റാഫിഞ്ഞയെ മറന്നേക്കൂ ; പ്രീമിയർ ലീഗ് വമ്പന്മാർ മറ്റൊരു ബ്രസീലിയൻ സൂപ്പർ താരത്തിന് പിന്നാലെ

അതിമനോഹരമായ പാസിംഗ് ഗെയിമിലൂടെ, ആക്രമണ ഫുട്‌ബോളിന്റെ സൗന്ദര്യവുമായി എറിക് ടെൻഹാഗെന്ന പരിശീലകന് കീഴിൽ അയാക്‌സ് ആംസ്റ്റർഡാം ഈ സീസണിൽ കാഴ്ച്ച വെക്കുമ്പോൾ. അവരുടെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഒരു യുവ താരമുണ്ട്.ആന്റണി എന്നറിയപ്പെടുന്ന, ആന്റണി മാത്യൂസ് ഡോ സാന്റോസ് എന്ന 21 കാരനായ ബ്രസീലിയൻ താരം. ഒളിംപിക്സിലും ലോകകപ്പ് യോഗ്യത മത്സരങ്ങളിലും ബ്രസീലിയൻ ദേശീയ ടീമിന്റെ ജേഴ്സിയിൽ മികച്ച പ്രകടനം നടത്തിയ താരത്തിന് പിന്നാലെയാണ് യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ.

ചാമ്പ്യൻസ് ലീഗിൽ ഡോർട്ട്മുണ്ടിനെതിരെയുള്ള ഈ വലതു വിങ്ങിൽ കളിക്കുനന് താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ദിക്കപ്പെട്ടിരുന്നു.വലതു വിംഗിൽ പന്ത് ഉയർത്തി ഡിഫൻഡർമാരെ മറികടന്നു മുന്നേറുന്ന താരം ചാമ്പ്യൻസ് ലീഗിലും ഡച്ച് ലീഗിലും മിന്നുന്ന ഫോമിലാണ്.ഈ സീസണിൽ 21-കാരന് അഞ്ച് ഗോളുകളും നാല് അസിസ്റ്റുകളും നേടിയിട്ടുണ്ട്. അയാക്സ് മുന്നേറ്റനിരയിൽ റ്റ്രിക്റ്റ് സെബാസ്റ്റ്യൻ ഹാളറിനൊപ്പം മികച്ച ഒത്തിണക്കത്തോടെ കളിക്കാനും ഗോളുകൾ കണ്ടെത്തുകയും ചെയ്തു.

അയാക്സിന്റെ ഫ്രണ്ട് ത്രീ അറ്റാക്കിൽ റൈറ്റ് വിങ്ങിലൂടെയുള്ള ഒരു എനർജെറ്റിക് അറ്റാക്കറെയാണ് ആന്റണിയിലൂടെ ഇതുവരെയും കാണുന്നത്. ഡ്രിബ്ലിങ് സ്കിൽസുമായി ഡിഫെൻസിനെ വെട്ടിയൊഴിഞ്ഞു കുതിച്ചുപായുന്ന ഈ താരത്തിലൂടെ പല ക്രൂഷ്യൽ പാസുകളും, ഗോൾ ചാൻസുകളും., ഗോൾ ലക്ഷ്യമിട്ടുള്ള നിരന്തരമായ ഷോട്ടുകളുമൊക്കെയായി കളി രീതിയിൽ മുൻ ഡച്ച് താരം ആര്യൻ റോബനുമായി സാമ്യത പുലർത്തുന്ന തരത്തിൽ ആന്റണിയിലൂടെ കണ്ടുകൊണ്ടിരിക്കുന്നത്.

പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിയും ലിവർപൂളും ബ്രസീലിയൻ താരത്തിന്റെ പിന്നിലാണ്. ലീഡ്‌സിന്റെ മറ്റൊരു ബ്രസീലിയൻ താരത്തിന്റെ പിന്നാലെയായിരുന്നു ലിവർപൂൾ. എന്നാൽ അന്റോണിയിലേക്ക് കൂടുതൽ ശ്രദ്ധ വനനത്തോടെ റാഫിഞ്ഞയെ മറക്കുകയാണ് ലിവർപൂൾ .ആന്റണി ലിവർപൂളിന് കൂടുതൽ മികവ് കൊണ്ടുവരാൻ കഴിയുന്ന ഒരു കളിക്കാരനാണ്, ഡിഫൻഡർമാരെ ഡ്രിബിൾ ചെയ്ത മുന്നേറാനുള്ള കഴിവും വേഗതയും ലിവർപൂളിന് ഗുണകരമാവും.ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടങ്ങളിൽ അയാക്‌സിനായി നടത്തിയ മിന്നുന്ന പ്രകടനം കണ്ടതിന് ശേഷം ആന്റണിയെ സൈൻ ചെയ്യണമെന്ന് സോഷ്യൽ മീഡിയയിലെ ചെൽസി അനുകൂലികളുടെ ഒരു നിര പറയുന്നു.

2020-ൽ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് മാറുന്നതിന് മുമ്പ് അജാക്സ് ടീമിൽ തന്റെ ഏറ്റവും മികച്ച വർഷങ്ങൾ ചിലവഴിച്ച ഒരു ഇടംകാലൻ ആക്രമണകാരിയാണ് 28 കാരനായ ചെൽസി വിംഗർ സിയെച്ച്. അദ്ദേഹവും ഒടുവിൽ പകരക്കാരനായ ആന്റണിയും തമ്മിൽ വളരെയധികം സമാനതകളുണ്ട്.അജാക്സിലേക്ക് മാറുന്നതിന് മുമ്പ് സാവോ പോളോയിൽ ആയിരുന്നപ്പോൾ 2020-ൽ അദ്ദേഹത്തെ ഒപ്പിടാൻ ബ്ലൂസിന് താൽപ്പര്യമുണ്ടായിരുന്നു. ബ്രസീലിയൻ യുവതാരത്തെക്കുറിച്ച് ചർച്ചകൾ നടത്തുന്ന ഇംഗ്ലണ്ടിലെ രണ്ട് ക്ലബ്ബുകളിൽ ഒന്നാണ് ചെൽസിയെന്ന് ആന്റണിയുടെ ഏജന്റ് ജൂനിയർ പെഡ്രോസോ സ്ഥിരീകരിച്ചു.

Rate this post