മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ താരം അൽ നാസറിൽ റൊണാൾഡോക്കൊപ്പം പന്ത് തട്ടും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് അലക്‌സ് ടെല്ലെസ് അടുത്ത സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിന്റെ ജേഴ്സിയണിയും. ബ്രസീലിയൻ സൗദി ക്ലബ്ബുമായുള്ള കരാർ പൂർത്തിയാക്കിയിരിക്കുകയാണ്.4 മില്യൺ പൗണ്ടിന്റെ ട്രാൻസ്ഫർ ഫീയ്ക്കാണ് ബ്രസീലിയൻ താരത്തെ അൽ നസ്ർ സ്വന്തമാക്കുന്നത്.

2020 ഒക്ടോബറിൽ പോർച്ചുഗീസ് ഭീമൻമാരായ എഫ്‌സി പോർട്ടോയിൽ നിന്നാണ് ടെല്ലസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. ക്ലബ്ബിനായി 50 മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും എട്ട് അസിസ്റ്റുകളും നേടി. ടെല്ലെസ് അൽ-നാസർ ക്യാപ്റ്റൻ റൊണാൾഡോയ്‌ക്കൊപ്പം മാഞ്ചസ്റ്ററിൽ ഒരുമിച്ച് 21 മത്സരങ്ങളും കളിച്ചിട്ടുണ്ട്.ടെല്ലസ് കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബ് സെവിയ്യയ്ക്ക് വേണ്ടി ലോണിലാണ് കളിച്ചത്. ബ്രസീലിനായി 12 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

ഒമ്പത് തവണ സൗദി ചാമ്പ്യൻമാരായ നാസർ കഴിഞ്ഞ സീസണിൽ അൽ ഇത്തിഹാദിനോട് ലീഗിൽ റണ്ണേഴ്സ് അപ്പ് ആയി.ഈ സീസണിൽ കിരീട തിരിച്ചു പിടിക്കാനായി മികച്ച താരങ്ങളെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് അൽ നാസർ.18 മില്യൺ യൂറോയ്ക്ക് ക്രൊയേഷ്യൻ മിഡ്ഫീൽഡർ മാഴ്‌സെലോ ബ്രോസോവിച്ചിനെ അൽ നാസർ ഇന്റർ മിലാനിൽ നിന്ന് സ്വന്തമാക്കിക്കഴിഞ്ഞു. മുൻ എഫ്‌സി പോർട്ടോ ബോസ് ലൂയിസ് കാസ്ട്രോയെ അവരുടെ പുതിയ മാനേജരായി നിയമിച്ചിട്ടുണ്ട്.ലെഫ്റ്റ് ബാകായ ആർസി ലെൻസിന്റെ സെഫോ ഫൊഫാനയും സൗദി അറേബ്യയിലേക്കുള്ള നീക്കം പൂർത്തിയാക്കിയിട്ടുണ്ട്.

കരിം ബെൻസെമ, എൻഗോലോ കാന്റെ, റൂബൻ നെവ്സ്, സെർഗെജ് മിലിങ്കോവിച്ച്-സാവിക്,കലിഡൗ കൗലിബാലി, റോബർട്ടോ ഫിർമിനോ എഡ്വാർഡ് മെൻഡി തുടങ്ങി നിരവധി വമ്പൻ താരങ്ങൾ ഈ ട്രാൻസ്ഫർ വിൻഡോയിൽ സൗദിയിലെത്തി.

1/5 - (1 vote)
Manchester United