“കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുമോ ? , സൂപ്പർ താരം കൂടി ക്ലബ് വിടാനൊരുങ്ങുന്നു”

ഇന്ത്യൻ സൂപ്പർ ലീഗിലെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞു പോയ സീസണിൽ പുറത്തെടുത്തത്.ആറു വർഷങ്ങൾക്ക് ഫൈനലിൽ എത്തിയ ബ്ലാസ്റ്റേഴ്സിന് കപ്പിനും ചുണ്ടിനും ഇടയിലാണ് കിരീടം നഷ്ടമായത്. മുൻ കാല സീസണുകളിൽ പ്രകടനം വെച്ചു നോക്കുമ്പോൾ ഏറ്റവും മികച്ചത് എന്ന് മാത്രമേ ഈ സീസണിനെ പറയാനാവൂ.

അടുത്ത സീസണിലും ആ മികവ് തുടരാനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ ആൽബിനോ ഗോമസ് ക്ലബ് വിടാൻ ഒരുങ്ങുന്നു എന്ന വാർത്തകളാണ് പുറത്തു വന്നിരിക്കുന്നത്. ക്ലബ്ബുമായി താരത്തിന്റെ കരാർ അവസാനിച്ചിരിക്കുമാകയാണ്. എന്നാൽ താരം ക്ലബ്ബുമായി കരാർ പുതുക്കാൻ തയ്യാറായിട്ടില്ല.പ്രശസ്ത ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ആൽബിനോ കരാർ പുതുക്കില്ല എന്ന് ട്വീറ്റ് ചെയ്തത്.

2020-ൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാ​ഗമായ അൽബിനോ, കഴിഞ്ഞ രണ്ട് സീസണുകളിലും ടീമിന്റെ ഒന്നാം ​ഗോളിയായിരുന്നു. ഇക്കഴിഞ്ഞ സീസണിൽ ആദ്യ മത്സരങ്ങളിലൊക്കെ ബ്ലാസ്റ്റേഴ്സ് ​ഗോൾവല കാത്ത അൽബിനോയ്ക്ക് ഇടയ്ക്കൊരു മത്സരത്തിനിടെ പരുക്കേറ്റു. ഇതോടെ താരത്തിന് സീസണിലെ ശേഷിച്ച മത്സരങ്ങൾ നഷ്ടമാകുകയും ചെയ്തിരുന്നു.

2020 -2021 സീസണിൽ ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനം ആണ് പുറത്തെടുത്തെങ്കിലും ആൽബിനോ ഗോമസിന്റെ പ്രകടനം വേറിട്ട് നിന്നു. ആ സീസണിൽ തോൽവിയിലേക്ക് പോകേണ്ട പല മത്സരങ്ങളും ഈ 28 കാരന്റെ മികച്ച പ്രകടനമാണ് സമനിലയിൽ അവസാനിച്ചത്.ഗോൾവലക്ക് മുന്നിൽ മികച്ച ആത്മവിശ്വാസത്തോടെ നിലയുറപ്പിക്കുന്ന ഗോമസ് വിശ്വാസത്തിന്റെ ആൾരൂപമായി മാറാറുണ്ട് പല മത്സരങ്ങളിലും.പെനാൽറ്റി തടുക്കുന്നതിൽ മിടുക്ക് കാണിക്കുന്ന ആൽബിനോ ഐഎസ്എല്ലിൽ അസിസ്റ്റ് നൽകുന്ന ആദ്യ ഇന്ത്യൻ ഗോൾകീപ്പറെന്ന റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട് .

അൽബിനോയ്ക്ക് പകരക്കാരനായെത്തിയ പ്രഭ്സുഖൻ ​ഗിൽ മിന്നുന്ന പ്രകടനം നടത്തുകയും ഐഎസ്എല്ലിലെ ​ഗോൾഡൻ ​ഗ്ലൗ പുരസ്കാരം നേടുകയും ചെയ്തു. ഈ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം ​ഗോളി സ്ഥാനം ​ഗില്ലിൽ എത്തിയിട്ടുണ്ട്. ഇതോടെയാണ് അൽബിനോ ക്ലബ് വിടാനൊരുങ്ങുന്നത്. പല വമ്പൻ ക്ലബ്ബുകളും ഈ ഗോവൻ ഗോൾ കീപ്പറിന് വേണ്ടി ആദ്യമേ ശ്രമം നടത്തിയിരുന്നു.