ബെൻഫിക്കയുമായുള്ള കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടി എയ്ഞ്ചൽ ഡി മരിയ | Angel Di Maria

വെറ്ററൻ അർജൻ്റീന വിംഗർ എയ്ഞ്ചൽ ഡി മരിയ സ്വന്തം രാജ്യത്തെ ക്ലബ്ബിലേക്ക് മടങ്ങും എന്ന തീരുമാനം മാറ്റുകയും പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയുമായുള്ള കരാർ നീട്ടിയതായും അറിയിച്ചു.36-കാരൻ അർജൻ്റീനയിലെ റൊസാരിയോ സെൻട്രലിൽ ചേരാനുള്ള ചർച്ചകളിൽ ഏർപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹത്തിനും കുടുംബത്തിനും അധിക്ഷേപങ്ങളും ഭീഷണികളും ലഭിച്ചപ്പോൾ മനസ്സ് മാറി.

കിരീടങ്ങൾ നേടുന്നത് തുടരാൻ “ഒരു വർഷം കൂടി ബെൻഫിക്കയിൽ തുടരുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” 36 കാരനായ അര്ജന്റീന താരം ബെൻഫിക്ക വെബ്‌സൈറ്റിനോട് പറഞ്ഞു.ഡി മരിയ അർജൻ്റീനയെ ലോകകപ്പും കോപ്പ അമേരിക്കയും നേടാൻ സഹായിച്ചു, കൂടാതെ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവൻ്റസ്, പാരീസ് സെൻ്റ് ജെർമെയ്ൻ എന്നിവയ്‌ക്കൊപ്പം കളിച്ചിട്ടുണ്ട്.2023-ൽ ബെൻഫിക്കയിൽ ചേർന്ന അദ്ദേഹം പോർച്ചുഗീസ് ലീഗിൽ രണ്ടാം സ്ഥാനത്തെത്താൻ അവരെ സഹായിച്ചു.തിരികെ പോയി സെൻട്രലിനു വേണ്ടി കളിക്കുകയും അവരുടെ ജഴ്‌സിയിൽ വിരമിക്കുകയും ചെയ്യുക എന്നതാണ് എൻ്റെ സ്വപ്നം, ”ഡി മരിയ ജൂലൈയിൽ പറഞ്ഞു.

എന്നാൽ റൊസാരിയോ സെൻട്രലുമായുള്ള ചർച്ചകൾ പരസ്യമാക്കിയപ്പോൾ തനിക്കും കുടുംബത്തിനും ഭീഷണികൾ ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു.റയൽ മാഡ്രിഡിലേക്ക് മാറുന്നതിന് മുമ്പ് റൊസാരിയോയിൽ നിന്നും പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയിലെക്കാണ് ഡി മരിയ പോയത്.സ്പാനിഷ് തലസ്ഥാനത്ത് നാല് സീസണുകൾക്ക് ശേഷം അന്നത്തെ ബ്രിട്ടീഷ് റെക്കോർഡ് ട്രാൻസ്ഫറിലാണ് അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയത്, £59.7 മില്യൺ.

പാരീസ് സെൻ്റ് ജെർമെയ്‌നിലേക്ക് ചേരുന്നതിന് മുമ്പ് എയ്ഞ്ചൽ ഡി മരിയ 12 മാസം മാത്രമാണ് യുണൈറ്റഡിൽ കളിച്ചത്.ഡി മരിയ ഏഴ് വർഷം പിഎസ്ജിയിൽ ചെലവഴിച്ചു. തുടർന്ന് ഇറ്റാലിയൻ ക്ലബ് യുവൻ്റസിലേക്ക് ചേക്കേറുകയും പിന്നീട് 2023ൽ ബെൻഫിക്കയിലേക്ക് മടങ്ങുകയും ചെയ്തു.

Rate this post