ഇന്ന് പുലർച്ചെ ബെർണാബ്യൂവിൽ ബ്രാഗക്കെതിരെ റയൽ മാഡ്രിഡിന് തകർപ്പൻ വിജയം, ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് ഇന്ന് വിജയിച്ചത്, റയൽ മാഡ്രിഡിന് വേണ്ടി കളിയുടെ 27 മിനിറ്റിൽ ബ്രാഹിം ഡയസ് ആദ്യ ഗോൾ നേടി, പിന്നീടുള്ള രണ്ട് ഗോളുകളും ബ്രസീൽ താരങ്ങളായ റോഡ്രിഗോ വിനീഷ്യസ് എന്നിവർ യഥാക്രമം എതിരാളികളുടെ വലകുലുക്കി.
ചാമ്പ്യൻസ് ലീഗിന്റെ രാജാക്കന്മാരായ റയൽ മാഡ്രിഡിന്റെ ഈ സീസണിലെ തുടർച്ചയായ നാലാം ചാമ്പ്യൻസ് ലീഗ് വിജയമാണ് ഇന്ന് നേടിയത്. രണ്ട് ലീഗ് മത്സരങ്ങൾ കൂടി ശേഷിക്കെ നാലു മത്സരങ്ങളിൽ നാലും വിജയിച്ച് 12 പോയിന്റുകളോടെ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിന്റെ റൗണ്ട്-16 ൽ കടന്നു.
🚨 RECORD: Carlo Ancelotti has surpassed Sir Alex Ferguson and is now the manager with the most wins in the whole history of the European Cup. pic.twitter.com/K4oKFipvIE
— Madrid Xtra (@MadridXtra) November 8, 2023
കഴിഞ്ഞദിവസം ജെറാർഡ് പിക്വെ റയൽ മാഡ്രിഡ് നേടിയ പതിനാലാം ചാമ്പ്യൻസ് ലീഗ് കിരീടം ആരും ഓർക്കുകയില്ലയെന്ന വിവാദ പ്രസ്താവന നടത്തിയിരുന്നു. ഫെബ്രുവരിയിൽ സജീവമായി അവസാനനിമിഷം വിജയിച്ച കിരീടം ആരും ഓർക്കുകയില്ല എന്നാണ് മുൻ ബാഴ്‌സ താരം പറഞ്ഞത്. അതിനു മറുപടിയായി ആന്‍സിലോട്ടി ഇങ്ങനെ പറഞ്ഞു. “റയൽ മാഡ്രിഡിന്റെ 14മത്തെ കിരീടം മാത്രമല്ല, 14 കിരീടങ്ങളും എന്നും ഓർക്കപ്പെടും” എന്നാണ് റയൽ മാഡ്രിഡ് പരിശീലകൻ പിക്വെക്ക് മറുപടിയായി പറഞ്ഞത്.
🚨 Ancelotti: “Piqué said that our 14th UCL title will not be remembered? Piqué lives in his own world”.
— Fabrizio Romano (@FabrizioRomano) November 8, 2023
“No one will ever forget our Champions League titles, including our 14th title. We will remember it for all our lives”. pic.twitter.com/xC01VnrBvN
ബ്രാഗകെതിരെയുള്ള വിജയത്തോടെ ആൻസിലോട്ടി മറ്റൊരു റെക്കോർഡ് കൂടി കുറിച്ചു. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ വിജയം നേടിയ പരിശീലകനായിരിക്കുകയാണ് ആൻസിലോട്ടി. ഇതുവരെ 115 വിജയങ്ങൾ നേടിയ ആൻസിലോട്ടി മുൻ മാഞ്ചസ്റ്റർ ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗുസനെയാണ് മറികടന്നിരിക്കുന്നത്. റയൽ മാഡ്രിഡിന് വേണ്ടി പതിനഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടമാണ് നിലവിൽ ആൻസിലോട്ടിയുടെ ലക്ഷ്യം.