അൽവാരോ വസ്കസ് ആഗ്രഹിച്ചത് കിട്ടി, മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ പുതിയ ക്ലബ് ഇതാണ്..

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി യുടെ സൂപ്പർതാരവും നായകനുമായ ഉറുഗ്വ താരം അഡ്രിയാൻ ലൂണക്ക് സീസണിനിടെ പരിക്ക് ബാധിച്ച സമയത്ത് ലൂണയുടെ പകരക്കാരനെ സംബന്ധിച്ച് നിരവധി ട്രാൻസ്ഫർ അപ്ഡേറ്റുകളാണ് പുറത്തുവന്നത്. ഇതിൽ പ്രധാനപ്പെട്ടത് ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായ അൽവാരോ വസ്കസ് തിരികെ വരുമെന്നതാണ്.

എന്നാൽ സ്പാനിഷ് മുന്നേറ്റനിര താരത്തിന്റെ ട്രാൻസ്ഫർ വാർത്തകൾ റൂമറുകളിലേക്ക് ഒതുങ്ങി. 32 വയസ്സുകാരനായ താരം ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട ട്രാൻസ്ഫർ റൂമറുകളിൽ ഉണ്ടായിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സിലേക്കുള്ള ട്രാൻസ്ഫർ സാധ്യതകൾ ഇല്ലായിരുന്നു. ഏറെ നീണ്ട ട്രാൻസ്ഫർ വാർത്തകൾക്കും അപ്ഡേറ്റുകൾക്കും ഒടുവിൽ സ്പാനിഷ്താരം തന്റെ പുതിയ ക്ലബ്ബിൽ ജോയിൻ ചെയ്തിരിക്കുകയാണ്.

തന്റെ ആഗ്രഹപ്രകാരം തന്നെ സ്വന്തം നാടായ സ്പെയിനിലെ ഒരു ക്ലബ്ബിനു വേണ്ടിയാണ് അൽവാരോ വസ്കസ് സൈൻ ചെയ്‍തത്. സ്പെയിനിലെ പ്രിമേറിയ ഡിവിഷൻ ലീഗ് കളിക്കുന്ന ലിനാറസ് ഡിപ്പോർട്ടിവോ ക്ലബ്ബിനു വേണ്ടിയാണ് ഇനിമുതൽ അൽവാരോ വസ്കസ് കളിക്കുക. തന്റെ മുൻ സ്പാനിഷ് ക്ലബ്ബുമായുള്ള കരാർ അൽവാരോ വസ്കസ് അൽപ്പം ആഴ്ചകൾക് മുൻപ് അവസാനിപ്പിച്ചിരുന്നു.

2021 മുതൽ ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുന്ന അൽവാരോ വസ്കസ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, എഫ്സി ഗോവ എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ പന്ത് തട്ടിയത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി തകർപ്പൻ പ്രകടനം നടത്തിയെങ്കിലും എഫ്സി ഗോവയോടൊപ്പം വേണ്ട രീതിയിലുള്ള പ്രകടനം നടത്താനായില്ല.

Rate this post