മെസി..മെസി വിളികളില്‍ പ്രകോപിതനായി ആരാധകർക്ക് നേരെ അശ്ലീല ആംഗ്യവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ തൊപ്പിയിൽ മറ്റൊരു തൂവൽ കൂടി ചേർത്തിരിക്കുകയാണ് . ഇന്നലെ സൗദി പ്രൊ ലീഗിൽ അൽ ശബാബിനെതിരെ നേടിയ ഗോളോടെ ക്ലബ് ഫുട്‌ബോളിൽ പോർച്ചുഗീസ് സൂപ്പർ താരം തൻ്റെ ഗോളുകളുടെ എണ്ണം 750 ആയി ഉയർത്തിയിരിക്കുകായണ്‌. മത്സരത്തിൽ അൽ നാസർ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടിയിരുന്നു.

അൽ ഷബാബിനെതിരെ 22-ാം മിനിറ്റിലാണ് റൊണാൾഡോയുടെ ഗോൾ പിറന്നത്.ഇതോടെ ക്ലബ്ബിനും രാജ്യത്തിനുമായി റൊണാൾഡോയുടെ ഗോൾ നേട്ടം 877 ആയി.2024-ൽ കളിച്ച നാല് മത്സരങ്ങളിലും റൊണാൾഡോ സ്കോർ ചെയ്തിട്ടുണ്ട്. തൻ്റെ അവസാന ഒമ്പത് തുടർച്ചയായ ലീഗ് മത്സരങ്ങളിലും റൊണാൾഡോ സ്കോർ ചെയ്തിട്ടുണ്ട്, കൂടാതെ 22 ഗോളുകളോടെ നിലവിലെ ടോപ്പ് സ്കോററാണ്. എന്നാൽ ഇന്നലത്തെ മത്സരത്തിന് ശേഷം ആരാധകരോട് അശ്ലീലമായ ആംഗ്യം കാണിച്ചതിന് വിമര്‍ശനം ശക്തമാവുന്നത്.അല്‍ ശബാബ് ആരാധകരുടെ മെസി..മെസി വിളികളില്‍ പ്രകോപിതനായി ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്ന് വന്ന പ്രതികരണം വിവാദമായി.

കളി അവസാനിച്ചതിന് ശേഷം, അൽ ഷബാബ് കാണികൾ റൊണാൾഡോയ്ക്ക് നേരെ “മെസ്സി, മെസ്സി” എന്ന് അലറികൊണ്ടിരുന്നു. ഇതിനെതിരെയാണ് റൊണാൾഡോ അശ്ലീല ആംഗ്യത്തോടെ റൊണാൾഡോ പ്രതികരിച്ചത്.സംഭവം ടെലിവിഷൻ ക്യാമറകളിൽ പതിഞ്ഞില്ല, എന്നാൽ ഒന്നിലധികം കാണികൾ സ്റ്റാൻഡിൽ നിന്ന് ഇതേ ദൃശ്യങ്ങൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.സൗദി പ്രോ ലീഗ് ഇതുവരെ ഒരു പ്രസ്താവനയും പുറത്തുവിട്ടിട്ടില്ല, എന്നാൽ സൗദി അറേബ്യ ഫുട്ബോൾ ഫെഡറേഷൻ (SAFF) ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സൗദി പത്രമായ അഷർഖ് അൽ-അവ്സത്ത് പറഞ്ഞു.

ഇതാദ്യമായല്ല റൊണാൾഡോ തൻ്റെ ആഘോഷങ്ങളുടെ പേരിൽ വിമർശനം ഏറ്റുവാങ്ങുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ, അൽ ഹിലാലിനെതിരായ സൗദി പ്രോ ലീഗ് ഏറ്റുമുട്ടലിന് ശേഷവും ആരാധർക്കെതിരെ അശ്ലീല ആംഗ്യം റൊണാൾഡോ കാണിച്ചിരുന്നു.റിയാദ് സീസൺ കപ്പ് ഫൈനലിൽ അൽ നാസർ 2-0 ന് തോറ്റതിന് ശേഷം ടണലിലേക്ക് നടക്കുമ്പോൾ സ്റ്റാൻഡിൽ നിന്ന് തനിക്ക് നേരെ എറിഞ്ഞ അൽ ഹിലാൽ സ്കാർഫ് എടുത്ത് ഷോർട്ട്സിനുള്ളിൽ വെച്ച് എറിഞ്ഞിരുന്നു.

Rate this post