❝അർജന്റീനിയൻ കൗമാര താരം അലജാൻഡ്രോ ഗാർനാച്ചോ ഫ്രാൻസിനെതിരെ നേടിയ തകർപ്പൻ ഫ്രീകിക്ക് ഗോൾ❞|Alejandro Garnacho
ഫ്രാൻസിൽ നടക്കുന്ന ടൗലോൺ ടൂർണമെന്റിൽ ഫ്രാൻസ് അണ്ടർ 20 ടീമിനെതിരെ അർജന്റീനയുടെ അണ്ടർ 20 ടീം 6 -2 ന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയെങ്കിലും 17-കാരനായ അർജന്റീനയുടെ സെൻസേഷണൽ താരം അലജാൻഡ്രോ ഗാർനാച്ചോയുടെ പ്രകടനം ഏറെ ശ്രദ്ധ നേടി. മത്സരത്തിൽ മിച്ചൊരു ഫ്രീ കിക്കിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് കൗമാര താരം ഗോൾ നേടുകയും ചെയ്തു.
ശനിയാഴ്ച രണ്ട് ഗോളുകൾ നേടിയ ഗാർനാച്ചോ ടൗലോൺ ടൂർണമെന്റിൽ അർജന്റീനയുടെ അവസാന മൂന്ന് മത്സരങ്ങളും സ്കോർ ചെയ്തു. ഹാവിയർ മഷറാനോയ്ക്കും അണ്ടർ 20 ടീമിനും മറക്കാൻ പറ്റിയ മത്സരമായിരുന്നു അത്. തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ടീം ഇപ്പോൾ ആറ് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. മത്സരത്തിൽ ഫ്രാൻസ് 5 -0 ത്തിന് മുന്നിലെത്തിയപ്പോളാണ് അർജന്റീനക്ക് അനുകൂലമായ ഫ്രീകിക്ക് ലഭിക്കുന്നത്.കിക്കെടുത്ത ഗാർനാച്ചോ അത് മനോഹരമായി വലയിലാക്കുകയും ചെയ്തു.രണ്ടാമത്തെ ഗോൾ പെനാൽറ്റിയിൽ നിന്നുമാണ് ഗാർനച്ചോ നേടിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും ഒപ്പം പരിശീലനം നേടുന്ന അവിശ്വസനീയമായ യുവ പ്രതിഭയാണ് അലജാൻഡ്രോ ഗാർനാച്ചോ.നോട്ടിംഗ്‌ഹാം ഫോറസ്റ്റിനെതിരായ എഫ്‌എ യൂത്ത് കപ്പ് ഫൈനൽ വിജയത്തിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നയിച്ചതിൽ കൗമാര താരം പ്രധാന പങ്കു വഹിക്കുകയും ചെയ്തു.2011 ന് ശേഷമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആദ്യ എഫ്‌എ യൂത്ത് കപ്പ് വിജയത്തിൽ ഗാർനാച്ചോ രണ്ട് ഗോളുകൾ നേടി.
☄️ Sublime coup franc d’Alejandro Garnacho 🇦🇷 (@MUnitedFR, 2004) pour réduire l’écart. Les Bleuets mènent toujours 5-1 à l’heure de jeu. #TMR2022 pic.twitter.com/vTtayP135c
— Formation Football Club (@FormationFC_) June 4, 2022
2020 ൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് സൈൻ ചെയ്‌ത ഉയർന്ന റേറ്റിംഗ് ഉള്ള ഫോർവേഡ്, വെനസ്വേലയ്ക്കും ഇക്വഡോറിനും എതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി അർജന്റീനയുടെ 44 അംഗ ടീമിലേക്ക് ഒരു സർപ്രൈസ് കോൾ-അപ്പ് ലഭിച്ചിരുന്നു. പ്രീമിയർ ലീഗിൽ ചെൽസിക്കെതിരെ മത്സരത്തിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.പുതിയ സീസണിന് മുന്നോടിയായി ടീമിൽ മൊത്തത്തിലുള്ള മാറ്റങ്ങൾ വരുത്താൻ പോകുന്ന ഇൻകമിംഗ് ബോസ് എറിക് ടെൻ ഹാഗിന്റെ ശ്രദ്ധയിൽ ഗാർനാച്ചോയുടെ പ്രകടനങ്ങൾ എത്തും എന്നുറപ്പാണ്.
✅ Much better angle of Alejandro Garnacho’s Beauty! #MUFC 🔴🚀 pic.twitter.com/1re6kbsKrm
— UtdPlug (@UtdPlug) June 4, 2022
Alejandro Garnacho wraps things up for United!
— utdreport Academy (@utdreportAcad) May 11, 2022
The truth 🔥 pic.twitter.com/LwOuU7Iyh7