ഏഞ്ചൽ ഡി മരിയയുടെ ഗോളിൽ പോർട്ടോയ്‌ക്കെതിരായ വിജയവുമായി ബെൻഫിക്ക|Ángel Di María

ആവേശകരമായ പ്രൈമിറ ലിഗ ഏറ്റുമുട്ടലിൽ ബെൻഫിക്ക ചിരവൈരികളായ പോർട്ടോയ്‌ക്കെതിരെ ഒരു ഗോളിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. അര്ജന്റീന സൂപ്പർ താരം ഏഞ്ചൽ ഡി മരിയ ബെൻഫിക്കയുടെ ജയം.

69′ മിനിറ്റിൽ അദ്ദേഹം നേടിയ ഗോൾ വരും വർഷങ്ങളിൽ ബെൻഫിക്ക ആരാധകരുടെ ഓർമകളിൽ മായാതെ നിൽക്കും എന്നുറപ്പാണ്.മത്സരം നിർണായക ഘട്ടത്തിലെത്തിയപ്പോൾ ഡി മരിയ തന്റെ അസാധാരണമായ കഴിവുകൾ പ്രകടിപ്പിച്ചു. നിർണായക ഗെയിമുകളിൽ അവസരത്തിനൊത്ത് ഉയരുന്ന ഡി മരിയയെ അര്ജന്റീന ജേഴ്സിയിലും ക്ലബ്ബിലും പല തവണ കണ്ടിട്ടുള്ളതാണ്.

ലോകകപ്പ് ഫൈനൽ, കോപ്പ അമേരിക്ക ഫൈനൽ, ഫൈനൽസിമ എന്നിവയിൽ സ്‌കോർ ചെയ്ത അദ്ദേഹം വലിയ മത്സരങ്ങളിൽ മികച്ച പ്രകടനം തുടരുന്നു, ഇത്തവണ പോർച്ചുഗീസ് ഫുട്‌ബോളിലെ ഏറ്റവും വലിയ മത്സരത്തിൽ സ്‌കോർ ചെയ്തു.

കുറച്ചു കാലംകൊണ്ട് തന്നെ ഡി മരിയ ബെൻഫിക്കയുടെ സ്ഥിരതയുടെയും മികവിന്റെയും പ്രതീകമായി മാറി.ബെൻഫിക്കയ്ക്ക് വേണ്ടി തുടർച്ചയായ നാലാം ലീഗ് മത്സരത്തിലും ഗോൾ നേടാനും ഡി മരിയക്ക് സാധിച്ചു.പോർട്ടോയ്‌ക്കെതിരായ ഈ വിജയം ബെൻഫിക്കയുടെ കിരീട പ്രതീക്ഷകൾ സജീവമാക്കി. വലിയ മത്സരങ്ങളിലെ കളിക്കാരനായി കണക്കാക്കുന്നത് എന്തുകൊണ്ടാണെന്ന് ഡി മരിയ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് പോർട്ടൊക്കെതിരെയുള്ള മത്സരത്തിലൂടെ.

4.2/5 - (10 votes)