ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് ഡി മറിയ; മാലാഖയ്ക്ക് ആദരവുമായി യൂറോപ്യൻ വമ്പൻമാർ

മെസ്സി കഴിഞ്ഞാൽ അർജന്റീനയുടെ ഇതിഹാസങ്ങളിൽ ഒരാളാണ് ഏയ്ഞ്ചൽ ഡി മറിയ. ഒരു പക്ഷെ ലോകഫുട്ബോളിൽ ഒരു ഇതിഹാസത്തിനുള്ള കൃത്യമായ പരിഗണനയോ സ്ഥാനമോ ലഭിക്കാത്തയാളാണെന്നും ഡി മറിയയെ വിശേഷിപ്പിക്കാം.

പക്ഷെ അർജന്റീനകാർക്ക് അയാളൊരു മാലാഖയാണ്. കഴിഞ്ഞ 2 വർഷങ്ങളിൽ അർജന്റീന നേടിയ 3 കിരീടങ്ങൾക്ക് പിറകിലും മാലാഖയുടെ സ്വർണചിറകുകളുണ്ടായിരുന്നു.ഇപ്പോഴിതാ ഡി മരിയയെ ഇതിഹാസമായി പ്രഖ്യാപിചിരിക്കുകയാണ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്‌.

റയൽ മാഡ്രിഡ്‌ അവരുടെ ഔദ്യോഗിക വെബ്സൈറ്റിലെ ഇതിഹാസങ്ങളുടെ പട്ടികയിലാണ് ഡി മറിയയെ ഉൾപ്പെടുത്തിയത്.2010 മുതൽ 2014 വരെ താരം പന്ത് തട്ടിയ ക്ലബ്ബാണ് റയൽ. അന്ന് റയലിനായി 124 മത്സരങ്ങൾ കളിച്ച ഡി മരിയ 22 ഗോളുകളും നേടിയിരുന്നു. റയലിനൊപ്പം താരം ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീടവും നേടി.

അന്ന് പോർച്ചുഗീസ് ക്ലബ്‌ ബെൻഫിക്കയിൽ നിന്നാണ് താരം റയലിൽ എത്തുന്നത്. നിലവിൽ ഡി മറിയ കളിക്കുന്നത് ബെൻഫിക്കയ്ക്ക് വേണ്ടിയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്ജി, യുവന്റസ് തുടങ്ങിയ വമ്പൻ ക്ലബ്ബുകൾക്കായും ഈ 35 കാരൻ ബൂട്ട്കെട്ടിയിട്ടുണ്ട്.

4.6/5 - (19 votes)