ലയണൽ മെസ്സി ബാഴ്‌സലോണയെ ഒഴിവാക്കി ഇന്റർ മിയാമിയിൽ ചേർന്നതിനെക്കുറിച്ച് ആൻഡ്രെസ് ഇനിയേസ്റ്റ |Lionel Messi

ആന്ദ്രെ ഇനിയേസ്റ്റയും ലയണൽ മെസ്സിയും ബാഴ്‌സലോണയിൽ 14 സീസണുകളിൽ ഒരുമിച്ച് കളിച്ചിട്ടുണ്ട്. 2018-ൽ ഇനിയേസ്റ്റ ലാ ബ്ലൂഗ്രാന വിട്ടപ്പോൾ 3 വർഷത്തിന് ശേഷം 2021-ൽ മെസ്സി വിടവാങ്ങി. രണ്ട് താരങ്ങളും ക്ലബ്ബിൽ ഉണ്ടായിരുന്ന സമയത്ത് നിരവധി കിരീടങ്ങളാണ് സ്വന്തമാക്കിയത്.

പിഎസ്ജിയിൽ 2 സീസണുകൾ ചെലവഴിച്ചതിന് ശേഷം മെസ്സി ബാഴ്‌സലോണയിലേക്ക് മടങ്ങിവരാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാൽ ലോകകപ്പ് ജേതാവ് സ്പെയിനിലേക്കുള്ള മടങ്ങി വരവ് ഒഴിവാക്കി ഇന്റർ മിയാമിയിലേക്ക് മാറാൻ തീരുമാനിച്ചു. മെസ്സിയുടെ ട്രാൻസ്ഫറിനെ “മികച്ച ഓപ്ഷൻ” എന്നാണ് ഇനിയേസ്റ്റ വിളിച്ചത്.DAZN-ന് നൽകിയ അഭിമുഖത്തിൽ മെസ്സിയുടെ മുൻ സഹതാരം ആൻഡ്രസ് ഇനിയേസ്റ്റ ഈ നീക്കത്തെക്കുറിച്ച് സംസാരിച്ചു.

“ഇത് നല്ലതായിരിക്കും, എല്ലാവരും മികച്ച ഓപ്ഷനായി തിരയുന്നു, അവർക്ക് നല്ലതായിരിക്കുമെന്ന് കരുതുന്നത് തെഞ്ഞെടുക്കും.അവിടെ നിന്ന് അവർ മുമ്പ് ജീവിച്ചതിൽ നിന്ന് വ്യത്യസ്തമായ അനുഭവം അനുഭവിച്ചേക്കാം. മെസ്സി പ്രതീക്ഷിക്കുന്നതും ആഗ്രഹിച്ചതും അതാണെങ്കിൽ അദ്ദേഹം പോയ സ്ഥലങ്ങളിലെല്ലാം നന്നായി ചെയ്തതുപോലെ അത് നന്നായി നടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്” ഇനിയേസ്റ്റ പറഞ്ഞു.

ഇന്റർ മിയാമിക്കൊപ്പം ബാഴ്‌സലോണയിൽ നിന്നും സൗദി ക്ലബ് അൽ-ഹിലാലിൽ നിന്നും മെസ്സിക്ക് ഓഫറുകൾ ഉണ്ടായിരുന്നു. ബാഴ്‌സലോണയിലേക്ക് തിരികെ വരാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ഇന്റർ മിയാമിയിലേക്കുള്ള തന്റെ നീക്കം പ്രഖ്യാപിച്ച അഭിമുഖത്തിനിടെ അദ്ദേഹം വെളിപ്പെടുത്തി.അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചോയ്‌സ്. എന്നാൽ കരാർ സാധ്യമാവാൻ സങ്കീർണ്ണമായ നിരവധി ഘടകങ്ങൾ ഉണ്ടായിരുന്നു.തന്റെ പിഎസ്ജി നീക്കത്തിനിടയിൽ അനുഭവിക്കേണ്ടി വന്ന സമാനമായ സമ്മർദ്ദത്തിലൂടെ കടന്നുപോകാൻ അദ്ദേഹം ആഗ്രഹിച്ചില്ല. അതിനാൽ ഭൂഖണ്ഡം കടന്ന് അമേരിക്കയിലേക്ക് പോകാൻ അദ്ദേഹം തീരുമാനിച്ചു.

Rate this post