കഴിഞ്ഞ വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്തിയതോട് കൂടിയാണ് അർജന്റൈൻ സൂപ്പർതാരമായ അലക്സിസ് മാക്ക് ആല്ലിസ്റ്റർ കൂടുതൽ ജനശ്രദ്ധ നേടുന്നത്.അതിനു മുമ്പ് ബ്രൈറ്റണ് വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നുവെങ്കിലും അതൊന്നും വേണ്ട രൂപത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.പക്ഷേ വേൾഡ് കപ്പിലെ മികച്ച പ്രകടനം അദ്ദേഹത്തിന്റെ മൂല്യം വർദ്ധിപ്പിക്കുകയായിരുന്നു.
വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാക്ക് ആല്ലിസ്റ്റർ ക്ലബ്ബ് വിട്ടേക്കുമെന്ന റൂമർ നേരത്തെ തന്നെ പുറത്തേക്ക് വന്നിരുന്നു.നിരവധി ക്ലബ്ബുകൾ ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് തന്നെയാണ് ഈ അർജന്റീനക്കാരനെ ഏറ്റവും കൂടുതൽ ആവശ്യം.നല്ലൊരു തുക ലഭിച്ചു കഴിഞ്ഞാൽ ഈ താരത്തെ കൈവിടാൻ ബ്രൈറ്റൻ തയ്യാറായേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇപ്പോഴിതാ മാക്ക് ആലിസ്റ്റർ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടും എന്നുള്ള കാര്യം അദ്ദേഹത്തിന്റെ പിതാവ് തന്നെ കൺഫേം ചെയ്തിട്ടുണ്ട്.മറ്റുള്ള ക്ലബ്ബുകളുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും എന്നാൽ ഏത് ക്ലബ്ബിലേക്ക് പോകണമെന്ന് തീരുമാനിച്ചിട്ടില്ല എന്നും താരത്തിന്റെ പിതാവ് അറിയിച്ചിട്ടുണ്ട്.ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Alexis Mac Allister 🇦🇷 pic.twitter.com/kQJdhlqwuF
— FergieTime™️ (@RonaldoLeGoatt) April 6, 2023
‘വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാക്ക് ആല്ലിസ്റ്റർക്ക് കളിക്കാൻ വേണ്ടി ഞങ്ങൾ പുതിയ ഒരു ക്ലബ്ബിനെ കണ്ടെത്തും.ഏത് ക്ലബ്ബിലേക്ക് ആയിരിക്കും അദ്ദേഹം പോവുക എന്നുള്ളത് ഞങ്ങൾക്ക് ഇപ്പോൾ അറിയില്ല.ക്ലബ്ബുകളുമായുള്ള ചർച്ചകൾ ഇപ്പോൾ ആരംഭിച്ചിട്ടേ ഉള്ളൂ.പക്ഷേ അടുത്ത സീസണിൽ അലക്സിസ് മറ്റൊരു ക്ലബ്ബിനുവേണ്ടി കളിക്കാൻ തന്നെയാണ് ഇവിടെ ഏറ്റവും കൂടുതൽ സാധ്യതകൾ നിലനിൽക്കുന്നത് ‘ഇതാണ് ഈ അർജന്റൈൻ താരത്തിന്റെ പിതാവ് പറഞ്ഞിട്ടുള്ളത്.
🚨 Alexis Mac Allister’s father and agent to @purobocaok: “Normally, the upcoming transfer market will find him playing for another club, we don't know which one, the talks are just starting, but it’s very likely that Alexis will be playing in another team in the summer.” 🗣️🇦🇷 pic.twitter.com/rkujCqqV1a
— All About Argentina 🛎🇦🇷 (@AlbicelesteTalk) April 13, 2023
നിലവിൽ പ്രധാനമായും മൂന്ന് പ്രീമിയർ ലീഗ് ക്ലബ്ബുകൾ ആണ് താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്.ചെൽസി, ലിവർപൂൾ,മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരാണ് ആ മൂന്നു ക്ലബ്ബുകൾ.പ്രീ സീസണിന് തന്നെ പുതിയ ക്ലബ്ബിനോടൊപ്പം ചേരാനാണ് ഈ അർജന്റൈൻ താരത്തിന്റെ പദ്ധതി.അതായത് ഏത് ക്ലബ്ബിലേക്ക് ചേക്കേറും എന്നുള്ളത് വൈകാതെ തന്നെ അദ്ദേഹം തീരുമാനം.