അടുത്ത ബ്രസീൽ പരിശീലകൻ ആരാവണം ? ഇതിഹാസ പരിശീലകന്റെ പേരുമായി റൊണാൾഡോ |Brazil
2016 ലെ കോപ്പ അമേരിക്ക സെന്റനാരിയോയിൽ ബ്രസീലിന്റെ മോശം പ്രകടനത്തെ തടർന്ന് പുറത്താക്കിയ ദുംഗയ്ക്ക് പകരക്കാരനായി ടിറ്റെയെ ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനായി പ്രഖ്യാപിക്കുന്നത്. ഒരു കോപ്പ അമേരിക്ക കിരീടം ഒഴിച്ച് നിർത്തിയാൽ വലിയ നേട്ടങ്ങളൊന്നും ബ്രസീലിനൊപ്പം ടിറ്റെക്ക് അവകാശപ്പെടാനില്ല.
എന്നാൽ 2022 ലെ വേൾഡ് കപ്പിൽ കിരീടം ഉറപ്പിച്ചാണ് ടിറ്റെ എത്തുന്നത്.കിരീടം നേടുമെന്നു പ്രതീക്ഷിക്കുന്ന ടീമുകളിൽ മുൻനിരയിൽ തന്നെയുണ്ട് ബ്രസീൽ. ഈ സീസണിൽ ബ്രസീലിയൻ താരങ്ങളെല്ലാം വിവിധ ക്ലബുകളിൽ മികച്ച ഫോമിൽ കളിക്കുന്നത് അവർക്കു കൂടുതൽ പ്രതീക്ഷ നൽകുന്നു. എന്നാൽ വേൾഡ് കപ്പ് ടിറ്റെക്ക് ബ്രസീൽ ടീമിനോടൊപ്പം ലഭിക്കുന്ന അവസാന അവസരമായിരിക്കും. നിലവിലെ പരിശീലകനായ ടിറ്റെ സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ പുതിയ പരിശീലകനായുള്ള തിരച്ചിലിലാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ.
ബ്രസീലിനെ നിയന്ത്രിക്കുന്ന ഒരു യൂറോപ്യൻ പരിശീലകനെ കാണാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ബ്രസീൽ ഇതിഹാസം റൊണാൾഡോ നസാരിയോ അഭിപ്രയാപ്പെട്ടു.നിലവിലെ റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയെ ടീമിന്റെ പരിശീലകനാക്കണമെന്നാണ് റൊണാള്‍ഡോ പറയുന്നത്. “ഒരു യൂറോപ്യൻ കോച്ചിന് ബ്രസീലിയൻ ദേശീയ ടീമിനെ പരിശീലിപ്പിക്കാനാകുമെന്ന് ഞാൻ കരുതുന്നു, പെപ്പിനെയോ ആൻസലോട്ടിയെപ്പോലെയോ ഒരാൾക്ക് ബ്രസീലിയൻ ദേശീയ ടീമിൽ അവിശ്വസനീയമായ എന്തെങ്കിലും ചെയ്യാൻ കഴിയും. അടുത്ത നൂറ് വർഷത്തേക്ക് നമ്മുടെ ഫുട്‌ബോളിന്റെ ചരിത്രം മാറ്റാൻ ആൻസലോട്ടിക്ക് കഴിയും,” റൊണാൾഡോ പറഞ്ഞു.
😍 Ronaldo Nazário was full of praise for Carlo Ancelotti speaking to the Italian outlet 'Gazzetta Dello Sport'.
— AS USA (@English_AS) October 24, 2022
🗣️ “For me, Carlo is by far the best person who has ever existed in the world of football".
😲 Imagine 'Carletto' coaching the Brazilian squad? pic.twitter.com/VZmeMjVtXr
“എന്നെ സംബന്ധിച്ചിടത്തോളം, ഫുട്ബോൾ ലോകത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച വ്യക്തിയാണ് കാർലോ. എന്റെ മാത്രമല്ല എല്ലാവരുടെയും സുഹൃത്താണ് അദ്ദേഹം . എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുന്നു, ഒരു പരിശീലകനെന്ന നിലയിൽ, ഗുണനിലവാരം, കാഴ്ചപ്പാട്, കളിക്കാരെ മനസ്സിലാക്കാനുള്ള കഴിവ് എന്നിവയ്ക്ക് അദ്ദേഹം അവിശ്വസനീയമാണ്” റൊണാൾഡോ കൂട്ടിച്ചേർത്തു.