അർജന്റീന ടീമിന്റെ വിജയരഹസ്യം തുറന്ന് പറഞ്ഞ് എയ്ഞ്ചൽ കൊറേയ

ലയണൽ സ്കലോനി അർജന്റീനയുടെ പരിശീലകനായതിനുശേഷം വലിയൊരു മാറ്റമാണ് അർജന്റീനക്ക് സംഭവിച്ചിട്ടുള്ളത്. ഒരുപാട് വർഷങ്ങളുടെ കാത്തിരിപ്പിന് അവസാനം കുറിച്ചുകൊണ്ട് കോപ്പ അമേരിക്ക കിരീടം നേടാൻ അർജന്റീനക്ക് സാധിച്ചു.ഒരുപാട് പിറകിലായിരുന്ന അർജന്റീന ഇപ്പോൾ ഫിഫ റാങ്കിങ്ങിൽ മുൻപന്തിയിൽ തന്നെയുണ്ട്.മാത്രമല്ല 35 മത്സരങ്ങളിൽ അർജന്റീന പരാജയം അറിഞ്ഞിട്ടുമില്ല.

ഇനി വരുന്ന ഖത്തർ വേൾഡ് കപ്പിലാണ് അർജന്റീനയുടെ പ്രതീക്ഷകൾ ഉള്ളത്. ഇപ്പോഴത്തെ മികവ് അർജന്റീനക്ക് ഖത്തറിലും തുടരാൻ കഴിയുമെന്നാണ് ആരാധകർ കരുതുന്നത്.നിലവിൽ ഏറ്റവും കൂടുതൽ സ്ഥിരതയോടു കൂടി കളിക്കുന്ന ടീം അർജന്റീന തന്നെയാണ്.കളിയുടെ എല്ലാ മേഖലകളിലും മികവ് പുലർത്തുന്നു എന്നുള്ളതാണ് അർജന്റീനയുടെ പ്രത്യേകത.

ഈ മികവിന്റെ, ഈ വിജയങ്ങളുടെ രഹസ്യമെന്താണ്? ഈ ചോദ്യത്തിനുള്ള മറുപടി അർജന്റീനയുടെ സ്ട്രൈക്കറായ എയ്ഞ്ചൽ കൊറേയ തന്നെ നൽകിയിട്ടുണ്ട്. അർജന്റീന ടീമിലെ എല്ലാവരും സഹോദരന്മാരാണെന്നും ഒത്തൊരുമയും ഐക്യവുമാണ് ടീമിന്റെ രഹസ്യം എന്നുമാണ് കൊറേയ പറഞ്ഞിട്ടുള്ളത്.

‘ സാധ്യമാകുന്ന അത്രയും എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനാണ് ഞാൻ മുൻഗണന നൽകുന്നത്.അർജന്റീനയുടെ ജേഴ്സി അണിയുന്നത് വളരെ മനോഹരമായ ഒരു കാര്യമാണ്.അർജന്റീന ടീമിൽ ഞങ്ങളെല്ലാവരും സഹോദരന്മാരെ പോലെയാണ്. ഞങ്ങളുടെ പ്രകടനം മികച്ചതാവാൻ കാരണം ഞങ്ങളുടെ ഒത്തൊരുമയും ഐക്യവുമാണ്.അതാണ് അർജന്റീനയുടെ രഹസ്യം.ഇവിടെ ആരും ആരെക്കാളും കുറഞ്ഞവരല്ല. അത് എല്ലാവർക്കും അനുഭവപ്പെടുന്നുണ്ട് ‘ കൊറേയ പറഞ്ഞു.

വളരെ കൃത്യമായ നിരീക്ഷണമാണ് ഇദ്ദേഹം ഇവിടെ പങ്കുവെച്ചിട്ടുള്ളത്. എല്ലാവരും വളരെയധികം യോജിപ്പോടെയും ഒത്തിണക്കത്തോടെയും അർജന്റീനയിൽ കളിക്കുന്നുണ്ട്. ഒന്നോ രണ്ടോ വ്യക്തികളെ മാത്രം ആശ്രയിക്കാതെ ടീം എന്ന നിലയിൽ അർജന്റീന വളരെയധികം മുന്നോട്ടു പോയിട്ടുണ്ട്.അത് തന്നെയാണ് ഈ മികവിന്റെ രഹസ്യവും.

Rate this post
Argentina