പ്രീമിയർ ലീഗ് ഗോൾ ഓഫ് ദി സീസൺ പുരസ്‌കാരം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ താരം അലജാൻഡ്രോ ഗാർനാച്ചോ | Alejandro Garnacho

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള എഫ്എ കപ്പ് ഫൈനൽ വിജയത്തിൽ ഒരു സുപ്രധാന ഗോൾ നേടി 24 മണിക്കൂറിനുള്ളിൽ യുവ താരം അലജാൻഡ്രോ ഗാർനാച്ചോയെ തേടി മറ്റൊരു വലിയ നേട്ടം വന്നിരിക്കുകയാണ്. എവർട്ടണിനെതിരായ അദ്ദേഹത്തിൻ്റെ ഗോൾ സീസണിലെ പ്രീമിയർ ലീഗ് ഗോൾ ആയി തിരഞ്ഞെടുക്കപ്പെട്ടു.

2023 നവംബർ 26-ന് മെർസിസൈഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എവർട്ടനെതിരെ ഗാർണാച്ചോ മനോഹരമായ ബൈസിക്കിൾ ഗോൾ നേടി. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ വെയ്ൻ റൂണിയുടെ ഐക്കണിക്ക് ഗോളുമായാണ് ആരാധകർ ഇതിനെ താരതമ്യപ്പെടുത്തിയത്.കൗരു മിറ്റോമ (ബ്രൈടൺ ), ബ്രൂണോ ഫെർണാണ്ടസ് (ബേൺലി ), സമൻ ഗോഡോസ് (വേഴ്സസ് ബേൺലി), അലക്സിസ് മാക് അലിസ്റ്റർ (ഫൾഹാമിനെതിരെ), ഓസ്കാർ ബോബ് (ന്യൂകാസിൽ vs), കോബി മൈനൂ (വോൾവ്സ്), മാർക്കസ് റാഷ്ഫോർഡ് (വേഴ്സസ് മാൻ സിറ്റി) , കോൾ പാമർ (വേഴ്‌സ് എവർട്ടൺ), മോയ്‌സസ് കെയ്‌സെഡോ (എഎഫ്‌സി ബോൺമൗത്ത്) എന്നിവരാണ് ഗാർനച്ചോയുമായി മികച്ച ഗോളിനുള്ള പുരസ്‍കാരത്തിനു മത്സരിച്ചവർ.

ശനിയാഴ്ച നടന്ന എഫ്എ കപ്പ് ഫൈനലിൽ സിറ്റിക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചു (2-1).2004-ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷം(മിൽവാളിനെതിരെ) എഫ്എ കപ്പ് ഫൈനലിൽ ഗോൾ നേടുന്ന ആദ്യ കൗമാരക്കാരായി ഗാർനാച്ചോയും കോബി മൈനുവും മാറി.

മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീമിയർ ലീഗിൽ മികച്ച ഫലം ലഭിക്കില്ലെങ്കിലും, അവരുടെ എഫ്എ കപ്പ് വിജയം അവർക്ക് യുവേഫ യൂറോപ്പ ലീഗിൽ സ്ഥാനം നേടിക്കൊടുത്തു, അതായത് ചെൽസിയെ യുവേഫ കോൺഫറൻസ് ലീഗിലേക്ക് തരംതാഴ്ത്തി, ന്യൂകാസിൽ യുണൈറ്റഡ് യൂറോപ്യൻ സ്ഥാനം നഷ്ടമാവുകയും ചെയ്തു.

5/5 - (1 vote)