റിയാദ് സീസൺ സൂപ്പർ കപ്പിൽ സൗദി അറേബ്യൻ ടീമുകളും ആയി ഏറ്റുമുട്ടാൻ പോയ ലിയോ മെസ്സിയുടെ ഇന്റർമിയാമി ടീമിന് ആദ്യ പോരാട്ടത്തിൽ തന്നെ മൂന്നിനെതിരെ നാലു ഗോളുകളുടെ തോൽവിയാണ് ലഭിച്ചത്. സൂപ്പർ താരങ്ങളായ ലിയോ മെസ്സിയും ലൂയിസ് സുവാരസ്സും ഗോളടിച്ചെങ്കിലും ശക്തരായ അൽ ഹിലാലിനെതിരെ വിജയിക്കാൻ ഇന്റർമിയാമി ടീമിന് കഴിഞ്ഞില്ല. ബ്രസീലിയൻ താരങ്ങൾ നേടുന്ന ഗോളുകൾ അൽ ഹിലാലിന് വിജയം സമ്മാനിച്ചു.
മത്സരത്തിന്റെ ആദ്യപകുതിയിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് ഇന്റർ മിയാമിക്കെതിരെ ലീഡ് നേടിയ അൽ ഹിലാൽ ആദ്യത്തെ 13 മിനിറ്റുകളിൽ തന്നെ രണ്ടു ഗോളുകൾ സ്കോർ ചെയ്തിരുന്നു. രണ്ടാം പകുതിയിൽ തിരിച്ചുവരവ് നടത്തിയ ഇന്റർമിയാമി സമനില നേടിയെങ്കിലും അവസാനം നിമിഷം ബ്രസീലിയൻ താരം മാൽകം നേടുന്ന ഗോളിലൂടെ ഇന്റർമിയാമിയെ തോൽപ്പിക്കാൻ അൽ ഹിലാലിന് കഴിഞ്ഞു.
ആദ്യപകുതി അവസാനിക്കുന്നതിനു മുൻപ് മറ്റൊരു ബ്രസീലും താരം നേടുന്ന ഗോളാണ് ആദ്യപകുതിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ ലീഡ് സമ്മാനിക്കുന്നത്. 44 മിനിറ്റ് അൽ ഹിലാലിനു വേണ്ടി മൂന്നാമത്തെ ഗോൾ നേടിയ ബ്രസീലിയൻ താരം മൈക്കൽ ലിയോ മെസ്സിക്ക് മുന്നിൽ വച്ച് അദ്ദേഹത്തിന്റെ ടീമിനെതിരെ ഗോൾ സ്കോർ ചെയ്തുകൊണ്ട് നടത്തിയ സെലിബ്രേഷൻ മെസ്സിയുടെ എതിരാളിയായ ക്രിസ്ത്യാനോ റൊണാൾഡോയുടെ ‘Suiii’ സെലിബ്രേഷനാണ്.
The way Messi looked at that player when he hit the “siuuu” 😭 pic.twitter.com/Xwq8CnpPmk
— CristianoXtra (@CristianoXtra_) January 29, 2024
ലിയോ മെസ്സിയുടെ മുന്നിൽ വെച്ചായിരുന്നു അൽ ഹിലാൽ താരത്തിന്റെ റൊണാൾഡോ സെലിബ്രേഷൻ. ഫെബ്രുവരി ഒന്നിന് നടക്കുന്ന ഇന്റർമിയാമിയുടെ അടുത്ത മത്സരത്തിൽ സൗദി അറേബ്യൻ ശക്തരായ അൽ നസ്റുമായാണ് ലിയോ മെസ്സിയുടെ ഇന്റർ മിയാമി ടീം ഏറ്റുമുട്ടുന്നത്. ഒരുപക്ഷേ ലിയോ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിൽ നേർക്കുന്ന അവസാനത്തെ മത്സരമായും ഇത് മാറാം.