ലിയോ മെസ്സി മാത്രമല്ല, ഫുട്ബോളിലെ പ്രിയതാരത്തെ വെളിപ്പെടുത്തി അർജന്റീന സൂപ്പർ താരം, ദേഷ്യം വന്ന കാരണവും വെളിപ്പെടുത്തുന്നു

ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലിയോ മെസ്സിക്കൊപ്പം കളിക്കുന്നതും അദ്ദേഹത്തിന്റെ കളി ആസ്വദിക്കുന്നതും ഏതൊരു മെസ്സി ആരാധകന്റെയും സ്വപ്നമാണ്. അർജന്റീനയിൽ നിന്നുമുള്ള അങ്ങനെയൊരു മെസ്സി ആരാധകനാണ് മെസ്സിയോടൊപ്പം കളിച്ച് ഫിഫ വേൾഡ് കപ്പ്‌ ഉയർത്തിയ എൻസോ ഫെർണാണ്ടസ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കൊപ്പം കളിക്കുന്ന ഈ മിഡ്‌ഫീൽഡ് താരം ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ ലിയോ മെസ്സിയെ പോലെ തന്നെ ഫുട്ബോളിൽ തന്റെ ഇഷ്ടതാരം ആരാണെന്ന് വെളിപ്പെടുത്തി. ഫ്രഞ്ച് ഇതിഹാസമായ സിനദിൻ സിദാന്റെ പേരാണ് മെസ്സിക്കൊപ്പം എൻസോ ഫെർണാണ്ടസ് പറഞ്ഞത്.

“ലിയോ മെസ്സിക്കൊപ്പം തന്നെ ഫുട്ബോളിലെ എന്റെ മറ്റൊരു മാതൃക താരമാണ് സിനദിൻ സിദാൻ. സിദാനെയും അദ്ദേഹത്തിന്റെ ഫുട്ബോൾ കളിയെയും ഞാൻ ഇഷ്ടപ്പെടുന്നു.” – ഇ എസ് പി എൻ നൽകിയ അഭിമുഖത്തിൽ എൻസോ ഫെർണാണ്ടസ് വെളിപ്പെടുത്തി.

അതേസമയം ഇ എ സ്പോർട്സിന്റെ ഫിഫ ഗെയിമിൽ തന്റെ രൂപം കണ്ട് ചെറിയ ദേഷ്യം വന്നെന്നും എൻസോ പറഞ്ഞു. മുഖം കാണാൻ തന്നെ പോലെയല്ല എന്നാണ് എൻസോ ഫെർണാണ്ടസ് തമാശരൂപേണ പറഞ്ഞത്. ഇ എ സ്പോർട്സ് ഫിഫയുടെ കവർ ഫോട്ടോയിലും ഈ അർജന്റീന താരം ഇടം നേടിയിരുന്നു.

Rate this post