സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിക്കെതിരെ ഇന്നലെ നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ ഇരു ടീമുകളും ഗോളുകൾ ഒന്നും നേടാതെ തന്നെ മത്സരം സമനിലയിൽ കലാശിച്ചിരുന്നു. അതിനിടയിലാണ് ലിവർപൂൾ താരങ്ങൾ തമ്മിലുള്ള തർക്കം നടന്നത്. ചെൽസിക്കെതിരെ നടന്ന മത്സരത്തിൽ ലിവർപൂളിന്റെ ഗോൾകീപ്പർ അലിസൺ ബക്കറും ക്യാപ്റ്റൻ ഹെൻഡേഴ്സനും തമ്മിൽ ചെറിയ വാക്ക് തർക്കമുണ്ടായിരുന്നു.
അലിസ്സൻ ബെക്കർ ഫബിനോക്ക് നൽകിയ പന്ത് ചെൽസി താരങ്ങൾ പ്രസ് ചെയ്ത് പിടിച്ചെടുത്ത് ഏകദേശം എതിർ താരങ്ങൾക്ക് ഗോള് നേടാനുള്ള അവസരമുണ്ടായപ്പോൾ ലിവർപൂൾ ക്യാപ്റ്റൻ കൂടിയായ ഹെൻഡേഴ്സൺ ബ്രസീലിയൻ താരത്തോട് കയർക്കുന്നത് കാണാമായിരുന്നു.ലിവർപൂളിന് വേണ്ടി അലിസൺ ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച വെക്കുമ്പോഴും ചില വലിയ പിഴവുകൾ എതിർ താരങ്ങൾക്ക് അവസരം ഒരുക്കുകയും ചെയ്യാറുണ്ട്.
വമ്പൻമാരായ ചെൽസിയും ലിവർപൂളും നിലവിൽ പ്രീമിയർ ലീഗിൽ ഫോം കണ്ടെത്താൻ പാടുപെട്ടു കൊണ്ടിരിക്കുകയാണ്, ചെൽസി പരിശീലക ഗ്രഹാം പൊട്ടറെ കഴിഞ്ഞദിവസം പുറത്താക്കിയ ശേഷം സഹ പരിശീലകനായ ബ്രൂണോ സാൾട്ടറിന് കീഴിലാണ് ചെൽസി കളിക്കാൻ ഇറങ്ങിയത്. മത്സരത്തിൽ ചെൽസി ആധിപത്യം പുലർത്തിയിരുന്നെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല.
എതിർഭാഗത്ത് തുടർച്ചയായി മൂന്നു തോൽവികൾക്കു ശേഷമാണ് ക്ളോപ്പിന്റെ ലിവർപൂൾ കളിക്കാൻ ഇറങ്ങിയത്, സാധാരണ ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്തുന്ന ആറുതാരങ്ങളെ ബെഞ്ചിലിരുത്തിയാണ് സ്റ്റാംഫോർഡിൽ റെഡ്സ് കളിക്കാൻ ഇറങ്ങിയത്. കളിക്കളത്തിലും ലിവർപൂൾ താരങ്ങൾ ഒത്തൊരുമ കാണിച്ചിരുന്നില്ല. കളത്തിൽ രണ്ട് തവണയാണ് ലിവർപൂൾ താരങ്ങൾ തമ്മിൽ തന്നെ വാക്കേറ്റം നടന്നത്.
Jordan Henderson and Alisson 😤#LFC #Liverpool pic.twitter.com/tHsJCSOgXm
— Mohammed (@ZAJD01) April 4, 2023
മത്സരത്തിന്റെ ആദ്യപകുതിയിൽ ലിവർപൂൾ പ്രതിരോധ താരമായ മാറ്റിപ് പ്രസ്സ് ചെയ്യാതെ കളിച്ചതിന് ഹെന്റെഴ്സൺ വഴക്കു പറയുന്നത് കാണാമായിരുന്നു.നിലവിൽ 28മത്സരങ്ങൾ പൂർത്തിയാക്കിയ ലിവർപൂൾ 43 പോയിന്റോടെ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ്.29 മത്സരങ്ങളിൽ 39പോയിന്റുകളുമായി ചെൽസി 11ആം സ്ഥാനത്തുമാണ്.