ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഏഴാം നമ്പർ ജേഴ്സി കൊടുത്തതിനെക്കുറിച്ച് അൽ നസ്ർ സഹ താരം |Cristiano Ronaldo
പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2022 ഡിസംബറിൽ സൗദി ക്ലബ് അൽ-നാസറിൽ ചേർന്നതു മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്.അൽ-നാസറിന് വേണ്ടി കളിച്ച മൂന്ന് മത്സരങ്ങളിലും റൊണാൾഡോ ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു.തുടക്കത്തിൽ തന്നെ റൊണാൾഡോയെ ക്യാപ്റ്റൻ ആക്കിയതിനോട് ടീമിലെ മറ്റുള്ളവർ എങ്ങനെ പ്രതികരിച്ചുവെന്ന് അദ്ദേഹത്തിന്റെ സഹതാരവും മിഡ്ഫീൽഡറുമായ ജലോലിദ്ദീൻ മഷാരിപോവ് തുറന്നുപറഞ്ഞു.
“ബാക്കിയുള്ള കളിക്കാർ റൊണാൾഡോയെ നയിക്കുകയാണെങ്കിൽ അത് അൽപ്പം വിചിത്രമായിരിക്കും.ഞങ്ങളുടെ മുൻ ക്യാപ്റ്റൻ ഒരു പ്രശ്നവുമില്ലാതെ ആംബാൻഡ് റൊണാൾഡോയെ മനസ്സോടെ കൈമാറി. ഇതാണ് ഏറ്റവും നല്ല പരിഹാരമെന്ന് ഞാൻ കരുതുന്നു. ഇത് മറിച്ചാകാൻ കഴിയില്ല, ”മഷാരിപോവ് ഡെയ്ലി എക്സ്പ്രസ് പറഞ്ഞു.റൊണാൾഡോയ്ക്ക് പ്രത്യേക പരിഗണന നൽകുന്നുവെന്ന അഭ്യൂഹങ്ങൾ നിരസിച്ച മഷാരിപോവ്, അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവിനായി തന്റെ നമ്പർ 7 ജേഴ്സി നൽകിയതിൽ സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു.
ഉസ്ബെക്ക് താരം പകരം നമ്പർ 77 ജേഴ്സിയാണ് ധരിക്കുന്നത്.“റൊണാൾഡോ വരുന്നതിന് മുമ്പ്, പലരും എന്നോട് ചോദിച്ചു, ‘നിങ്ങൾ അദ്ദേഹത്തിന് നമ്പർ 7 ജേഴ്സി കൊടുക്കുമോഎന്ന് , അത് എങ്ങനെ നൽകാതിരിക്കും?! അദ്ദേഹം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അത്തരം കളിക്കാരെ എപ്പോഴും ബഹുമാനിക്കണം. എന്റെ നമ്പർ നൽകിയതോടെ ഞാൻ ടീം വിടുമെന്ന് പലരും ധരിച്ചു.
7-Masharipov:
— Elia Maria VL 𓃵 (@eliamvl1) February 7, 2023
Antes de la llegada de @Cristiano Ronaldo asumí que mis compañeros de equipo no actuarían con dureza durante el entrenamiento y todos intentan ser lo más profesionales posible y evitamos que Ronaldo se lastime#Ronaldo𓃵 #CR7𓃵 #AlNassr #AlNassrFc #CR7𓃵بث #GOAT𓃵7 pic.twitter.com/SvcHZTt0jm
ഒരു കുഴപ്പവുമില്ലാതെ ഞാൻ നമ്പർ കൊടുത്തു. വിടുന്നതിനെക്കുറിച്ച് സംസാരിച്ചില്ല. ക്ലബ്ബിനും പരിശീലകനും എന്നെ ടീമിൽ കാണാൻ ആഗ്രഹമുണ്ടായിരുന്നു. ടീമുമായി എനിക്ക് കരാറുണ്ട്. റൊണാൾഡോ വന്നതുകൊണ്ട് മാത്രം ഞാൻ നമ്പർ മാറ്റി. ലോകത്തിലെ ഏറ്റവും മികച്ച രണ്ട് കളിക്കാരിൽ ഒരാളാണ് റൊണാൾഡോ അധികം സംസാരിക്കേണ്ട കാര്യമില്ല,” മഷാരിപോവ് പറഞ്ഞു.