ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റിനെതിരായ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. എട്ടാം സീസണിൽ ബ്ലാസ്റ്റേഴ്സ് നേടുന്ന ആറാമത്തെ ജയമായിരുന്നു ഇത്.വിദേശ താരങ്ങളായ ഡയസ് ,വാസകേസ് എന്നിവർ നേടിയ ഗോളുകൾക്ക് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചത് .ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നുമായി സ്പാനിഷ് താരം അൽവാരോ വാസ്ക്വസ് അവതരിച്ച മത്സരത്തിൽ 10 പേരുമായാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചു കയറിയത് .
അൽവാരോ വാസ്ക്വസ് നേടിയ ഗോളിന്റെ പേരിലായിരിക്കും ഈ മത്സരം ഇന്ത്യൻ സൂപ്പർ ലീഗിൽ അറിയപ്പെടുന്നത്. ഈ സീസണിലെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്ന് തന്നെയായിരുന്നു ഇത്.പത്ത് പേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ മടക്കാൻ ആഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് സ്പാനിഷ് താരത്തിന്റെ അത്ഭുത ഗോൾ പിറന്നത്.
That GOOOOOAL 😍#KBFCNEU #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/615B6PetvO
— ✯𝑺 🇮🇳 (@PETROL_HUNTER) February 4, 2022
82 ആം മിനുട്ടിൽ നോർത്ത് ഈസ്റ്റ് താരം മഷൂർ ഷെരീഫിന്റെ പാസ് പിടിച്ചെടുത്ത് സ്വന്തം ഹാഫിൽ നിന്ന് അൽവാരോ വാസ്ക്വസ് തൊടുത്ത് ലോങ് റേഞ്ചർ ഷോട്ട് നോർത്ത് ഈസ്റ്റിന്റെ വലകുലുക്കി. സുഭാശിഷ് അഡ്വാൻസ് ചെയ്ത് നിൽക്കുന്നത് കണ്ടായിരുന്നു 56 മീറ്ററോളം അകലെനിന്ന് വാസ്ക്വസ് ഈ സാഹസത്തിന് മുതിർന്നത്. ഇതോടെ സ്കോർ 2 -0 ആവുകയും ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിക്കുകയും ചെയ്തു.ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കറുടെ അഞ്ചാമത്തെ ഗോളായിരുന്നു ഇത്.
.@AlvaroVazquez91 𝕕𝕠𝕖𝕤𝕟'𝕥 𝕤𝕔𝕠𝕣𝕖 𝕤𝕚𝕞𝕡𝕝𝕖 𝕘𝕠𝕒𝕝𝕤! 🔥😮
— Indian Super League (@IndSuperLeague) February 4, 2022
The @KeralaBlasters forward scored a sensational goal from his own-half, 5️⃣9️⃣ metres to be precise and was named Hero of the Match! 🤩👏#KBFCNEU #HeroISL #LetsFootball pic.twitter.com/LWsMUfoADA
13 മത്സരങ്ങളിൽ നിന്നും 23 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും. പ്ലെ ഓഫിലേക്ക് കൂടുതൽ അടുക്കുകയും ചെയ്തു.ഒന്നാമതുള്ള ഹൈദരബാദിനെക്കാൾ ഒരു മത്സരം കുറവാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. നോർത്ത് ഈസ്റ്റ് ലീഗിൽ അവസാന സ്ഥാനത്താണ് ഉള്ളത്.
Jorge Diaz breaks the deadlock for @KeralaBlasters!🔥
— Indian Super League (@IndSuperLeague) February 4, 2022
Watch the #KBFCNEU game live on @DisneyPlusHS – https://t.co/T0KbSiTUgc and @OfficialJioTV
Live Updates: https://t.co/mTJfHbDo0E#HeroISL #LetsFootball pic.twitter.com/ShdlbMZqm2