ഖത്തർ ലോകകപ്പിൽ ബ്രസീലിന്റെ വിങ്ങുകളിൽ ചിറക് വിരിക്കാൻ ആന്റണി |Antony
സാവോ പോളോയിലെ ഇൻഫെർനിഞ്ഞോ എന്ന ഫവേലയിൽ നിന്നാണ് ആന്റണിയുടെ ജീവിതം ആരംഭിക്കുന്നത്.അക്ഷരാർത്ഥത്തിൽ അതൊരു ചെറിയ നരകം തന്നെയായിരുന്നു.മയക്കുമരുന്ന്, ഗുണ്ടാ യുദ്ധങ്ങൾ, പോലീസ് വേട്ടയാടൽ, കൊലപാതകങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നതിനിടയിൽ നിന്നാണ് ആന്റണി ഡോസ് സാന്റോസ് വളർന്നത്.
തന്റെ വീട്ടിൽ നിന്ന് ഇരുപത് വാര അകലെ മയക്കുമരുന്ന് വ്യാപാരികൾ ഉണ്ടായിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ആന്റണി പറഞ്ഞിരുന്നു.ഞങ്ങളുടെ വീട്ടിലേക്ക് കഞ്ചാവിന്റെ മണം വരും. ഞാനും എന്റെ സഹോദരനും സഹോദരിയും ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് ഓർത്ത് പരസ്പരം കെട്ടിപ്പിടിച്ചു കരയുന്ന നിമിഷങ്ങളുണ്ടായിരുന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ആ നരകത്തിൽ നിന്നും യുവ താരം ഇപ്പോൾ സ്വർഗത്തിൽ എത്തിയിരിക്കുകയാണ്.ഈ ഡിസംബറിൽ ഖത്തറിൽ നടക്കുന്ന ലോകക്കപ്പിൽ ബ്രസീലിന്റെ തുറുപ്പ് ചീത്തവാനുള്ള ഒരുക്കത്തിലാണ് യുണൈറ്റഡ് വിങ്ങർ.
2014 ലോകകപ്പ് മുതൽ, എല്ലാ ബ്രസീലുകാരുടെയും പ്രതീക്ഷകൾ ഒരു കളിക്കാരനിൽ മാത്രമായിരുന്നു – നെയ്മർ ജൂനിയർ.എട്ട് വർഷം മുമ്പ് ഹോം ആരാധകർക്ക് മുന്നിൽ നിന്നും നട്ടെല്ല് പരികേറ്റാണ് നെയ്മർ കളം വിട്ടത്.ക്വാർട്ടർ ഫൈനലിൽ കൊളംബിയയ്‌ക്കെതിരായ പരിക്ക് ഫോർവേഡനെ സെമിഫൈനലിൽ നിന്ന് പുറത്താക്കി, അദ്ദേഹമില്ലാതെ ബ്രസീൽ നട്ടെല്ലില്ലാത്തതായി കാണപ്പെട്ടു, ജർമ്മനിയോട് 7-1 ന് നാണംകെട്ട തോൽവി നേരിട്ടു.റഷ്യ 2018 ൽ മികച്ച ഫോമിലുള്ള ബെൽജിയത്തിനോട് ക്വാർട്ടറിൽ പരാജയപെട്ടു പുറത്ത് പോയി. ഖത്തറിൽ വീണ്ടും ബ്രസീലിൻറെ പ്രതീക്ഷകൾ മുഴുവൻ നെയ്മറിൽ തന്നെയാണ്.
അയാക്‌സിൽ നിന്ന് മാറുന്നത് മുതൽ ഫുട്ബോൾ ലോകത്തെ സംസാരവിഷയമായ മാഞ്ചസ്റ്റർ യുണൈറ്റഡ് വിങ്ങർ ആന്റണിയുമായി സ്പോട്ട്ലൈറ്റ് പങ്കിടുന്നതിൽ അദ്ദേഹത്തിന് സന്തോഷമുണ്ട്.ആൻറണി നിലവിൽ ബ്രസീലിന്റെ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുമെന്ന് ഉറപ്പുള്ള കളിക്കാരനല്ല.വിനീഷ്യസ് ജൂനിയർ ഇടത് വിംഗിൽ കളിക്കുകയാണെങ്കിൽ, അത് ആന്റണിയും റഫിൻഹയും വലതുവശത്തുള്ള സ്ഥാനത്തിനായി പോരാടുന്നതിന് ഇടയാക്കും, ഒപ്പം നെയ്മറും മധ്യത്തിലൂടെ കളിക്കുന്നു.ഈ മാസം ഘാനയ്‌ക്കെതിരെയും (സെപ്റ്റംബർ 24), ടുണീഷ്യയ്‌ക്കെതിരെയും (സെപ്റ്റംബർ 28) ബ്രസീലിന്റെ സൗഹൃദമത്സരങ്ങളിൽ സമീപകാല ഫോം കണക്കിലെടുക്കുമ്പോൾ റാഫിൻഹക്ക് പകരം അന്റോണിയെ പരീക്ഷിക്കാൻ ടിറ്റെ തയ്യാറായേക്കും.
