അർജന്റീന ആരാധകരെ അടിച്ചൊതുക്കിയ ബ്രസീലിയൻ പോലീസിന്റെ ലാത്തി പിടിച്ച് എമി മാർട്ടിനെസ് | Emi Martinez
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ മാറക്കാന സ്റ്റേഡിയത്തിൽ കീഴടക്കി അർജന്റീന. ഏകപക്ഷീയമായ ഒരു ഗോളിനാണ് ലോകചാമ്പ്യൻമാർ വിജയിച്ചത്. 63 ആം മിനിറ്റിൽ ഹെഡറിലൂടെ ഡിഫൻഡർ ഒട്ടമെൻഡിയാണ് ആൽബിസെലസ്റ്റികൾക്ക് അഭിമാന വിജയം സമ്മാനിച്ച ഗോൾ സ്‌കോർ ചെയ്തത്. എന്നാൽ മത്സരം തുടങ്ങുന്നതിനു മുൻപായി അനിഷ്ട സംഭവങ്ങൾ പൊട്ടിപുറപ്പെടുകയും ചെയ്തു.
ഗ്യാലറിയിൽ ആരാധകർ തമ്മിലടിച്ചതോടെ മത്സരം അരമണിക്കൂറോളം വൈകി യാണ് ആരംഭിച്ചത്.സംഘർഷത്തെ തുടർന്ന് മെസ്സിയും സംഘവും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയിരുന്നു. പൊലീസ് ഇടപെട്ട് ആരാധകരെ ശാന്തരാക്കിയതോടെയാണ് ടീം കളത്തിലേക്ക് മടങ്ങിയെത്തി കളി ആരംഭിച്ചത്.ലിയോ മെസ്സി ഉൾപ്പെടെയുള്ള അർജന്റീന താരങ്ങൾക്ക് മുന്നിൽ വെച്ചുകൊണ്ടും അർജന്റീന ആരാധകരെ ബ്രസീലിയൻ പോലീസ് തല്ലിചതച്ചു. അർജന്റീന ആരാധകർക്ക് കാര്യമായ പരിക്കുകൾ ഉണ്ടെന്നാണ് അറിയാനാവുന്നത്.
അർജന്റീന താരങ്ങളും ബ്രസീൽ താരങ്ങളും ഇതിനടുത്തെത്തി പ്രശ്നങ്ങൾ നിർത്തലാക്കണമെന്ന് അപേക്ഷിച്ചു.ദേശീയഗാനത്തിനിടെ മോശം പെരുമാറ്റം ഉണ്ടായതില്‍ ബ്രസീല്‍ പൊലീസ് അര്‍ജന്റീനിയന്‍ ആരാധകര്‍ക്കെതിരെ കേസെടുത്തു. അര്‍ജന്റീനയുടെ ദേശീയഗാന സമയത്ത് ബ്രസീലുകാര്‍ കൂവിവിളിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. അര്‍ജന്റൈന്‍ ആരാധകര്‍ ഇരിക്കുന്ന ഭാഗത്ത് ബ്രസീലിയന്‍ ആരാധകര്‍ ബാനറും വലിച്ചുകെട്ടി.ഇതോടെ ആരാധകര്‍ തമ്മില്‍ തര്‍ക്കമായി. തര്‍ക്കം മൂത്തപ്പോഴാണ് പൊലീസിന് ഇടപെടേണ്ടി വന്നത്.
THAT'S WHY EMI MARTINEZ IS THE GOAT-KEEPER 🫡🦾🦾🦾 pic.twitter.com/RAq31JIOb9
— Barça Worldwide (@BarcaWorldwide) November 22, 2023
ഇതിനിടെ അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസും പൊലീസിനെതിരെ തിരിഞ്ഞു. പൊലീസിന്റെ കയ്യില്‍ നിന്ന് ലാത്തി പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയായിരുന്നു. പോലീസുമായി ഗോൾകീപ്പർ വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു.സംഘർഷം ഇല്ലാതാക്കാൻ അർജന്റീനിയൻ കളിക്കാർ ശ്രമം നടത്തിയെങ്കിലും അവരുടെ ശ്രമങ്ങൾ പാഴായി. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി സുരക്ഷയെക്കുറിച്ച് ആശങ്കാകുലനായ ലയണൽ മെസ്സി തന്റെ ടീമംഗങ്ങൾക്കൊപ്പം ലോക്കർ റൂമിലേക്ക് പിൻവാങ്ങുന്നത് കണ്ടു
EMILIANO MARTÍNEZ!!! ❤️❤️❤️
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 22, 2023
pic.twitter.com/zxJyQ26b8F
.ദക്ഷിണ അമേരിക്കൻ ഭീമന്മാർ തമ്മിലുള്ള ഏറ്റുമുട്ടൽ വലിയ അസ്വസ്ഥതകൾ കാണുന്നത് ഇതാദ്യമല്ല. 2022 ലോകകപ്പിന് യോഗ്യത നേടുമ്പോൾ, COVID-19 പ്രോട്ടോക്കോൾ ലംഘനം ആരോപിച്ച് ഒരു മത്സരം ഉപേക്ഷിച്ചു.വിജയത്തോടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബ്രസീലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ലോകകപ്പ് യോഗ്യതാ ചരിത്രത്തിൽ സ്വന്തം മണ്ണിൽ നേരിടുന്ന ആദ്യ തോൽവി കൂടിയാണ്. ആറു മത്സരങ്ങളിൽ നിന്നും ഏഴു പോയിന്റുമായി ആറാം സ്ഥാനത്താണ് ബ്രസീൽ.
Argentina goalkeeper Emi Martínez was defending the Argentina fans against the Brazilian police ahead of the match. pic.twitter.com/xIZ5mvAl3V
— Barça Universal (@BarcaUniversal) November 22, 2023