Álvaro Vázquez : “അൽവാരോ വസ്ക്വസിന്റെ 59 വാര അകലെ നിന്നുള്ള അത്ഭുത ഗോളിന് പുരസ്‌കാരം”

ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റിനെതിരായ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു . എട്ടാം സീസണിൽ ബ്ലാസ്റ്റേഴ്‌സ് നേടുന്ന ആറാമത്തെ ജയമായിരുന്നു നോർത്ത് ഈസ്റ്റിനെതിരെയുള്ളത് .വിദേശ താരങ്ങളായ ഡയസ് ,വാസകേസ് എന്നിവർ നേടിയ ഗോളുകൾക്ക് ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചത് .ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നുമായി സ്പാനിഷ് താരം അൽവാരോ വാസ്ക്വസ് അവതരിച്ച മത്സരത്തിൽ 10 പേരുമായാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു കയറിയത് .

ആ മത്സരത്തിൽ വസ്ക്വസ് നേടിയ അത്ഭുത ഗോൾ മാച്ച് റൗണ്ട് 16ലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടു. ആരാധകരുടെ വോട്ടിങിലൂടെ ആണ് ഈ പുരസ്കാരം വാസ്കസിന് ലഭിച്ചത്. വാസ്കസിന്റെ ഗോളിന് 88 ശതമാനം വോട്ടാണ് ലഭിച്ചത്.ആൽവാരോ വാസ്കസ് അന്ന് നേടിയ ഗോൾ ഐ എസ് എല്ലിൽ പുതിയ റെക്കോർഡ് ആയിരുഞ്ഞ്. ഐ എസ് എൽ ചരിത്രത്തിൽ ഏറ്റവും ദൂരെ നിന്ന് നേടിയ ഗോളായി അത് മാറി. വാസ്കസ് നേടിയ ഗോൾ ഗോൾ പോസ്റ്റിൽ നിന്ന് 59 മീറ്റർ ദൂരെ നിന്നായിരുന്നു തൊടുത്തത്. ഇത്രയും അകലെ നിന്ന് ആരും ഐ എസ് എല്ലിൽ ഇതുവരെ ഗോൾ നേടിയിട്ടില്ല.

82 ആം മിനുട്ടിൽ നോർത്ത് ഈസ്റ്റ് താരം മഷൂർ ഷെരീഫിന്റെ പാസ് പിടിച്ചെടുത്ത് സ്വന്തം ഹാഫിൽ നിന്ന് അൽവാരോ വാസ്ക്വസ് തൊടുത്ത് ലോങ് റേഞ്ചർ ഷോട്ട് നോർത്ത് ഈസ്റ്റിന്റെ വലകുലുക്കി. സുഭാശിഷ് അഡ്വാൻസ് ചെയ്ത് നിൽക്കുന്നത് കണ്ടായിരുന്നു 56 മീറ്ററോളം അകലെനിന്ന് വാസ്ക്വസ് ഈ സാഹസത്തിന് മുതിർന്നത്. ഇതോടെ സ്കോർ 2 -0 ആവുകയും ബ്ലാസ്റ്റേഴ്‌സ് വിജയം ഉറപ്പിക്കുകയും ചെയ്തു.ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കറുടെ അഞ്ചാമത്തെ ഗോളായിരുന്നു ഇത്.

13 മത്സരങ്ങളിൽ നിന്നും 23 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും. പ്ലെ ഓഫിലേക്ക് കൂടുതൽ അടുക്കുകയും ചെയ്തു. ഒന്നാമതുള്ള ഹൈദരബാദിനെക്കാൾ രണ്ടു മത്സരം കുറവാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഇന്ന് നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്‌പൂറിനെ നേരിടും.

Rate this post