ലയണൽ മെസ്സിക്കും സെർജിയോ ബുസ്‌ക്വെറ്റ്‌സിനുമൊപ്പം കളിക്കാനായി ബാഴ്സലോണ ഇതിഹാസവും ഇന്റർ മിയാമിയിലേക്ക്
ഇന്റർ മിയാമിക്കൊപ്പം അരങ്ങേറ്റ മത്സരത്തിനായുള്ള തയായറെടുപ്പിലാണ് സൂപ്പർ താരം ലയണൽ മെസ്സി. ക്രൂസ് അസുലിനെതിരായ ലീഗ് കപ്പ് മത്സരാവും ഇന്റർ ജേഴ്സിയിലെ മെസ്സിയുടെ ആദ്യ മത്സരം. മെസ്സി ഇന്റർ മിയാമിൽ ചേരുന്നതിന് പിന്നാലെ മുൻ ബാഴ്സലോണ സഹ താരങ്ങളായ സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ആൽബ എന്നിവരും MLS ടീമിലേക്ക് ചേക്കേറിയിരുന്നു.
ഉറുഗ്വേ ഫോർവേഡ് ലൂയി സുവാരസും ക്ലബ്ബിൽ ചേരുമെന്ന റിപോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മറ്റിരു ബാഴ്സലോണ ഇതിഹാസമായ ആൻഡ്രെസ് ഇനിയേസ്റ്റ ഇന്റർ മിയാമിയിൽ ചേരാനുള്ള വ്യവസ്ഥകൾ അംഗീകരിച്ചിരിക്കുകയാണ്.സ്പാനിഷ് മിഡ്ഫീൽഡർ 2018 ൽ യൂറോപ്പ് വിട്ട് വിസൽ കോബിനായി J1 ലീഗിൽ കളിക്കാൻ തുടങ്ങി. 2002ൽ ബാഴ്സലോണയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ഇനിയേസ്റ്റ സ്പാനിഷ് ക്ലബ്ബിനായി 400-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
“എനിക്ക് ഫുട്ബോൾ കളിക്കുന്നത് തുടരണം. എനിക്ക് ഇപ്പോഴും കളിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നു, ”മേയിൽ ഒരു അഭിമുഖത്തിൽ 39 കാരനായ ഇനിയേസ്റ്റ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.ബാഴ്‌സലോണയിൽ ആന്ദ്രെ ഇനിയേസ്റ്റ നാല് ചാമ്പ്യൻസ് ലീഗും ഒമ്പത് ലാലിഗ കിരീടങ്ങളും നേടിയിട്ടുണ്ട്. ഇനിയേസ്റ്റ ആറ് വർഷം ജപ്പാനിൽ ചെലവഴിച്ചു, ഇപ്പോൾ ചില മുൻ സഹതാരങ്ങൾക്കൊപ്പം തന്റെ കരിയർ അവസാനിപ്പിക്കാൻ നോക്കുകയാണ്.
Inter Miami have agreed a deal with free agent Andres Iniesta 🇪🇸
— Footy Accumulators (@FootyAccums) July 20, 2023
(@okdobleamarilla)
Messi ✅
Busquets ✅
Alba ✅
Iniesta ✅
Let's be having you, Suarez! 👀 pic.twitter.com/KLNLqDcTLa
സ്പെയിനിനായി 133 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരം 2010 ലെ ഫിഫ ലോകകപ്പിലെ വിജയ ഗോൾ ഉൾപ്പെടെ ഉൾപ്പെടെ 15 ഗോളുകൾ നേടി.തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ആന്ദ്രെ ഇനിയേസ്റ്റ തന്റെ പേരിനൊപ്പം ഒന്നോ രണ്ടോ ട്രോഫികളുമായി വിരമിക്കാനാണ് ലക്ഷ്യമിടുന്നത്.