അവസാന മിനിറ്റുകളിൽ ഗോളടിച്ചുകൂടി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ ചാമ്പ്യൻസ് ലീഗിലേക്ക് |Al- Nassr |Cristiano Ronaldo
പ്ലേ ഓഫ് മത്സരത്തിൽ യുഎഇ ക്ലബായ ഷബാബ് അൽ അഹ്‌ലിയെ 4-2ന് തോൽപ്പിച്ച് എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് സൗദി വമ്പന്മാരായ അൽ നാസർ. മത്സരം അവസാനിക്കാൻ ക്ലോക്കിൽ രണ്ട് മിനിറ്റ് മാത്രം ശേഷിക്കെ എമിറാത്തി ടീം 2-1 ന് മുന്നിലായിരുന്നു.
എന്നാൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയ ക്രിസ്റ്യാനോയും സംഘവും മൂന്ന് ഗോളുകൾ അടിച്ച് മത്സരം വിജയിക്കുകയായിരുന്നു.സെപ്റ്റംബറിൽ ഗ്രൂപ്പ് ഘട്ടം ആരംഭിക്കുമ്പോൾ സൗദി അറേബ്യക്ക് ടൂർണമെന്റിൽ നാല് പ്രതിനിധികൾ ഉണ്ടാകും.അൽ-ഹിലാൽ, അൽ-ഇത്തിഹാദ്, അൽ-ഫൈഹ എന്നിവർ ഇതിനകം തങ്ങളുടെ സ്ഥാനങ്ങൾ നേടിയിട്ടുണ്ട്.ആഭ്യന്തര ലീഗ് കാമ്പെയ്‌നിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട അൽ-നാസറിന്റെ സീസണിലെ ആദ്യ വിജയവും ഗെയിം അടയാളപ്പെടുത്തി.
മത്സരത്തിന്റെ 11 ആം മിനുട്ടിൽ ആൻഡേഴ്സൺ ടാലിസ്ക അൽ-നാസറിന് ലീഡ് നേടിക്കൊടുത്തു.18 ആം മിനുട്ടിൽ അൽ ഗസ്സാനിയിലൂടെ ശബാബ് ഒപ്പമെത്തി. 46 ആം മിനുട്ടിൽ അൽ ഗസ്സാനി ഒരിക്കൽ കൂടി വല കുലുക്കി ശബാബിനെ മുന്നിലെത്തിച്ചു.തിരിച്ചടിക്കാനുള്ള അൽ-നസ്റിന്റെ നീക്കങ്ങളെ ശബാബ് പ്രതിരോധനിര കൃത്യമായി തടഞ്ഞതോടെ ഗോൾ കീപ്പറെ പരീക്ഷിക്കാൻ പോലുമാവാതെ അൽ നസ്ർ പ്രതിസന്ധിയിലായി. റെഗുലർ ടൈമിന്റെ അവസാന മിനുട്ടുകളിൽ 1-2 ന് പിറകിലായി അൽ നസ്ർ പരാജയം ഉറപ്പിച്ച വേളയിലാണ് 88 ആം മിനുട്ടിൽ അൽ ഗനാമിലൂടെ അൽ- നസ്ർ ഒപ്പമെത്തുന്നത്.
Opposition players are literally playing volleyball but they won't give a penalty to Cristiano Ronaldo and Al Nassr.pic.twitter.com/e5rBOwZT3i
— Preeti (@MadridPreeti) August 22, 2023
പിന്നീട് അൽ-നസ്റിന്റെ അത്ഭുത തിരിച്ചുവരവാണ് കാണാൻ സാധിച്ചത്.95 ആം മിനുട്ടിൽ ടലിസ്ക്കയും 97 ആം മിനുട്ടിൽ ബ്രോൻസോവിച്ചും വല കുലുക്കിയതോടെ അൽ നസ്ർ- 4-2 ന് മുന്നിലെത്തി.ഇന്റർ മിലാനിൽ നിന്ന് വന്നതിന് ശേഷം മിഡ്ഫീൽഡർ ക്ലബ്ബിനായി ആദ്യ ഗോൾ ആയിരുന്നു ഇത്.അവസാന വിസിലോടെ വിജയം സ്വന്തമാക്കിയ റോണോയും കൂട്ടരും എഎഫ്സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്കുള്ള നറുക്കെടുപ്പ് വ്യാഴാഴ്ച ക്വാലാലംപൂരിൽ നടക്കും.