തകർപ്പൻ ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ,എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ മിന്നുന്ന ജയവുമായി അൽ നാസർ | Cristiano Ronaldo
എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ മിന്നുന്ന ജയവുമായി അൽ നാസർ. ഇന്നലെ നടന്ന മത്സരത്തിൽ ഖത്തർ ക്ലബ് അൽ റയ്യാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അൽ നാസർ പരാജയപ്പെടുത്തി.അൽ അവ്വൽ പാർക്കിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ സാദിയോ മാനെ അൽ നാസറിന് ലീഡ് നൽകി.
ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞയാഴ്ച ഇറാഖി ക്ലബ് അൽ ഷോർട്ടയ്‌ക്കെതിരായ ഓപ്പണിംഗ് മത്സരം നഷ്ടമായ ക്രിസ്റ്റ്യാനോ റൊണാൾഡോ 76 ആം മിനുട്ടിൽ അൽ നാസറിന്റെ ലീഡ് ഇരട്ടിയാക്കി.അബ്ദുൾറഹ്മാൻ ഗരീബിൻ്റെ പാസ് സ്വീകരിച്ച് മനോഹരമായ ഇടങ്കാൽ ഷോട്ടിലൂടെ ഗോൾ നേടി.സെപ്റ്റംബർ 30 ന് 71 വയസ്സ് തികയുമായിരുന്ന പിതാവിന് റൊണാൾഡോ ഗോൾ സമർപ്പിച്ചു.
Stop that, Cristiano Ronaldo.
— TC (@totalcristiano) September 30, 2024
pic.twitter.com/ZYknRuttvm
ഗോൾ നേടിയ ശേഷം മൈതാനത്തിൻ്റെ മൂലയിലേക്ക് ഓടിയെത്തിയ മുപ്പത്തിയൊൻപതുകാരൻ തൻ്റെ ഇരുകൈകളും വായുവിലേക്ക് ഉയർത്തി ഗോൾ പിതാവിന് സമർപ്പിച്ചു.”ഇന്നത്തെ ഗോളിന് മറ്റൊരു പ്രത്യേകതയുണ്ട് … എൻ്റെ അച്ഛൻ ജീവിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു, കാരണം ഇന്ന് അദ്ദേഹത്തിൻ്റെ ജന്മദിനമാണ്,” മത്സരത്തിന് ശേഷം റൊണാൾഡോ പറഞ്ഞു. ഈ സീസണിൽ അൽ നാസറിനായി ഇത് അദ്ദേഹത്തിൻ്റെ എട്ടാം ഗോളായിരുന്നു.
🟡🔵❤️ Cristiano Ronaldo: “Today's goal has a different flavor… I wish my father was alive because today is his birthday”. pic.twitter.com/uPlmIMXIMg
— Fabrizio Romano (@FabrizioRomano) September 30, 2024
ബ്രസീലിയൻ താരം റോജർ ഗുഡെസ് അൽ റയ്യാൻറെ ആശ്വാസ ഗോൾ നേടി .ഈ വിജയം നാസറിനെ ഗ്രൂപ്പ് സ്റ്റാൻഡിംഗിൽ മൂന്നാമതാക്കി.നാല് ദിവസത്തിന് ശേഷം അൽ ഒറോബയ്ക്ക് ആതിഥേയത്വം വഹിക്കുന്ന സൗദി പ്രോ ലീഗിൻ്റെ പതിവ് സീസണിലേക്ക് നാസർ തിരിച്ചെത്തും.റിയാദ് മഹ്‌റസ് സീസണിലെ തൻ്റെ ആദ്യ ഗോൾ നേടിയപ്പോൾ സൗദി അറേബ്യയുടെ അൽ-അഹ്‌ലി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൻ്റെ അൽ-വാസലിനെതിരെ 2 -0 വിജയൻ നേടി.