ക്രിസ്റ്റ്യാനോയേക്കാൾ ഡബിൾ,ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഓഫർ മെസ്സിക്ക് നൽകി അൽ ഹിലാൽ

ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് പൂർത്തിയാവുകയാണ്.മെസ്സി കരാർ പുതുക്കാൻ താല്പര്യം പ്രകടിപ്പിക്കാത്തതിനാൽ താരത്തിന് വേണ്ടി ഒരുപാട് ക്ലബ്ബുകൾ രംഗത്തുണ്ട്.പക്ഷേ ഇതുവരെ ഒഫീഷ്യൽ ഓഫറുകൾ ഒന്നും തന്നെ ലയണൽ മെസ്സിക്ക് ലഭിച്ചിരുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ ഇന്നലെ ഒരു റിപ്പോർട്ട് പബ്ലിഷ് ചെയ്തിട്ടുണ്ട്. അതായത് സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന് ലയണൽ മെസ്സിയെ വേണം.അതിനുള്ള നീക്കങ്ങൾ അവർ നടത്തിക്കഴിഞ്ഞു.അതായത് മെസ്സിക്ക് ഒരു ഒഫീഷ്യൽ ഓഫർ അവർ അയച്ചു കഴിഞ്ഞിട്ടുണ്ട്.400 മില്യൺ യൂറോയാണ് ഒരു വർഷം സാലറിയായി കൊണ്ട് അവർ മെസ്സിക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്.

ലോക ചരിത്രത്തിൽ തന്നെ ഇത്രയും വലിയ ഒരു ഓഫർ ആദ്യമായിട്ടായിരിക്കും ഒരു ഫുട്ബോൾ താരത്തിന് ലഭിക്കുന്നത്.ഇന്ത്യൻ രൂപയുടെ കാര്യത്തിലേക്ക് വന്നാൽ 3500 കോടിയോളം രൂപയായിരിക്കും സാലറിയായി കൊണ്ട് ഒരു വർഷത്തിൽ മെസ്സിക്ക് നേടാൻ കഴിയുക.സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ അൽ നസ്റിൽ നിന്നും കൈപ്പറ്റുന്നത് 200 മില്യൺ യൂറോയാണ്.

പക്ഷേ ലയണൽ മെസ്സി ഓഫർ സ്വീകരിക്കാൻ സാധ്യത കുറവാണ് എന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.എന്തെന്നാൽ യൂറോപ്പിൽ തന്നെ തുടരുന്നതിനാണ് മെസ്സി മുൻഗണന നൽകുന്നത്.2024ലെ കോപ്പ അമേരിക്ക വരെ എങ്കിലും യൂറോപ്പിൽ തുടരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.ബാഴ്സയുടെ പരിശീലകനായ സാവി ലയണൽ മെസ്സിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.ബാഴ്സയിലേക്ക് തിരിച്ചെത്താൻ വേണ്ടി തന്നെയാണ് മെസ്സി ആഗ്രഹിക്കുന്നത്.പക്ഷേ FFP നിയന്ത്രണങ്ങൾ ഉള്ളതിനാൽ ബാഴ്സക്ക് ഇതുവരെ ഒരു ഒഫീഷ്യൽ ഓഫർ നൽകാൻ കഴിഞ്ഞിട്ടില്ല.

FFP നിയന്ത്രണങ്ങൾ പരിഹരിക്കപ്പെടാനുള്ള കാത്തിരിപ്പിലാണ് നിലവിൽ ബാഴ്സയുള്ളത്.അതേസമയം പിഎസ്ജി കരാർ പുതുക്കാനുള്ള ഒരു ഓഫർ മെസ്സിക്ക് മുന്നിൽ വെച്ചിട്ടുണ്ട്.നിലവിൽ മെസ്സിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സാലഡ് തന്നെയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.പക്ഷേ ഇത് സ്വീകരിക്കാനുള്ള യാതൊരുവിധ സാധ്യതകളും നിലവിലില്ല.അത്തരത്തിലുള്ള താല്പര്യം മെസ്സി കാണിച്ചിട്ടില്ല.ചുരുക്കത്തിൽ മെസ്സി പാരീസ് വിടും എന്ന് തന്നെയാണ് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയുക.

Rate this post
Cristiano RonaldoLionel Messi