മികച്ച വേഗതയും ,സ്കില്ലും ,ഡ്രിബിളിംഗും ,ഗോൾ നേടാനുള്ള കഴിവുമെല്ലാം 22 കാരന് അനുകൂല ഘടങ്ങളാണ്.വിങ്ങുകളിൽ നിന്നും എതിരാളികളെ മറികടന്നു ഉള്ളിലേക്ക് കയറി മധ്യനിരയിൽ നെയ്മറുമായി മികച്ച കൂട്ടുകെട്ട് പടുയർത്താൻ ആന്റണിക്ക് സാധിക്കുകയും ചെയ്യും.ഡ്രിബ്ലിംഗ്, വേഗത, ഗോളുകൾ നേടുക, ആരാധകരോടും മറ്റെല്ലാവരോടുമൊപ്പം ആഘോഷിക്കുക ഇതാണ് ആന്റണിയുടെ ശൈലി.അജാക്സിൽ നിന്ന് റെഡ് ഡെവിൾസിലേക്കുള്ള 95 മില്യൺ യൂറോ ട്രാൻസ്ഫർ ചെയ്തതിന് ശേഷം ആന്റണി പെട്ടെന്ന് ശ്രദ്ധനേടി.ഈ വർഷത്തെ ലോകത്തിലെ ഏറ്റവും ചെലവേറിയ കളിക്കാരനായി, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ കളിക്കാരനും ബ്രിട്ടനിലെ നാലാമത്തെ ഏറ്റവും ഉയർന്ന കൈമാറ്റവും ആയി.
സാവോ പോളോയുടെ പ്രാന്തപ്രദേശമായ ഇൻഫെർനിഞ്ഞോയിൽ ആരംഭിച്ച അദ്ദേഹത്തിന്റെ പോരാട്ടം കഠിനമായിരുന്നു.ഫുട്ബോൾ കളിക്കാനും ഡ്രിബിൾ ചെയ്യാനും ഗോളുകൾ നേടാനും ആന്റണിയെ പഠിപ്പിച്ചത് അവന്റെ സഹോദരനാണ്, ഇപ്പോൾ താരത്തിന്റെ ഏജന്റാണ് സഹോദരൻ .2010-ൽ, തന്റെ പത്താം ജന്മദിനത്തിന് തൊട്ടുമുമ്പ്, ആന്റണി സാവോപോളോയുടെ യൂത്ത് സെറ്റപ്പിൽ ചേർന്നു.2018 ൽ ആന്റണി അവരുടെ സീനിയർ ടീമിൽ അരങ്ങേറ്റംക്കുറിച്ചു. 2019 ൽ 29 മത്സരങ്ങളിൽ നിന്നും നാല് ഗോളുകളും ആറ് അസിസ്റ്റുകളും നേടി,അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയില്ല. യുവ താരത്തെ ഡച്ച് ക്ലബ് സ്വന്തമാക്കുകയും ചെയ്തു.
അയാക്‌സിൽ വലതു വിങ്ങിൽ കളിച്ച ആന്റണി അസാധാരണമായ ക്ലോസ് കൺട്രോൾ കാണിച്ചു.വളരെ വേഗത്തിൽ ദിശ മാറ്റാൻ കഴിയുന്ന താരത്തെ പ്രതിരോധിക്കാൻ എതിരാളികൾ പാടുപെട്ടു.തന്ത്രങ്ങളിലും സാങ്കേതികതയിലും ടെൻ ഹാഗിന്റെ തീവ്രമായ ശ്രദ്ധയാണ് ആന്റണിയെ അപകടകരമായ കളിക്കാരനായി മാറ്റിയത്.യുണൈറ്റഡിലേക്ക് ടെൻ ഹാഗ് മാറിയപ്പോൾ ആന്റണിയെയും കൊണ്ടി പോരുകയായിരുന്നു.യുണൈറ്റഡിൽ ആന്റണി ഉള്ളത് ബ്രസീലിനും ടിറ്റെക്കും അനുഗ്രഹമാകും.കാരണം അവരുടെ നാല് മിഡ്ഫീൽഡർമാരിൽ മൂന്ന് പേരും ഓൾഡ് ട്രാഫോർഡിൽ കളിക്കുന്നു,കാസെമിറോ ഈയിടെ മിഡ്ഫീൽഡിൽ ഫ്രെഡുമായി ഒത്തുചേർന്നു.
അവർ ഇതുവരെ പ്രീമിയർ ലീഗിൽ ഒരുമിച്ച് തുടങ്ങിയിട്ടില്ലെങ്കിലും ഇവരുടെ സാനിധ്യം ആന്റണിക്ക് ഗുണം ചെയ്യും.റയൽ മാഡ്രിഡിലെ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ തുടങ്ങിയ യുവ ബ്രസീലിയൻ കളിക്കാരെ പലപ്പോഴും തങ്ങളുടെ കാലുകൾ നിലത്തു നിർത്താൻ കാസെമിറോ അവരെ സഹായിച്ചതെങ്ങനെയെന്നും അവർ വഴിതെറ്റിപ്പോകാതിരിക്കാൻ എങ്ങനെ സാധിച്ചുവെന്നും സംസാരിക്കാറുണ്ട്. മാൻ യുണൈറ്റഡിൽ ആന്റണിയോടൊപ്പം അദ്ദേഹം അത് തന്നെ ചെയ്യും.