അലീസൻ പിഴവുകളിൽ ഗോളുകൾ വഴങ്ങി ലിവർപൂൾ

ലോകത്തിലെ മികച്ച കീപ്പർ അലീസൻ തുടർച്ചയായി പിഴവുകൾ തുടരുന്നത് ലിവർപൂളിന് തലവേദന സൃഷ്ടിക്കുന്നു.കഴിഞ്ഞ സീസണിന്റെ തുടർച്ചയെന്നോണം സീസൺ തുടക്കത്തിൽ തകർപ്പൻ ഫോമിൽ തുടർന്ന അലീസൻ ബെക്കർ,തോൽവി അറിയാതെ റെക്കോഡുകൾ വാരിക്കൂട്ടിയ സൂപ്പർ താരം പിന്നീട് ചാമ്പ്യൻസ് ലീഗ് അത്ലറ്റിക്കോ മാഡ്രിഡിന് എതിരെ തോൽവിയോടെ തന്റെ തകർച്ചയും തുടങ്ങുകയായിരുന്നു.


2016/17 സീസൺ മുതൽ ഏറ്റവും കൂടുതൽ പിഴവുകൾ സംഭവിച്ചു ഗോൾ വഴങ്ങുന്ന ലിവർപൂൾ കീപ്പറും അലീസൻ (4 തവണ)ആയി,മിഗ്നോലേറ്റ്(3തവണ) ലോറിസ് (3തവണ)പിഴവ് പറ്റിയ ഗോൾ കീപ്പർമാർ.

ആദ്യ പാദം ചാമ്പ്യൻസ് ലീഗിൽ ഒരു ഗോളിന് അത്‌ലറ്റിക്കോ മാഡ്രിഡിനുഎതിരെ തോൽവി വഴങ്ങി(രണ്ടാം പാദം പരിക്ക് കാരണം അലീസൻ കളിച്ചിരുന്നില്ല രണ്ടിലും തോറ്റ ചാമ്പ്യന്മാർ പുറത്താവുകയായിരുന്നു.)

അതിനു ശേഷം വെസ്റ്റ് ഹാമിനോട് ജയിച്ചെങ്കിലും രണ്ടുഗോളുകൾ വഴങ്ങി,തൊട്ടടുത്ത പ്രീമിയർ ലീഗിൽ മൂന്നു ഗോളിന് വാട്ട്ഫോഡിനോട് തകർന്നപ്പോളും ലോകത്തിലെ മികച്ച ഗോൾ കീപ്പർ അലീസന് നോക്കി നിൽക്കാനേ കഴിഞ്ഞൊള്ളു.

കൊറോണ കാരണം കളി നിർത്തിയ ശേഷം രണ്ടാം വരവിൽ സിറ്റിക്ക് എതിരെ നാലുഗോളുകൾ ആണ് അലീസൻ വഴങ്ങിയത്, പിന്നീടുള്ള രണ്ടു മത്സരങ്ങളും വിജയിച്ചു എങ്കിലും മികച്ച സേവ്മായി ക്‌ളീൻ ഷീറ്റ് നേടാനായത് ആസ്റ്റൺ വില്ലക്ക്‌ എതിരെ ആയിരുന്നു, പിന്നീട് ബെൻലിയോട് ഒരു ഗോൾ വഴങ്ങി സമനില ആയപ്പോൾ, ഇന്ന് തന്റെ പിഴവിൽ ലിവർപൂൾ തോൽക്കുകയും ചെയ്തു. ഈ തോൽവിയോടെ ഈ സീസണിൽ പ്രീമിയർ ലീഗ് 100 പോയിന്റ് എന്ന അപൂർവ നേട്ടം നേടാനും ലിവർപൂളിന് കഴിയില്ല എന്നുറപ്പായി.

 

Rate this post