ലോക ഫുട്ബോളിലെ ട്രാൻസ്ഫർ മാർക്കറ്റിൽ നിലവിൽ ചർച്ചയായി കൊണ്ടിരിക്കുന്ന വിഷയമാണ് ഫ്രഞ്ച് സൂപ്പർ താരമായ എംബാപ്പയുടെ അടുത്ത ക്ലബ്ബ് ഏതാണ് എന്നത്, 2024 വരെ പാരീസ് സെന്റ് ജർമയിനുമായി കരാർ ഉണ്ടെങ്കിലും എംബാപ്പെ കരാർ പുതുക്കാൻ തയ്യാറാകാത്തതിനാൽ താരത്തിനെ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ട്രാൻസ്ഫർ തുക വാങ്ങി വിൽക്കാനാണ് പി എസ് ജി യുടെ ആഗ്രഹം.
എന്നാൽ കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിൽ ജോയിൻ ചെയ്യാമെന്ന് ഇതിനകം തന്നെ സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ കിലിയൻ എംബാപ്പെയെ ഈ ട്രാൻസ്ഫർ വിൻഡോയിൽ വിൽക്കണം എന്നത് പി എസ് ജി യുടെ അത്യാവശ്യമാണ്. പ്രി സീസൺ ടൂറിനുള്ള സ്ക്വാഡിൽ നിന്നും കിലിയൻ എംബാപ്പെയെ ഒഴിവാക്കി നിർത്തിയ പി എസ് ജി താരത്തിനെ ട്രാൻസ്ഫർ മാർക്കറ്റിലേക്കും പറഞ്ഞുവിട്ടു.
എംബാപ്പെ ട്രാൻസ്ഫർ മാർക്കറ്റിൽ എത്തിയതോടെ താരത്തിനു വേണ്ടി പണമറിഞ്ഞ് സൗദി ക്ലബ്ബായ അൽ ഹിലാൽ രംഗത്തെത്തി, നിലവിൽ പി എസ് ജിക്ക് മുൻപാകെ ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് ട്രാൻസ്ഫർ തുകയായ 300 മില്യൺ യൂറോയാണ് അൽ ഹിലാൽ മുന്നോട്ടുവയ്ക്കുന്നത്.
കിലിയൻ എംബാപ്പെയെ ഒരു വർഷത്തെ കരാറിൽ സ്വന്തമാക്കി സീസണിൽ 700 മില്യൻ യൂറോ വില വരുന്ന ഓഫറുകൾ ആണ് അൽഹിലാൽ താരത്തിനു വേണ്ടി കാത്തുവെച്ചിരിക്കുന്നത്, സൗദി ക്ലബ്ബായ അൽ ഹിലാലിന്റെ ഓഫർ പി എസ് ജി സ്വീകരിച്ചതായി സ്കൈ സ്പോർട്സിന്റെ റിപ്പോർട്ടുണ്ട്. എന്നാൽ കിലിയൻ എംബാപ്പെ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
🚨 Al-Hilal's offer in detail:
— Transfer News Live (@DeadlineDayLive) July 24, 2023
• €300M fee to PSG
• €700M salary. €13.4M-a-week
• One-year contract
• This will allow him to join Real Madrid for free next summer
(Source: @JamesBenge) pic.twitter.com/SMxMcty4Xu
കിലിയൻ എംബാപ്പെ സൗദി ക്ലബ്ബായ അൽ ഹിലാലിലേക്ക് ഒരു വർഷത്തെ കരാറിൽ പോകുകയാണെങ്കിൽ അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റ് ആകുന്ന എംബാപ്പെ തന്റെ ഇഷ്ടപ്രകാരം റിയൽ മാഡ്രിഡ് ജോയിൻ ചെയ്യാനാവും എന്നതാണ് ഏറ്റവും കൂടുതൽ ആരാധകർ എംബാപ്പേയ്ക്ക് നിർദ്ദേശിക്കുന്ന ട്രാൻസ്ഫർ പ്ലാൻ. തന്റെ ട്രാൻസ്ഫർ കാര്യത്തിൽ എംബാപ്പെ എന്ത് തീരുമാനമെടുക്കുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.