ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദരിക്കുന്നു, ബെർണാബ്യുവിലേക്ക് കളിക്കാൻ ക്ഷണിച്ച് റയൽ മാഡ്രിഡ് |Cristiano Ronaldo

ലോക ഫുട്ബോളിലെ രാജാക്കന്മാരായ റയൽ മാഡ്രിഡ്‌ യുവേഫ ചാമ്പ്യൻസ് ലീഗിലുൾപ്പടെ വമ്പൻ പ്രകടനം നടത്തി ലാലിഗയിൽ പോയിന്റ് ടേബിളിലും ഒന്നാം സ്ഥാനക്കാരായാണ് കാർലോ ആൻസലോട്ടിക്ക് കീഴിലുള്ള റയൽ മാഡ്രിഡ്‌ മുന്നേറുന്നത്. എന്നാൽ റയൽ മാഡ്രിഡിന്റെ സ്റ്റേഡിയമായ സാന്റിയാഗോ ബെർണബുവിൽ വെച്ച് ഇന്ന് നടന്ന മത്സരത്തിൽ എതിരാളികളായ അത്‌ലറ്റിക്കോ മാഡ്രിഡ്‌ അവസാന നിമിഷം നേടുന്ന ഗോളിലൂടെ സമനിലയിൽ കുടിക്കിയിരുന്നു.

അതേസമയം റയൽ മാഡ്രിഡിന്റെ ഹോം സ്റ്റേഡിയമായ സാന്റിയാഗോ ബെർണബു നിലവിൽ അവസാനഘട്ട പണികളിലാണ്. ഉടൻ തന്നെ പുതിയ മാറ്റങ്ങൾ വരുത്തിയ റയൽ മാഡ്രിഡിന്റെ ഹോം സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും ഉണ്ടായേക്കും. വലിയ രീതിയിലുള്ള മാറ്റങ്ങൾ നടത്തിയാണ് റയൽ മാഡ്രിഡ്‌ തങ്ങളുടെ സ്റ്റേഡിയം നവീകരിക്കുന്നത്. ഈ വർഷത്തോടെ പുതിയ സാന്റിയാഗോ ബെർണബുവിനെ ആരാധകർക്ക് കാണാനാവും.

അതേസമയം ഹോം സ്റ്റേഡിയം ആയ സാൻഡിയാഗോ ബെർണബു നവീകരിച്ചതിന്റെ ഭഗമായി ഉദ്ഘാടനം ചെയ്യുന്നത് സംബന്ധിച്ച് ഒരു സൗഹൃദമത്സരം സംഘടിപ്പിക്കാൻ റയൽ മാഡ്രിഡ്‌ ഒരുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റുമായുള്ള ഒരു സൗഹൃദ മത്സരം കളിക്കുവാനാണ് റയൽ മാഡ്രിഡ് ഒരുങ്ങുന്നത്.

സൗഹൃദമത്സരം കളിക്കുന്നത് സംബന്ധിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമായ അൽ നസ്റിനെ റയൽ മാഡ്രിഡ്‌ ക്ഷണിച്ചിട്ടുണ്ടെന്നാണ് അപ്ഡേറ്റ്. തങ്ങളുടെ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ നിലവിലെ ടീമായ അൽ നസ്റുമായി റയൽ മാഡ്രിഡ്‌ ഏറ്റുമുട്ടുമ്പോൾ താരത്തിനുള്ള ആദരവും വിടവാങ്ങലും ഒഫീഷ്യലായി നൽകുവാൻ റയൽ മാഡ്രിഡ്‌ തയ്യാറാകണമെന്നാണ് ആരാധകരുടെ പക്ഷം. നേരത്തെ ക്ലബ്ബ് വിട്ടപ്പോൾ ഒഫീഷ്യൽ ആയി ഒരു വിടവാങ്ങൽ ചടങ്ങ് ക്രിസ്ത്യാനോ റൊണാൾഡോക്ക് നൽകുവാൻ ക്ലബിന് കഴിഞ്ഞിരുന്നില്ല.

5/5 - (2 votes)