ബ്രൂണോ മാഞ്ചസ്റ്ററിനെ കൈവിടുമോ? നിർണായക നീക്കങ്ങൾക്ക് സാധ്യത |Bruno Fernandes
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് സൂപ്പർ താരത്തെ റാഞ്ചാനൊരുങ്ങി സൗദി സൂപ്പർ ക്ലബ്ബുകൾ. കഴിഞ്ഞ ട്രാൻസ്ഫർ വിപണിയിൽ താരത്തിനായി സൗദി ക്ലബ്ബുകൾ രംഗത്ത് വന്നിരുന്നെങ്കിലും താരം സൗദി ഓഫറിനോട് നോ പറയുകയായിരുന്നു. എന്നാൽ ഇത്തവണ കാര്യങ്ങൾ അങ്ങനെയല്ല, ബ്രൂണോയ്ക്ക് മുന്നിൽ വലിയ കരാർ മുന്നോട്ട് വെയ്ക്കാനാണ് സൗദി ഒരുങ്ങുന്നത് എന്നാണ് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് റെപ്രെസെൻറ്റീവിനെ ഉദ്ധരിച്ച് ഇറ്റാലിയൻ സ്പോർട്സ് റിപ്പോർട്ടർ റൂഡി ഗലേറ്റി റിപ്പോർട്ട് ചെയ്യുന്നു.
സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ കീഴിലാണ് സൗദി പ്രൊ ലീഗിലെ ടോപ് ഡിവിഷൻ ക്ലബ്ബുകളുടെ അധികാര തലപ്പത്തുള്ളത്. അൽ നസ്ർ, അൽ ഹിലാൽ, അൽ ഇത്തിഹാദ്, അൽ അഹ്ലി തുടങ്ങിയ 4 ക്ലബ്ബുകളാണ് സൗദി പ്രൊ ലീഗിൽ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ കീഴിലുള്ളത്. ഈ നാല് ക്ലബ്ബുകളിൽ ഒന്നിൽ താരത്തെ എത്തിക്കാനുള്ള നീക്കത്തിനാണ് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഒരുങ്ങുന്നത്.
താരത്തിന്റെ മുന്നിൽ വമ്പൻ ഓഫർ മുന്നോട്ട് വെയ്ക്കാനാണ് അധികൃതർ ഒരുങ്ങുന്നത്. ഓൾഡ് ട്രഫോഡിലെത്തി താരവുമായി നേരിട്ട് ചർച്ചകൾ നടത്താനാണ് പബ്ലിക് ഇൻവെസ്റ്റ്മെന്റ് അധികാരികൾ ശ്രമിക്കുന്നതെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.നിലവിൽ എറിക്ക് ടെൻ ഹാഗിന്റെ കീഴിൽ മാഞ്ചസ്റ്ററിന്റെ മോശം ഫോമും സൗദിയുടെ വമ്പൻ ഓഫറും ബ്രൂണോയുടെ മനസ്സ് മാറ്റാൻ കരണമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
🚨 Representatives from PIF, who own Al Nassr, Al Hilal, Al Ittihad and Al Ahli, are set to hold talks with Bruno Fernandes over the potential for future negotiations. 🇸🇦
— Transfer News Live (@DeadlineDayLive) November 6, 2023
(Source: @RudyGaletti) pic.twitter.com/Cyq0Kt87sF
അതെ സമയം, 2020 ലാണ് പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ് ലിസ്ബണിൽ നിന്നും 60 മില്യൺ മുടക്കി താരത്തെ യുണൈറ്റഡ് ടീമിലെത്തിക്കുന്നത്. യൂണൈറ്റഡിനായി 200 മത്സരങ്ങളിൽ നിന്ന് 67 ഗോളുകളും അസിസ്റ്റും നേടിയിട്ടുണ്ട്.