പ്രീസീസണിൽ അരങ്ങേറ്റം കുറിച്ച് ക്രിസ്റ്റ്യാനോ, ടീമിന് അഞ്ച് ഗോളിന്റെ വമ്പൻ തോൽവി

പുതിയ ഫുട്ബോൾ സീസണിന് മുൻപായി പോർച്ചുഗലിൽ വെച്ച് നടക്കുന്ന പ്രീസീസൺ പരിശീലനത്തിലും സൗഹൃദ മത്സരങ്ങളിലും പങ്കെടുക്കാൻ പോർച്ചുഗലിൽ കളിക്കാനിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി ക്ലബ്ബായ അൽ നസ്റിന് വമ്പൻ തോൽവി. അഞ്ച് ഗോളുകളുടെ കനത്ത തോൽവിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീം ഏറ്റുവാങ്ങിയത്.

പ്രീസീസൺ സൗഹൃദ മത്സരങ്ങളിൽ നേരത്തെ രണ്ട് മത്സരങ്ങളിൽ പോർച്ചുഗലിലെ ടീമുകളോട് വിജയം നേടിയ അൽ നസ്ർ ലാലിഗ ക്ലബ്ബായ സെൽറ്റ വിഗോയുമായാണ് ഇന്നത്തെ മത്സരത്തിൽ കളിക്കാനിറങ്ങിയത്. പ്രീസീസൺ പരിശീലനത്തിനെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രീസീസണിലെ ആദ്യ മത്സരം കൂടിയായിരുന്നു ലാലിഗ ക്ലബ്ബിനെതിരെ നടന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടുന്ന ഇലവൻ അണിനിരത്തി അൽ നസ്ർ കളിക്കാനിറങ്ങിയപ്പോൾ ലാലിഗ ടീമെന്ന ബഹുമതിയോടെയാണ് സെൽറ്റ വിഗോ ഇറങ്ങിയത്. ആദ്യ പകുതി ഇരു ടീമുകളും ഗോളുകൾ ഒന്നും സ്കോർ ചെയ്യാതെ ഗോൾരഹിത സമനില പാലിക്കുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറിമറിഞ്ഞു.

ആദ്യ പകുതിക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ സബ്സ്റ്റിട്യൂഷൻ ചെയ്യപ്പെട്ടു, ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിൽ നിന്നും കയറി അടുത്ത 18 മിനിറ്റിനുള്ളിൽ തന്നെ അൽ നസ്ർ വലയിലേക്ക് സെൽറ്റ വിഗോ അഞ്ച് ഗോളുകൾ അടിച്ചു കയറ്റി. പെട്ടെന്ന് കിട്ടിയ അഞ്ചടിയിൽ വീണുപോയ അൽ നസ്ർ മത്സരത്തിൽ വൻ തോൽവി വഴങ്ങി. ജൂലൈ 21-ന് നടക്കുന്ന അടുത്ത സൗഹൃദ മത്സരത്തിൽ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫികയാണ് അൽ നസ്റിന്റെ എതിരാളികൾ.

Rate this post