റോസാരിയോയിൽ വന്നാൽ കൊല്ലുമെന്ന് ഡി മരിയക്ക് ഭീഷണി, ഞെട്ടൽ മാറാതെ ആരാധകർ
ഈ മാസം നടക്കുന്ന സൗഹൃദം മത്സരങ്ങളിലെ ആദ്യ മത്സരം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഫിലഡെൽഫിയയിൽ വെച്ച് വിജയം സ്വന്തമാക്കിയ അർജന്റീന രണ്ടാമത്തെ സൗഹൃദ മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ്. ഇന്ത്യൻ സമയം നാളെ രാവിലെ 8 20ന് നടക്കുന്ന അർജന്റീനയുടെ സൗഹൃദമത്സരത്തിൽ കോസ്റ്റാറിക്കയാണ് എതിരാളികൾ.
ഈ മത്സരത്തിനു മുൻപായി അർജന്റീന ക്യാമ്പിനെ ആശങ്കയിൽ ആക്കി അർജന്റീന ടീമിലെ സൂപ്പർതാരമായ ഡി മരിയയുടെ ഫാമിലിക്ക് നേരെ ഭീഷണിയുണ്ടായി. അർജന്റീനയിലെ റോസാരിയോയിൽ വെച്ച് ഡി മരിയയുടെ മാതാപിതാക്കൾക്കും സഹോദരിക്കും ഭീഷണി ലഭിച്ചു. ഡി മരിയയോട് ഒരിക്കലും റോസാരിയോയിലേക്ക് തിരിച്ചുവരരുതെന്ന് പറയണമെന്നാണ് ഭീഷണിപ്പെടുത്തിയവർ പറഞ്ഞത്.
🚨😥 BREAKING: Ángel Di María's parents and sister have suffered threats by some cartel in Rosario!
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 25, 2024
"Tell your son Ángel not to return to Rosario, because otherwise we will ruin everything by kil**ng a family member. Not even [Santa Fé governor] Pullaro will save you.”
•… pic.twitter.com/nVUV2sRhP4
അല്ലെങ്കിൽ ഫാമിലിയിൽ ഒരാളെ കൊല്ലുകയും എല്ലാം നശിപ്പിക്കുകയും ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയവർ പറഞ്ഞു, സാന്റാ ഫെയിലെ ഗവർണർക്ക് പോലും ഇതിൽ നിന്ന് രക്ഷിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇതോടെ സങ്കടത്തിലാഴ്ന്ന ഡി മരിയക്കൊപ്പം അർജന്റീന ക്യാമ്പിനെയും ഈ വാർത്ത ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അർജന്റീനയിലെ റോസാരിയോയിലേക്ക് ഡി മരിയ തിരിച്ചുവരരുതെന്നാണ് ഭീഷണിപ്പെടുത്തിയവർ ആവശ്യപ്പെട്ടത്. അതേസമയം നാളെ നടക്കുന്ന സൗഹൃദമത്സരത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടാവുമെന്ന് അർജന്റീന പരിശീലകൻ വ്യക്തമാക്കിയിട്ടുണ്ട്. ലിയോ മെസ്സിയില്ലാതെയാണ് ഇത്തവണ അർജന്റീന സൗഹൃദമത്സരങ്ങൾ കളിക്കുന്നത്. പരിക്ക് കാരണമാണ് സൂപ്പർ താരം അർജന്റീന ടീമിൽ നിന്നും പുറത്തായത്.