ലയണൽ മെസ്സിയോടൊപ്പം ലോക ചാമ്പ്യൻമാരായ അർജന്റീനക്ക് വേണ്ടി കളിക്കുന്ന താരമാണ് അൽവാരസ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി കരുത്തരായ ലിവർപൂളിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി.ഒരു ഗോളിന് പുറകിൽ നിന്ന ശേഷമാണ് മാഞ്ചസ്റ്റർ സിറ്റി അവിസ്മരണീയമായ തിരിച്ചുവരവ് നടത്തിയത്. ഗോൾ മെഷീൻ ഏർലിങ് ഹാലാൻഡ് ഇല്ലാതെയാണ് സിറ്റി മിന്നുന്ന ജയം സ്വന്തമാക്കിയത്.

നോർവീജിയൻ താരത്തിന് പകരം ആദ്യ ഇലവനിൽ എത്തിയ അര്ജന്റീന സ്‌ട്രൈക്കർ ജൂലിയൻ അൽവാരസിന്റെ മികവിലായിരുന്നു സിറ്റിയുടെ ജയം.മത്സരത്തിൽ സമനില ഗോൾ നേടിയ താരം സിറ്റിയുടെ മറ്റു രണ്ടു ഗോളുകളിലും തന്റെ സാനിധ്യം അറിയിക്കുകയും ചെയ്തു.മത്സരത്തിന്റെ പതിനേഴാം മിനുട്ടിൽ ജോട്ടയുടെ അസിസ്റ്റിൽ നിന്നും സല ലിവർപൂളിന് മുന്നിലെത്തിച്ചത്.27ആം മിനിറ്റിൽ ഗ്രീലിഷിന്റെ അസിസ്റ്റിൽ നിന്ന് ജൂലിയൻ ആൽവരസാണ് സിറ്റിക്ക് സമനില നേടിക്കൊടുത്തത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഡി ബ്രൂയിനയിലൂടെ സിറ്റി ലീഡെടുത്തു. പിന്നീട് ഗുണ്ടോഗന്റെയും ഗ്രീലീഷിന്റെയും ഗോളിൽ സിറ്റി വിജയം ഉറപ്പിച്ചു.

മത്സരത്തിനുശേഷം സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള ഹൂലിയൻ ആൽവരസിനെ പ്രശംസിച്ചു കൊണ്ടാണ് സംസാരിച്ചത്.ആൽവരസിനെ പ്രശംസിക്കാനും പെപ് മെസ്സിയെ പരാമർശിച്ചിട്ടുണ്ട്.യണൽ മെസ്സിക്കൊപ്പം ലോക ചാമ്പ്യന്മാരായ അർജന്റീനക്ക് വേണ്ടി കളിക്കുന്ന താരമാണ് ആൽവരസ് എന്നാണ് സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.’ലയണൽ മെസ്സിയോടൊപ്പം ലോക ചാമ്പ്യൻമാരായ അർജന്റീനക്ക് വേണ്ടി കളിക്കുന്ന താരമാണ് അദ്ദേഹം.ഒരു ഗോൾ മാത്രമല്ല അദ്ദേഹം നേടിയിട്ടുള്ളത്.രണ്ടാമത്തെ ഗോളിലും മൂന്നാമത്തെ ഗോളിലുമൊക്കെ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ട്.എല്ലാത്തിലും അദ്ദേഹം വളരെയധികം ഇൻവോൾവ് ആയിട്ടുണ്ട്.ബോൾ കൈവശം ഉണ്ടാകുമ്പോൾ അദ്ദേഹം ഒരു ബുദ്ധിമാനാണ്.വളരെ അസാധാരണമായ ഒരു താരമാണ് ജൂലിയൻ ആൽവരസ് ‘പെപ് ഗാർഡിയോള പറഞ്ഞു.

ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി 16 മത്സരങ്ങളിലാണ് ആൽവരസ് സ്റ്റാർട്ട് ചെയ്തത്.ആകെ 17 ഗോളുകളിൽ പങ്കാളിത്തം അറിയിക്കാൻ ഈ അർജന്റീനക്കാരന് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ മത്സരത്തോടെ കളിക്കളത്തിൽ ഹാലാൻഡിനൊപ്പം അല്ലെങ്കിൽ അല്ലാതെയും ആരംഭിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് അർജന്റീനിയൻ തെളിയിച്ചു.2022-2023 സീസണിൽ മാഞ്ചസ്റ്റർ സിറ്റി കളിച്ച എല്ലാ കോംപെറ്റീഷനിലും ഗോൾ നേടിയ ഏക മാഞ്ചസ്റ്റർ സിറ്റി കളിക്കാരനാണ് അദ്ദേഹം.

Rate this post