ലയണൽ മെസ്സി പിഎസ്ജി വിട്ട ശേഷം ആദ്യമായി പ്രതികരണവുമായി ക്ലബ്ബ് പ്രസിഡണ്ട് അൽ ഖലീഫി
ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലിയോ മെസ്സി 2021-ലെ ട്രാൻസ്ഫർ വിൻഡോയിലാണ് ബാഴ്സലോണയുമായി കരാർ പുതുക്കാൻ കഴിയാതെ ഫ്രഞ്ച് ലീഗിലെ വമ്പൻമാരായ പിഎസ്ജിയിലെത്തുന്നത്, 2023 വരെയുള്ള രണ്ട് വർഷ കരാറിലാണ് ലിയോ മെസ്സി പിഎസ്ജിയുമായി സൈൻ ചെയ്യുന്നതും.
എന്നാൽ 2023-ൽ കരാർ അവസാനിച്ചതോടെ പിaഎസ്ജിയോട് വിട പറഞ്ഞ ലിയോ മെസ്സി ബാഴ്‌സലോണ സാധ്യതകളെ കുറിച്ച് അന്വേഷിച്ചെങ്കിലും സാധ്യതകൾ ഇല്ലാത്തതിനാൽ കരിയറിലെ പുതിയ അദ്ദ്ധ്യായം തുടങ്ങാൻ വേണ്ടി എം എൽ എസ് ലീഗിൽ കളിക്കുന്ന ഇന്റർ മിയാമിയിലേക്ക് ചേക്കേറി.
🗣 Nasser al-Khelaïf of PSG: "I want to thank Leo Messi, the best player in the world, in the history of football. What he gave us, what he did for the club. It was magnificent for us, two magnificent years with him."pic.twitter.com/epRIT07AJF
— Roy Nemer (@RoyNemer) July 5, 2023
എന്തായാലും പിഎസ്ജിയുടെ പുതിയ പരിശീലകനായി ലൂയിസ് എൻറിക്കെയെ അവതരിപ്പിക്കുന്ന ചടങ്ങിൽ മാധ്യമങ്ങളോട് സംസാരിച്ച പിഎസ്ജി പ്രസിഡന്റ് അൽ ഖലീഫി ലിയോ മെസ്സിയെ കുറിച്ച് സംസാരിച്ചു. ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനോടൊപ്പം ചെലവഴിച്ച രണ്ട് വർഷങ്ങൾ ഗംഭീരമായിരുന്നുവെന്നാണ് ഖലീഫി പറഞ്ഞത്.
“ലോകഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായ ലിയോ മെസ്സിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അവൻ ഞങ്ങൾക്ക് നൽകിയത്. ക്ലബ്ബിന് വേണ്ടി അദ്ദേഹം എന്താണ് ചെയ്തത് എന്ന് നമ്മൾ കണ്ടതാണ്, അദ്ദേഹത്തോടൊപ്പമുള്ള രണ്ട് മഹത്തായ വർഷങ്ങൾ ഞങ്ങളെ സംബന്ധിച്ച് ഗംഭീരമായിരുന്നു.” – ഖലീഫി പറഞ്ഞു.
🗣️ Nasser Al-Khelaïfi: “Lionel Messi is the greatest player in the history of football.” pic.twitter.com/DdjTpkqze8
— Barça Worldwide (@BarcaWorldwide) July 5, 2023
ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ നിന്നും ലിയോ മെസ്സി പടിയിറങ്ങിയതോടെ പകരമായി പുതിയ സൂപ്പർ താരങ്ങളെ നോട്ടമിടുന്ന പിഎസ്ജിക്ക് തലവേദന നൽകുന്നതാണ് എംബാപ്പേയുടെ വിഷയം. പുതിയ കരാറിൽ ഒപ്പ് വെക്കുക അല്ലെങ്കിൽ എംബാപ്പേയെ വിൽക്കുക എന്നതാണ് പിഎസ്ജിയുടെ നയം.