റൊണാൾഡൊക്കെതിരെ ‘മെസ്സി-മെസ്സി’ ചാന്റുകളുമായി അൽ ഹിലാൽ ആരാധകർ , ആസ്വദിച്ച് നെയ്മർ | Neymar
ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി എതിർ ടീമിൻ്റെ ആരാധകരുടെ പരിഹാസം നേരിട്ടു. അൽ-നാസറും അൽ-ഹിലാലും തമ്മിലുള്ള സൗദി കപ്പ് ഫൈനലിൽ മെസ്സി ചാന്റുകളുമായാണ് ആരാധകർ റൊണാൾഡോയെ നേരിട്ടത്.റൊണാൾഡോയുടെ ടീം ഫൈനലിൽ തോറ്റതും ആരാധകർ ‘മെസ്സി-മെസ്സി’ വിളികൾ കൊണ്ട് പരിഹസിച്ചതും കൊണ്ട് റൊണാൾഡോയ്ക്ക് മറക്കാനാവാത്ത രാത്രിയായിരുന്നു.
ഈ സീസൺ ട്രോഫി ഇല്ലാതെ പൂർത്തിയാക്കിയ പോർച്ചുഗീസ് താരം സൗദി ഫൈനലിൽ തൻ്റെ ടീമിൻ്റെ തോൽവിക്ക് ശേഷം തകർന്നു. കളിക്കിടെ ഹിലാൽ ആരാധകർ ലയണൽ മെസ്സിയുടെ പേര് പറഞ്ഞ് റൊണാൾഡോയെ പരിഹസിച്ചു.കളിക്കാർ റണ്ണേഴ്‌സ് അപ്പ് മെഡൽ വാങ്ങി ഇറങ്ങുമ്പോൾ മെസ്സി-മെസ്സി’ മുദ്രാവാക്യം കേൾക്കുന്നുണ്ടായിരുന്നു.പരിക്കുമൂലം സീസൺ നഷ്ടമായ അൽ-ഹിലാൽ താരമായ നെയ്മർ ജൂനിയർ തന്റെ ടീമിനെ പിന്തുണക്കാൻ എത്തിയിരുന്നു.ലയണൽ മെസ്സിയുടെ ഉറ്റ സുഹൃത്തായ ബ്രസീലിയൻ വിങ്ങർ അർജൻ്റീനിയൻ സൂപ്പർതാരത്തിൻ്റെ പേര് ആരാധകർ വിളിച്ചു പറയുന്ന രംഗങ്ങൾ ആസ്വദിച്ചു.
Neymar and his friends chanting "Messi, Messi" during the Saudi Arabia King's Cup final between Al-Hilal and Al-Nassr 🗣️🇧🇷🇦🇷😂
— All About Argentina 🛎🇦🇷 (@AlbicelesteTalk) May 31, 2024
pic.twitter.com/UrHSBu0Qj5
അൽ ഹിലാൽ നേടിയ കിരീടങ്ങള്‍ക്ക് നന്ദിയും അഭിനന്ദനവും അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നെയ്മര്‍.സൗദി സൂപ്പര്‍ കപ്പും സൗദി പ്രോ ലീഗ് കിരീടവും കിങ്‌സ് കപ്പും ഹിലാൽ നേടിയിരുന്നു.’അതിശയകരമായ ഒരു സീസണ്‍ പൂര്‍ത്തിയാക്കിയതില്‍ അഭിനന്ദനങ്ങള്‍. നിങ്ങള്‍ ഉജ്ജ്വല പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. ഈ വര്‍ഷത്തെ മൂന്ന് കിരീടങ്ങള്‍ക്കും നന്ദി. അടുത്ത സീസണ്‍ എനിക്ക് വിട്ടുതന്നേക്കൂ നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഈ വര്‍ഷം സൗദിക്ക് നീലനിറണ്’ നെയ്മർ പറഞ്ഞു.
🚨Fans chant "Messi , Messi , Messi "
— Max Stéph (@maxstephh) June 1, 2024
infront of Ronaldo as he walks off after collecting his loser's medal.
😂😂😂😂😂
pic.twitter.com/3w0wGL7AGe
സീസണില്‍ പരിക്ക് കാരണം നെയ്മറിന് അല്‍ ഹിലാലിന് വേണ്ടി കളിക്കാന്‍ സാധിച്ചിരുന്നില്ല. എങ്കിലും അല്‍ ഹിലാലിന് പ്രധാന മത്സരങ്ങള്‍ക്കെല്ലാം നെയ്മർ ഉണ്ടായിരുന്നു.അതേസമയം, റൊണാൾഡോയ്ക്ക് വ്യക്തിഗത തലത്തിൽ അൽ നാസറിനൊപ്പം അവിശ്വസനീയമായ ഒരു സീസൺ ഉണ്ടായിരുന്നു, കാരണം ഒരു സൗദി പ്രോ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിൻ്റെ റെക്കോർഡ് റൊണാൾഡോ സ്ഥാപിച്ചു – 35 ഗോളുകൾ.