‘മറ്റെവിടെയെങ്കിലും പോയി കരയൂ ‘ : ലയണൽ മെസ്സി ബാലൺ ഡി ഓർ പുരസ്‌കാരം നേടിയതിനെക്കുറിച്ചുള്ള വിമർശനത്തിൽ ജർമ്മനി ഇതിഹാസത്തെ പരിഹസിച്ച് എയ്ഞ്ചൽ ഡി മരിയ |Lionel Messi
ലയണൽ മെസ്സി 2023 ലെ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് അർഹനല്ലെന്ന് പറഞ്ഞ ജർമൻ ഇതിഹാസം ലോതർ മത്തൗസിനെ പരിഹസിച്ച് അർജന്റീന താരം ഏഞ്ചൽ ഡി മരിയ.ഒക്‌ടോബർ 30 ന് പാരീസിലെ തിയേറ്റർ ഡു ചാറ്റ്‌ലെറ്റിൽ വച്ച് തന്റെ എട്ടാം ബാലൺ ഡി ഓർ ലയണൽ മെസ്സി സ്വന്തമാക്കിയിരുന്നു.
യുവ സൂപ്പർ താരങ്ങളായ എർലിംഗ് ഹാലൻഡ് കൈലിയൻ എംബാപ്പെ എന്നിവരെ മറികടന്നാണ് 36 കാരനായ മെസ്സി ബാലൺ ഡി ഓർ സ്വന്തമാക്കിയത്. ലയണൽ മെസ്സിക്ക് പകരം ഫ്രാൻസ് ഫുട്‌ബോളിന്റെ ബഹുമതി നേടാൻ ഹാലൻഡ് അർഹനാണെന്ന് അവാർഡ് ദാന ചടങ്ങിന് ശേഷം ലോതർ മാത്തേവൂസ് അഭിപ്രായപ്പെട്ടിരുന്നു.
“ഈ വർഷം മുഴുവനും മെസ്സിയെക്കാളും മികച്ച പ്രകടനമാണ് ഹാലൻഡ് നടത്തിയത്. ഈ അവാർഡ് അർഹതയുള്ളതല്ല, ലോകകപ്പ് എല്ലാറ്റിനേക്കാളും വിലപ്പെട്ടതാണെന്ന് ഇത് തെളിയിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഹാലാൻഡിനേക്കാൾ മികച്ചതായി മറ്റാരുമുണ്ടായിരുന്നില്ല. കഴിഞ്ഞ 12 മാസത്തിനിടയിലെ ഏറ്റവും മികച്ചത് അവനായിരുന്നു. ഹാലാൻഡ് പ്രധാനപ്പെട്ട വിജയങ്ങൾ നേടി. മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കിരീടങ്ങൾ, ഗോളുകളുടെ റെക്കോർഡ് സൃഷ്ടിച്ചു. അതൊരു പ്രഹസനമായിരുന്നു” മുൻ ജർമൻ ഫുട്ബോളർ പറഞ്ഞു.
1966- Bobby Charlton
— jersey lover (@OPrisi2) November 1, 2023
1982- Paolo Rossi
1990- Lothar Matthaus
1998- Zinedine Zidane
2002- Ronaldo Nazario
2006- Fabio Cannavaro
2022/23- Lionel Messi
Only seven men's players have won the world cup and the Ballon d'Or in the same cycle🏆🏆🐐
– via @brfootball #Messi𓃵 pic.twitter.com/peG1Fq40oK
1990-ൽ മത്തൂസ് ബാലൺ ഡി ഓർ നേടിയപ്പോഴും ആ വർഷം മുഴുവൻ അദ്ദേഹം നേടിയ ഒരേയൊരു കിരീടം ഇറ്റലിയിൽ നടന്ന ലോകകപ്പ് മാത്രമാണ്. അർജന്റീനയുടെ 2022 ഫിഫ ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച ഡി മരിയ മാത്തേവൂസിന്റെ പരാമർശങ്ങളോട് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. “മറ്റെവിടെയെങ്കിലും പോയി കരയൂ 😂” എന്നാണ് ഡി മരിയ ഇൻസ്റ്റഗ്രാമിലൂടെ മറുപടി കൊടുത്തത്.
😭 "A LLORAR a otro LADO".
— El Chiringuito TV (@elchiringuitotv) October 31, 2023
La reacción de DI MARÍA a las palabras de MATTHAÜS sobre el BALÓN DE ORO de Messi #ChiringuitoMessi. pic.twitter.com/lDpeNOEcbi
36 കാരനായ മെസ്സി ഖത്തർ വേൾഡ് കപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി കിരീടത്തിലേക്ക് അർജന്റീനയെ നയിച്ചു.2022-23 ലെ ലീഗ് 1 കിരീടം നേടിയ മെസ്സി പാരീസ് സെന്റ് ജെർമെയ്‌നിനായി (PSG) 41 മത്സരങ്ങളിൽ നിന്ന് 21 ഗോളുകളും 20 അസിസ്റ്റുകളും സംഭാവന ചെയ്തു.മാഞ്ചസ്റ്റർ സിറ്റിക്കായി മൊത്തത്തിൽ 53 മത്സരങ്ങളിൽ നിന്ന് 52 ഗോളുകൾ ഹാലൻഡ് നേടിയിട്ടുണ്ട്. സിറ്റിസൺസിനായി തന്റെ അരങ്ങേറ്റ സീസണിൽ ട്രെബിൾ നേടുകയും ചെയ്തു.
ÁNGEL DI MARÍA IS BACK WITH A FREE KICK GOAL 🫶⚽️
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 31, 2023
pic.twitter.com/5wO3YzY759