കഴിഞ്ഞ ദിവസമാണ് ഡച്ച് ക്ലബ്ബായ അയാക്സിൽ നിന്നും ബ്രസീലിയൻ യുവതാരം ആന്റണിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ടീമിലെത്തിച്ചത്. അഞ്ചുവർഷത്തെ കരാറിലാണ് ബ്രസീൽ യുവതാരം മാഞ്ചസ്റ്റർ യുണൈറ്ററിൽ എത്തിയിരിക്കുന്നത്. 22 വയസ്സുകാരനായ ഈ ബ്രസീലിയൻ താരത്തെ 100 മില്ല്യനാണ് യുണൈറ്റഡ് സ്വന്തമാക്കിയത്.
നിരവധി തവണ അയാക്സുമായി ചർച്ചയിൽ ഏർപ്പെട്ട് പരാജയപ്പെട്ടതിനുശേഷം ആണ് ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്ന സമയത്ത് ആൻ്റണിയെ യുണൈറ്റഡ് ടീമിൽ എത്തിച്ചത്. വിസ പ്രശ്നങ്ങൾ കാരണം വ്യാഴാഴ്ച രാത്രി നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റർ-ലെസ്റ്റർ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ബ്രസീലിയൻ താരത്തിന് കളിക്കാൻ സാധിക്കില്ല. കഴിഞ്ഞ ജനുവരി മുതൽ ഈ സീസണിൽ തനിക്ക് ക്ലബ്ബ് വിടണം എന്ന് ആൻ്റണി അയാക്സിനെ അറിയിച്ചിരുന്നു. ആദ്യമൊന്നും അതിന് സമ്മതിക്കാതിരുന്ന അയാക്സ് അവസാന നിമിഷം കളിക്കാരന്റെ ഇഷ്ടത്തിന് കൂട്ടുനിൽക്കുകയായിരുന്നു. ഇപ്പോഴിതാ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ താരത്തിന്റെ ഒരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.
മെസ്സി ആണോ റൊണാൾഡോ ആണോ ഏറ്റവും മികച്ചത് എന്ന് ചോദിച്ചപ്പോൾ മെസ്സി എന്നായിരുന്നു ആന്റണിയുടെ മറുപടി. ആൻ്റണിയുടെ സ്വപ്ന ലൈനപ്പിൽ റൊണാൾഡോയെ പിന്തള്ളി മെസ്സിയെ ആണ് താരം തിരഞ്ഞെടുത്തത്. അയാക്സിൽ നിന്നും യുണൈറ്റഡിൽ എത്തിയ താരം തന്റെ പഴയ കോച്ചായ ടെൻ ഹാഗിന്റെ പദ്ധതിയിൽ മുഖ്യപങ്ക് വഹിക്കേണ്ടി വരും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. സാവോ പോളോയിൽ നിന്നും ആണ് എറിക് ടെൻ ഹാഗ് ആൻ്റണിയെ അയാക്സിലേക്ക് എത്തിച്ചത്. അയാക്സിൽ തൻ്റെ കുന്തമുന ആയിരുന്ന ആൻ്റണിയെ യുണൈറ്ററിൽ എത്തിയശേഷം തന്റെ ടീമിലേക്ക് ക്ഷണിക്കുകയാണ്.
That Martinez x Antony connection 🤩
— ESPN FC (@ESPNFC) August 30, 2022
(via @ChampionsLeague)pic.twitter.com/SiXMfQo9rz
സാവോ പോളക്ക് വേണ്ടി 48 മത്സരങ്ങളിൽ നിന്നും 6 ഗോളുകൾ നേടിയ താരം അയാക്സിന് വേണ്ടി 24 ഗോളുകളും 22 അസിസ്റ്റ്കളും താരം നേടിയിട്ടുണ്ട്. താരത്തിന്റെ മികച്ച ഫോം മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലായ മാഞ്ചസ്റ്റർ യുണൈറ്റഡിലും തുടരുമെന്നും, തകർന്നുകൊണ്ടിരിക്കുന്ന യുണൈറ്റഡിനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുവാൻ മുഖ്യപങ്ക് വഹിക്കുമെന്നുമാണ് എല്ലാ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും പ്രതീക്ഷിക്കുന്നത്. അതേസമയം അവസാന രണ്ട് മത്സരങ്ങളും വിജയിച്ച യുണൈറ്റഡ് ഇന്ന് നേരിടും.
Messi or Ronaldo?
— Tushar Jain (@__tusharrr) August 28, 2022
Antony [New United Signing]: " Messi".pic.twitter.com/PsODR0UZ1N