെമയുടെ അൽ-ഇത്തിഹാദിനെ ഫൈനലിൽ അൽ-ഹിലാൽ നേരിടും.

Rate this post